പത്മരാജന്റെ സിനിമയിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നായകനാണ് നിധീഷ് ഭരദ്വാജ്. ഞാൻ ഗന്ധർവൻ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കാൻ ഈ താരത്തിന് കഴിഞ്ഞു. ദൂരദർശനിലെ മഹാഭാരതം സീരിയലിൽ കൃഷ്ണനായി വേഷമിട്ട നിധീഷ് ഭരദ്വാജ് മലയാളികളുടെ മനസിൽ ഗന്ധർവനായിട്ടാണ് ആഴ്ന്നിറങ്ങിയത്.
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിനും താരം ഒരു കെെനോക്കിയിരുന്നു. 1996ൽ മദ്ധ്യപ്രദേശിലെ ജംഷെഡ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബി.ജെ.പി ടിക്കറ്റിലാണ് നിധീഷ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിത്. തുടർന്ന് ലോക്സഭയിലേക്ക് വിജയിക്കുകയും ചെയ്തു. എന്നാൽ ആ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി.
താനൊരു സിനിമാക്കാരനല്ലേ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്. എന്നാൽ മോദിയുടെ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ചയ്ക്കും വികസന തുടർച്ചയ്ക്കും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന്റെ ഭരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.