മ​മ്മൂ​ട്ടി​ ​ത​ല​സ്ഥാ​ന​ത്ത്, ആറ്റുകാൽ ദേവീക്ഷേത്ര ഉത്സവ പരി​പാടി​കൾ ഉദ്ഘാടനം ചെയ്യും

Tuesday 12 February 2019 1:25 AM IST
actor-mammootty

മ​മ്മൂ​ട്ടി​ ​ഇ​ന്ന് ​ത​ല​സ്ഥാ​ന​ത്തെ​ത്തും.​ ​ആ​റ്റു​കാ​ൽ​ ​പൊ​ങ്കാ​ല​ ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കാ​നാ​ണ് ​താ​രം​ ​ഏ​റെ​ക്കാ​ല​ത്തി​ന് ​ശേ​ഷം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്. വൈ​കി​ട്ട് 6.30​നാ​ണ് ​ഉ​ദ്ഘാ​ട​നം.​ ​രാ​വി​ലെ​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ത​ല​സ്ഥാ​ന​ത്ത് ​പ​റ​ന്നി​റ​ങ്ങു​ന്ന​ ​മ​മ്മൂ​ട്ടി​ ​ഉ​ച്ച​വ​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മ​റ്റ് ​ചി​ല​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.

എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​മ​ധു​ര​ ​രാ​ജ​യു​ടെ​ ​സെ​റ്റി​ൽ​ ​നി​ന്നാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​വ​ര​വ്. ആ​റ്റു​കാ​ൽ​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വ​ ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​ശേ​ഷം​ ​സ​ന്ധ്യ​ ​ക​ഴി​ഞ്ഞ് ​മ​മ്മൂ​ട്ടി​ ​കൊ​ച്ചി​യി​ലേ​ക്ക് ​മ​ട​ങ്ങും.​ ​റോ​ഡ് ​മാ​ർ​ഗ​മാ​ണ് ​താ​ര​ത്തി​ന്റെ​ ​മ​ട​ക്ക​യാ​ത്ര.
ഫെ​ബ്രു​വ​രി​ 15​ന് ​എ​റ​ണാ​കു​ള​ത്ത് ​മ​ധു​ര​ ​രാ​ജ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ​ ​ര​ച​ന​യി​ൽ​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ധു​ര​രാ​ജ​ ​വി​ഷു​വി​നാ​ണ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. മ​ധു​ര​ ​രാ​ജ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​ഫെ​ബ്രു​വ​രി​ ​പ​തി​നേ​ഴ് ​മു​ത​ൽ​ ​ഖാ​ലി​ദ് ​റ​ഹ്മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഉ​ണ്ട​യു​ടെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ജോ​യി​ൻ​ ​ചെ​യ്യും. ഇ​നി​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ഉ​ണ്ട​യ്ക്ക് ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​വ​യ​നാ​ട്,​ ​മൈ​സൂ​ർ,​ ​ഛ​ത്തീ​സ്‌​‌​‌​ഗ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ചി​ത്രീ​ക​ര​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA