മഞ്ജുവാര്യർക്ക് ചിത്രീകരണത്തിനിടെ പരിക്ക്

Thursday 06 December 2018 4:15 PM IST
manju-warrier

നടി മഞ്ജുവാര്യർക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പ്രശസ്‌ത കാമറാമാൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരിക്കേറ്റത്. താരത്തിന് നിസാരപരിക്ക് മാത്രമാണുള്ളതെന്നും പരിഭ്രമിക്കാൻ ഒന്നും തന്നെയില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ഹരിപ്പാട് നടന്ന ചിത്രീകരണത്തിനിടെ നെറ്റിയിലാണ് മഞ്ജുവിന് പരിക്കേറ്റത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു.മഞ്ജുവിനൊപ്പം കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടനാണ് മറ്റൊരു ലൊക്കേഷൻ. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്.

അതേസമയം,​ മോഹൻലാലിന്റെ നായികയായി മഞ്ജു എത്തുന്ന ഒടിയൻ ഡിസംബർ 14ന് തിയേറ്ററുകളിലെത്തും. വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങൾ ഇതിനോടകം തന്നെ വൻ ഹിറ്റായി മാറി കഴിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA