'കേ​ര​ളം​ ​സൃ​ഷ്‌​ടി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​അ​ര​വി​ന്ദ​നാ​ണ്',​ ബു​ദ്ധ​ദേ​ബ് ​ദാ​സ് ​ഗു​പ്‌​ത​ മനസുതുറക്കുന്നു

വി.​എ​സ്.​ ​രാ​ജേ​ഷ് | Sunday 23 December 2018 12:31 AM IST
budhadeb-

മിക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​അ​ഞ്ച് ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ,​ ​സം​വി​ധാ​യ​ക​നു​ള്ള​ ​ര​ണ്ട് ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ,​ ​മൂ​ന്നു​ത​വ​ണ​ ​മി​ക​ച്ച​ ​ബം​ഗാ​ളി​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ്,​​​ ​വെ​നീ​സ്,​ ​ബെ​ർ​ലി​ൻ,​ ​ലൊ​ക്കാ​ർ​ണോ,​ ​കാ​ർ​ലോ​വാ​രി​ ​തു​ട​ങ്ങി​ ​അ​ന്ത​ർ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ലെ​ല്ലാം​ ​പു​ര​സ്‌​കാ​രം.​ ​ക​വി​യും​ ​ബം​ഗാ​ളി​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ബു​ദ്ധ​ദേ​ബ് ​ദാ​സ് ​ഗു​പ്‌​ത​യ്‌​ക്ക് ​വി​ശേ​ഷ​ണ​ങ്ങ​ൾ​ ​ആ​വ​ശ്യ​മി​ല്ല.​ ​സ​ത്യ​ജി​ത് ​റേ,​ ​ഋ​ത്വി​ക് ​ഘ​ട്ട​ക്,​ മൃ​ണാ​ൾ​സെ​ൻ​ ​എ​ന്നി​വ​ർ​ക്കു​ശേ​ഷം​ ​ബം​ഗാ​ളി​ ​സി​നി​മ​ ​കാ​ഴ്‌​ച​വ​ച്ച​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നാ​ണ് ​ബു​ദ്ധ​ദേ​ബ്.​ ​ഇ​ത്ത​വ​ണ​ത്തെ​ ​കേ​ര​ള​ത്തി​ന്റെ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തിൽ (​ഐ.​എ​ഫ്.​എ​ഫ്.​കെ​)​ ​മു​ഖ്യാ​തി​ഥി​യാ​യി,​ ​ഭാ​ര്യ​ ​സോ​ഹി​നി​ ​ദാ​സ് ​ഗു​പ്‌​ത​യ്ക്കൊ​പ്പം​ ​എ​ത്തി​യ​ ​ബു​ദ്ധ​ദേ​ബ് ​കേ​ര​ള​കൗ​മു​ദി​യു​മാ​യി​ ​ദീ​ർ​ഘ​നേ​രം​ ​സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ൽ​ ​താ​മ​സി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​ആ​ളാ​യി​രു​ന്നു​ ​ബു​ദ്ധ​ദേ​ബ് ​ എ​ന്ന് ​എ​ത്ര​പേ​ർ​ക്ക​റി​യാം​?​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നെ​ട്ട​യ​ത്തി​ന് ​സ​മീ​പം കാച്ചാണിയിൽ ​ ​വീ​ട് ​വ​യ്‌​ക്കാ​നാ​യി​ 11​ ​സെ​ന്റ് ​സ്ഥ​ല​വും​ ​ക​ണ്ടെ​ത്തി.​ ​അ​വ​സാ​ന​ ​നി​മി​ഷ​മാ​ണ് ​ബു​ദ്ധ​ദേ​ബ് ​അ​തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​ഞ്ഞ​ത്.​ 74​ ​കാ​ര​നാ​യ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഇ​പ്പോ​ൾ​ ​നി​ര​വ​ധി​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്.​ ​ആ​ഴ്‌​ച​യി​ൽ​ ​മൂ​ന്ന് ​ദി​വ​സം​ ​ഡ​യാ​ലി​സി​സ് ​വേ​ണം.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വ​ന്ന​പ്പോ​ൾ​ ​ന​ഗ​ര​ത്തി​ലെ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​തി​നു​ള്ള​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വ​ള​രെ​ ​ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​സം​സാ​രി​ക്കു​ന്ന​ത്.

അ​ടു​പ്പ​മു​ള്ള​വ​ർ​ ​ബു​ദ്ധ​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ബു​ദ്ധ​ദേ​ബി​ന് ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ,​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ഉ​ണ്ട്.​ ​കേ​ര​ള​ത്തോ​ടു​ള്ള​ ​ത​ന്റെ​ ​സ്നേ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​ആ​ദ്യം​ ​സം​സാ​രി​ച്ച​ത്.​ ​'​ഞാ​ൻ​ ​കേ​ര​ള​ത്തെ​ ​അ​ത്ര​മാ​ത്രം​ ​സ്നേ​ഹി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​ഏ​ത് ​ഭാ​ഗ​വും​ ​മ​നോ​ഹ​ര​മാ​ണ്.​ ​ഒ​രി​ക്ക​ൽ​ ​ഞാ​നി​വി​ടെ​ ​സെ​റ്റി​ൽ​ ​ചെ​യ്യാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു.​ ​എ​ന്റെ​ ​പ്രി​യ​ ​സു​ഹൃ​ത്ത് ​അ​ര​വി​ന്ദ​ൻ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളും​ ​കൊ​ണ്ടു​ ​കാ​ണി​ച്ചു.​ ​അ​തി​ൽ​ ​ഒ​രു​ ​സ്ഥ​ലം​ ​എ​നി​ക്ക് ​ഇ​ഷ്‌​ട​പ്പെ​ടു​ക​യും​ ​ചെ​യ്‌​തു.​ ​വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ​പി​ന്നീ​ട് ​ ഞാ​ൻ​ ​പി​ന്മാ​റി​യ​ത്.​ ​ന​മ്മ​ൾ​ ​വ​ള​രെ​ ​അ​ടു​ത്ത് ​നി​രീ​ക്ഷി​ച്ചാ​ൽ​ ​ചി​ല​ ​വ്യ​ക്തി​ക​ളെ​യും​ ​അ​വ​രു​ള്ള​ ​കാ​ര​ണ​ത്താ​ൽ​ ​ചി​ല​ ​സ്ഥ​ല​ങ്ങ​ളെ​യും​ ​ന​മു​ക്ക് ​നി​ര​സി​ക്കേ​ണ്ടി​ ​വ​രും.​ ​ഒ​ടു​വി​ൽ​ ​എ​ന്റെ​ ​നി​ല​പാ​ടി​നോ​ട് ​അ​ര​വി​ന്ദ​നും​ ​യോ​ജി​ച്ചി​രു​ന്നു.​ ​വേ​ണ്ടെ​ന്നു​ ​ത​ന്നെ​ ​അ​ര​വി​ന്ദ​ൻ​ ​തീ​ർ​ത്തു​ ​പ​റ​ഞ്ഞു.​ എ​ന്തൊ​ക്കെ​പ്പ​റ​ഞ്ഞാ​ലും​ ​ഞാ​നൊ​രു​ ​ബം​ഗാ​ളി​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നാ​ണ്.​ ​ഞാ​ൻ​ ​അ​വി​ടേ​ക്ക് ​ത​ന്നെ​ ​മ​ട​ങ്ങി.​ ​അ​തി​ന് ​ശേ​ഷ​വും​ ​ജീ​വി​തം​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്നു.​ ​ജീ​വി​ത​ത്തി​ൽ​ ​പു​തി​യ​ ​പു​തി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​വ​രു​ന്നു,​ ​ജീ​വി​തം​ ​മ​റ്റൊ​രു​ ​ദി​ശ​യി​ൽ​ ​സ​ഞ്ച​രി​ക്കു​ന്നു.​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്നു.​ ​'​ബു​ദ്ധ​ ​പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​ ​സി​നി​മ​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നോ?
തീ​ർ​ച്ച​യാ​യും.​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​യി​രു​ന്നു,​ ​നി​ർ​മ്മാ​താ​വ് ​വ​ള​രെ​ ​ന​ല്ല​ ​മ​നു​ഷ്യ​നാ​യി​രു​ന്നു.​ ​എ​നി​ക്ക് ​അ​ഡ്വാ​ൻ​സ് ​ത​ന്നു.​ ​പ​ക്ഷേ​ ​അ​തി​ന് ​ശേ​ഷം​ ​എ​ന്ത് ​സം​ഭ​വി​ച്ചു​ ​എ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്താ​യി​രു​ന്നു​ ​ആ​ ​നി​ർ​മ്മാ​താ​വ്.​ ​ഞ​ങ്ങ​ൾ​ ​മൂ​ന്ന് ​ത​വ​ണ​ ​ഒ​രു​മി​ച്ചി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​പി​ന്മാ​റി​യ​തി​ന്റെ​ ​കാ​ര​ണം​ ​അ​റി​യി​ല്ല.​ ​പി​ന്മാ​റി​യോ​ ​എ​ന്നും​ ​അ​റി​യി​ല്ല.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഒ​രു​ ​പ​ടം​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​പ​ണം​ ​എ​ന്റെ​ ​കൈ​യി​ലി​ല്ല.​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ഞാ​ന​ത് ​ചെ​യ്‌​തേ​നെ.​ ​എ​ന്റെ​ ​പ്രി​യ​ ​സു​ഹൃ​ത്ത് ​അ​ര​വി​ന്ദ​ന്റെ​ ​നാ​ട്ടി​ൽ​ ​ഒ​രു​ ​സി​നി​മ​ ​എ​ടു​ക്ക​ണം​ ​എ​ന്ന​ത് ​എ​ന്റെ​ ​വ​ലി​യ​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​കേ​ര​ളം​ ​സൃ​ഷ്‌​ടി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​അ​ര​വി​ന്ദ​നാ​ണ്.

അ​പ്പോ​ൾ​ ​അ​ടൂ​രോ?
അ​ടൂ​ർ​ ​ന​ല്ല​ ​സം​വി​ധാ​യ​ക​നാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​എ​ലി​പ്പ​ത്താ​യം​ ​മി​ക​ച്ച​ ​ക​ലാ​ ​സൃ​ഷ്‌​ടി​യാ​ണ്.​ ​പ​ക്ഷേ​ ​ഒ​രി​ക്ക​ലും​ ​എ​ലി​പ്പ​ത്താ​യ​ത്തി​ന് ​അ​പ്പു​റ​ത്തേ​ക്ക് ​പോ​കാ​ൻ​ ​അ​ടൂ​രി​ന് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​അ​ടൂ​രി​ന്റെ​ ​എ​ല്ലാ​ ​സി​നി​മ​ക​ളും​ ​ഞാ​ൻ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​മ​റ്റു​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​എ​ലി​പ്പ​ത്താ​യ​വു​മാ​യി​ ​നോ​ക്കി​യാ​ൽ​ ​നി​ല​വാ​ര​ത്തി​ൽ​ ​വ​ള​രെ​ ​വ​ള​രെ​ ​താ​ഴെ​യാ​ണ്.

മു​ഖാ​മു​ഖം​ ​എ​ന്ന​ ​സി​നി​മ​ ​കാ​ലാ​തി​വ​ർ​ത്തി​യാ​യി​രു​ന്നി​ല്ലേ​?​ ​അ​തി​ൽ​ ​ക​മ്മ്യൂ​ണി​സ​ത്തി​ന്റെ​ ​പ​ത​നം​ ​പോ​ലും മു​ൻ​കൂ​ട്ടി​ക്ക​ണ്ടി​രു​ന്നു?
പ്ര​വ​ച​നം​ ​ഒ​രു​ ​സം​വി​ധാ​യ​ക​ന്റെ​ ​ജോ​ലി​യ​ല്ല.​ ​ആ​ ​സി​നി​മ​യി​ൽ​ ​അ​ങ്ങ​നെ​ ​പ​റ​യു​ന്നു​ ​എ​ന്ന​തു​കൊ​ണ്ട് ​അ​ത് ​മ​ഹ​ത്താ​യ​ ​സി​നി​മ​ ​ആ​ക​ണ​മെ​ന്നി​ല്ല.​ ​ഞാ​ൻ​ ​പ​റ​ഞ്ഞ​ല്ലോ​ ​എ​ലി​പ്പ​ത്താ​യം​ ​വ​ള​രെ​ ​മി​ക​ച്ച​ ​സി​നി​മ​യാ​ണ്.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ ഒ​രു​ ​നാ​ഴി​ക​ക്ക​ല്ലാ​യി​ ​ആ​ ​ചി​ത്ര​ത്തെ​ ​വി​ശേ​ഷി​പ്പി​ക്കാം.​ ​പ​ക്ഷേ​ ​ആ​ ​സി​നി​മ​യു​ടെ​ ​നി​ല​വാ​ര​ത്തെ​ ​മ​റി​ക​ട​ക്കു​ന്നൊ​രു​ ​ചി​ത്രം​ ​ചെ​യ്യാ​ൻ​ ​അ​ടൂ​രി​ന് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.

മ​ല​യാ​ള​ത്തി​ന്,​ അ​തി​ലൂ​ടെ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യ്‌​ക്ക് ​വ​ലി​യ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​നേ​ടി​ക്കൊ​ടു​ത്ത​ ​മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​ അ​ര​വി​ന്ദ​നെ​പ്പോ​ലെ​ ​അ​ടൂ​രും.​ ​അ​ന​ന്ത​രം​,​ ​കൊ​ടി​യേ​റ്റം​ ​തു​ട​ങ്ങി​ ​മി​ക​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ടൂ​ർ​ ​എ​ടു​ത്തി​ല്ലേ?
എ​ന്റെ​ ​അ​ഭി​പ്രാ​യം​ ​ഞാ​ൻ​ ​പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. അ​വാ​ർ​ഡു​ക​ൾ​ ​വാ​രി​ക്കൂ​ട്ടി​യ​ ​ഒ​രു​പാ​ട് ​സം​വി​ധാ​യ​ക​ർ​ ​ന​മ്മു​ടെ​ ​നാ​ട്ടി​ലു​ണ്ട്.​ ​എ​ന്റെ​ ​കാ​ര്യ​മെ​ടു​ത്താ​ൽ​ ​റേ​യ്‌​ക്ക് ​ശേ​ഷം​ ​അ​ത്ര​യും​ ​ദേ​ശീ​യ​,അ​ന്ത​ർ​ദേ​ശീ​യ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​മ​റ്റൊ​രു​ ​സം​വി​ധാ​യ​ക​നി​ല്ലെ​ന്ന് ​പ​റ​യാം​ ​S​o​ ​W​h​a​t​ ​?​ ​അ​തു​കൊ​ണ്ടെ​ന്ത് ​കാ​ര്യം​?​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ചി​ത്രം​ ​ഇ​നി​ ​എ​ടു​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​ ​എ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തു​ന്ന​ത്.​ ​ഞാ​ൻ​ ​അ​തി​നു​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ബ​ഹു​മ​തി​ക​ളു​ടെ​ ​പേ​രി​ൽ​ ​താ​ൻ​ ​എ​ല്ലാം​ ​നേ​ടി,​ ​ഇ​നി​ ​വി​ശ്ര​മി​ക്കു​ക​യും​ ​ആ​ന​ന്ദി​ക്കു​ക​യും​ ​ ചെ​യ്യാം​ ​ എ​ന്ന് ​ക​രു​തു​ന്ന​വ​രോ​ട് ​എ​നി​ക്ക് ​പു​ച്‌​ഛ​മാ​ണ്.​ ​നി​ങ്ങ​ൾ​ക്ക് ​അ​റി​യാ​മ​ല്ലോ​ ​എ​നി​ക്ക് ​എ​ത്ര​മാ​ത്രം​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്.​ ​അ​വാ​ർ​ഡു​ക​ൾ​ ​അ​ല്ല​ ​ഒ​രു​ ​സം​വി​ധാ​യ​ക​നെ​ ​വി​ല​യി​രു​ത്താ​നു​ള്ള​ ​മാ​ന​ദ​ണ്‌​ഡം.​ ​അ​വാ​‌​ർ​ഡു​ക​ൾ​ ​അ​ല്ല​ ​സം​വി​ധാ​യ​ക​നെ​ ​മി​ക​ച്ച​താ​ക്കു​ന്ന​ത്,​​​ ​സി​നി​മ​ക​ളാ​ണ്.​ ​ഋ​ത്വി​ക് ​ഘ​ട്ട​കി​ന് ​എ​ത്ര​ ​അ​വാ​ർ​ഡ് ​കി​ട്ടി​?​ ​എ​നി​ക്ക് ​തോ​ന്നു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​വ​സാ​ന​ ​ചി​ത്ര​ത്തി​നാ​ണ് ​മി​ക​ച്ച​ ​പ്രാ​ദേ​ശി​ക​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​പോ​ലും​ ​കി​ട്ടി​യ​ത്.​ ​ഇ​ന്ന് ​ലോ​ക​ ​സി​നി​മ​യി​ലെ​ ​ത​ന്നെ​ ​വ​ലി​യ​ ​പേ​രു​ക​ളി​ലൊ​ന്നാ​ണ് ​ഘ​ട്ട​ക്.​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​റേ​യ്‌​ക്കൊ​പ്പം​ ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ ​ഒ​രു​ ​പേ​ര്.

​ചി​ല​പ്പോ​ൾ​ ​റേ​യ്‌​ക്ക് ​ മു​ക​ളി​ലും​ ?
ഒ​രി​ക്ക​ലും​ ​ മു​ക​ളി​ല​ല്ല.​ ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​പ​റ​യി​ല്ല.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​എ​ക്കാ​ല​വും​ ​സൃ​ഷ്‌​ടി​ച്ച​ ​മാ​സ്‌​റ്റ​ർ​ ​ഫി​ലിം​ ​മേ​ക്ക​ർ​ ​സ​ത്യ​ജി​ത് ​റേ​യാ​ണ്.​ ​ഘ​ട്ട​ക്കും​ ​സി​നി​മ​യ്‌​ക്ക് ​ഒ​രു​പാ​ട് ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​'അ​ജാ​ന്ത്രി​ക് ​"നോ​ൺ​ ​ലീ​നി​യ​ർ​ ​ഫോ​ർ​മാ​റ്റി​ൽ​ ​ചെ​യ്‌​ത​ ​ആ​ദ്യ​ ​മി​ക​ച്ച​ ​സൃ​ഷ്‌​ടി​യാ​യി​രു​ന്നു.​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ക​ലാ​സൃ​ഷ്‌​ടി​ ​എ​ടു​ത്തു​ ​എ​ന്ന് ​ചി​ന്തി​ച്ച് ​ആ​രും​ ​അ​ഹ​ങ്ക​രി​ക്ക​രു​ത്.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ൾ​ ​നി​ങ്ങ​ളെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യു​മെ​ന്നും​ ​പൊ​ക്കി​ക്കൊ​ണ്ട് ​ന​ട​ക്കു​മെ​ന്നും​ ​ആ​ഗ്ര​ഹി​ക്ക​രു​ത്.​ ​പ്രേ​ക്ഷ​ക​ർ​ ​എ​പ്പോ​ഴും​ ​മി​ക​ച്ച​ ​പു​തി​യ​ ​സൃ​ഷ്‌​ടി​യാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

താ​ങ്ക​ൾ​ക്ക് ​ഏ​റ്റ​വും​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​ അ​ര​വി​ന്ദ​ൻ​ ​ചിത്രം​ ​ ഏ​താ​ണ്?
ആ​ദ്യം​ ​എ​ന്നെ​ ​ആ​ക​ർ​ഷി​ച്ച​ത് ​ത​മ്പ് ​ആ​യി​രു​ന്നു.​ ​എ​ന്റെ​ ​ഒ​രു​ ​ചി​ത്ര​ത്തി​ൽ​ ​ത​മ്പി​ലെ​ ​പാ​ട്ട് ​ത​ന്നെ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ജ​നാ​ല​ ​എ​ന്ന​ ​സി​നി​മ​യി​ലാ​യി​രു​ന്നു​ ​അ​ത്.​ ​അ​ര​വി​ന്ദ​നോ​ടും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ളോ​ടും​ ​ഉ​ള്ള​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു​ ​ഞാ​ൻ​ ​അ​തി​ലൂ​ടെ​ ​പ്ര​ക​ടി​പ്പി​ച്ച​ത്.​ ​ഞ​ങ്ങ​ൾ​ ​ഉ​റ്റ​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.​ ​മ​രി​ക്കു​ന്ന​തി​ന് ​ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​അ​ര​വി​ന്ദ​ൻ​ ​എ​ന്നെ​ ​വി​ളി​ച്ചി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​ആ​രോ​ഗ്യ​ത്തി​ൽ​ ​ഉ​ത്‌​ക​ണ്‌​ഠ​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​ഭാ​ര്യ​യ്‌​ക്ക് ​മ​രു​ന്നു​ ​വാ​ങ്ങി​ ​വീ​ട്ടി​ലെ​ത്തി​യ​ ​ശേ​ഷ​മാ​ണ് ​മ​ര​ണം​ ​സം​ഭ​വി​ച്ച​ത്.​

​പു​ല​ർ​ച്ചെ​ ​ര​ണ്ട് ​മ​ണി​ക്കാ​ണ് ​ആ​ ​വി​യോ​ഗ​വാ​ർ​ത്ത​ ​എ​ന്നെ​ ​തേ​ടി​യെ​ത്തി​യ​ത്.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​വ​ലി​യ​ ​ന​ഷ്ട​മാ​യി​രു​ന്നു​ ​അ​ത്.​ അ​ര​വി​ന്ദ​ൻ​ ​ഒ​രു​ ​വ​ലി​യ​ ​സം​വി​ധാ​യ​ക​ൻ​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല,​ ​വ​ലി​യൊ​രു​ ​മ​നു​ഷ്യ​നു​മാ​യി​രു​ന്നു.​ ​നി​ങ്ങ​ൾ​ ​ബം​ഗാ​ളി​ൽ​ ​പോ​യി​ ​നോ​ക്കൂ,​ ​അ​വി​ടെ​യു​ള്ള​വ​ർ​ ​അ​ര​വി​ന്ദ​നെ​ ​ആ​രാ​ധ​ന​യോ​ടെ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​അ​വ​രി​ൽ​ ​പ​ല​രും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളും​ ​ക​ണ്ടെ​ന്നും​ ​ വ​രി​ല്ല.​ ​ഞാ​ൻ​ ​ജ​പ്പാ​നി​ലും​ ​സ്വി​‌​റ്റ്സ​ർ​ല​ന്റി​ലും​ ​പോ​യ​പ്പോ​ൾ​ ​അ​വി​ടെ​യൊ​ക്കെ​ ​പ്രേ​ക്ഷ​ക​ർ​ ​അ​ര​വി​ന്ദ​ന്റെ​ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​അ​ര​വി​ന്ദ​ന്റെ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ക​ണ്ടി​ട്ടാ​ണോ​ ​അ​വ​രും​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​തെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.​ ​പ​ക്ഷേ​ ​അ​വ​ർ​ ​അ​ര​വി​ന്ദ​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു.

  • പി​റ​വി​ ​ എ​ന്ന​ ​മാ​സ്റ്റ​ർ​പീ​സ്

ഇ​തോ​ടൊ​പ്പം​ ​ഞാ​ൻ​ ​പ​റ​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​മ​റ്റൊ​രു​ ​കാ​ര്യം​ ​ ഷാ​ജി​ ​എ​ൻ.​ ​ക​രു​ണി​ന്റെ​ ​പി​റ​വി​യെ​ക്കു​റി​ച്ചാ​ണ്.​ ​അ​തി​നെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കാ​തെ​ ​വ​യ്യ.​ ​അ​തൊ​രു​ ​മാ​സ്‌​റ്റ​ർ​ ​പീ​സാ​യി​രു​ന്നു.​ ​മി​ക​ച്ച​ ​ചി​ത്രം.​ ​കാ​ൻ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​അ​വ​സാ​ന​മാ​യി​ ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഏ​ക​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​പി​റ​വി​യാ​ണ്.​ ​ഷാ​ജി​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നാ​ണ്.

പി​റ​വി​ ​അ​വാ​ർ​ഡി​നാ​യി​ ​മ​ത്സ​രി​ച്ച​പ്പോ​ൾ​ ​കേ​ര​ള​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​‌​ഡ് ​നി​ർ​ണ​യ​ ​ക​മ്മി​റ്റി​യു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​താ​ങ്ക​ളാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​പി​റ​വി​യ്‌​ക്ക് ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​അ​വാ​ർ​ഡ് ​കി​ട്ടി​യി​ല്ല ?
ചെ​യ​ർ​മാ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ ​എ​ല്ലാം​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​ക​മ്മി​റ്റി​യാ​ണ് ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​ചെ​യ​ർ​മാ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ന്നു​ ​എ​ന്നേ​യു​ള്ളൂ.​ ​പി​റ​വി​യ്‌​ക്ക് ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​അ​വാ​ർ​ഡ് ​ന​ൽ​കാ​തി​രു​ന്ന​ത് ​ജൂ​റി​യു​ടെ​ ​ഭൂ​രി​പ​ക്ഷ​ ​തീ​രു​മാ​ന​മാ​യി​രു​ന്നു.​ ​അ​ത് ​അം​ഗീ​ക​രി​ക്കാ​ൻ​ ​ഞാ​ൻ​ ​നി​ർ​ബ​ന്‌​ധി​ത​നാ​യി.

താ​ങ്ക​ളു​ടെ​ ​നി​ല​പാ​ട് ​ എ​ന്താ​യി​രു​ന്നു?
പി​റ​വി​യ്‌​ക്ക് ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​അ​വാ​‌​ർ​ഡ് ​ന​ൽ​ക​ണ​മെ​ന്ന് ​ത​ന്നെ​യാ​യി​രു​ന്നു​ ​എ​ന്റെ​ ​അ​ഭി​പ്രാ​യം.​ ​എ​ന്റെ​ ​ അ​വ​സ്ഥ​ ​നോ​ക്കൂ,​ ​ക​മ്മി​റ്റി​യി​ലെ​ ​ഭൂ​രി​പ​ക്ഷം​ ​പേ​രും​ ​പി​റ​വി​യെ​ ​എ​തി​ർ​ക്കു​ന്നു.​ ​ഞാ​നാ​ക​ട്ടെ,​ ​കേ​ര​ളീ​യ​നു​മ​ല്ല.​ ​ബാ​ക്കി​ ​എ​ല്ലാ​വ​രും​ ​മ​ല​യാ​ളി​ക​ളാ​ണ്.​ ​എ​നി​ക്ക് ​മ​ല​യാ​ളം​ ​ശ​രി​യാ​യി​ ​ മ​ന​സി​ലാ​കാ​ത്ത​തി​ന്റെ​ ​പ്ര​ശ്നം​ ​ഉ​ണ്ടെ​ന്ന് ​പോ​ലും​ ​ചി​ല​ർ​ ​ആ​രോ​പി​ച്ചു.​ ​എ​നി​ക്ക് ​വേ​റെ​ ​വ​ഴി​യി​ല്ലാ​യി​രു​ന്നു.​ ​അ​തെ​ന്തു​മാ​ക​ട്ടെ,​ ​ആ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​നി​യും​ ​കൂ​ടു​ത​ൽ​ ​സം​സാ​രി​ക്കാ​ൻ​ ​എ​നി​ക്ക് ​താ​ത്‌​പ​ര്യ​മി​ല്ല.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​കാ​ര്യം​ ​ഞാ​ൻ​ ​ഉ​റ​പ്പി​ച്ച് ​പ​റ​യാം,​ ​മി​ക​ച്ച​ ​സി​നി​മ​യാ​യി​ ​പി​റ​വി​ ​എ​ന്നെ​ന്നും​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടും.​ ​സം​വി​ധാ​യ​ക​നെ​ന്ന​ ​നി​ല​യി​ൽ​ ​ഷാ​ജി​യും.

​അ​ടൂ​ർ,​ ​അ​ര​വി​ന്ദ​ൻ,​ ​ഷാ​ജി​ ​എ​ന്നി​വ​ർ​ക്ക് ​ശേ​ഷം​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​പ്ര​തി​ഭ​യു​ടെ​ ​കി​ര​ണ​ങ്ങ​ൾ​ ​കാ​ണാ​ൻ​ ​താ​ങ്ക​ൾ​ക്ക് ​ക​ഴി​ഞ്ഞി​ട്ടു​ണ്ടോ?
തീ​ർ​ച്ച​യാ​യും.​ ​യു​വ​ത​ല​മു​റ​യി​ൽ​ ​പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ​ ​നി​ര​വ​ധി​ ​പേ​രു​ണ്ട്.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​വി​പി​ൻ​ ​വി​ജ​യ് ​എ​ന്ന​ ​സം​വി​ധാ​യ​ക​ൻ​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്നു.​ ​ഞാ​ൻ​ ​ര​ണ്ടാം​വ​ട്ടം​ ​കേ​ര​ള​ത്തി​ൽ​ ​ച​ല​ച്ചി​ത്ര​ ​ജൂ​റി​ ​ചെ​യ​ർ​മാ​നാ​യി​ ​വ​ന്ന​പ്പോ​ൾ​ ​വി​പി​ന്റെ​ ​ചി​ത്ര​സൂ​ത്ര​ത്തി​നൊ​രു​ ​അ​വാ​ർ​ഡ് ​ന​ൽ​കി​യി​രു​ന്നു.

ബം​ഗാ​ളി​ ​ ന​ടി​ ​മാ​ധ​ബി​ ​മു​ഖ​ർ​ജി​ ,​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​താ​വ് ​അ​ഞ്ജ​ൻ​ ​ബോ​സ് ​എ​ന്നി​വ​രു​മാ​യി​ ​ഈ​ ​ലേ​ഖ​ക​ൻ​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​അ​വ​ർ​ ​ര​ണ്ടു​പേ​രും​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​കാ​ര്യം​ ​ബം​ഗാ​ളി​ ​സി​നി​മ​യു​ടെ​ ​നി​ല​വാ​രം​ ​താ​ഴു​ന്നു​ ​എ​ന്നാ​ണ്.​ ​എ​ന്താ​ണ് ​അ​ഭി​പ്രാ​യം.​ ?
പൂ​ർ​ണ​മാ​യും​ ​യോ​ജി​ക്കു​ന്നു.​ ​ബം​ഗാ​ളി​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​ ​പോ​യ​ ​ര​ണ്ട് ​യു​വ​ ​സം​വി​ധാ​യ​ക​രെ​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​ ​ക​ണ്ടെ​ത്തി​ ​എ​ന്ന് ​എ​നി​ക്ക് ​പ​റ​യാ​ൻ​ ​ക​ഴി​യും.​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​ ​ഇ​പ്പോ​ൾ​ ​ന​ല്ല​ ​സൃ​ഷ്‌​ടി​ക​ൾ​ ​എ​ടു​ക്കു​ന്ന​തേ​യി​ല്ല.​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ബം​ഗാ​ളി​ൽ​ ​സാ​ധാ​ര​ണ​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ചി​ത്ര​ങ്ങ​ളേ​ ​ഇ​റ​ങ്ങു​ന്നു​ള്ളൂ.​ ​അ​തൊ​ന്നും​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടി​ല്ല.

എ​ന്തു​കൊ​ണ്ടാ​ണ് ​ ഇ​ങ്ങ​നെ​ ​സം​ഭ​വി​ക്കു​ന്ന​ത്?​
അ​തൊ​രു​ ​വ​ലി​യ​ ​പ്ര​ശ്ന​മാ​ണ്.​ ​അ​വ​ർ​ ​അ​വ​രു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​മ​റ​ക്കു​ന്നു.​ ​ത​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​തെ​ല്ലാം​ ​വ​ലി​യ​ ​ക​ലാ​സൃ​ഷ്‌​ടി​ക​ളാ​ണെ​ന്ന് ​സ്വ​യം​ ​ഭാ​വി​ക്കു​ന്നു.​ ​ഉ​ൽ​പ്പ​ലേ​ന്ദു​ ​ച​ക്ര​വ​ർ​ത്തി​യു​ടെ​ ​കാ​ര്യ​മെ​ടു​ത്താ​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചോ​ഖ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നും​ ​സം​വി​ധാ​യ​ക​നു​മു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചു.​ ​അ​തി​ന് ​ശേ​ഷം​ ​അ​യാ​ൾ​ക്ക് ​എ​ന്ത് ​സം​ഭ​വി​ച്ചു​?​​​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സി​നി​മ​ക​ൾ​ ​എ​വി​ടെ​യാ​ണി​പ്പോ​ൾ?​​​ ​പ​ല​രും​ ​യാ​ഥാ​ർ​ത്ഥ്യം​ ​മ​ന​സി​ലാ​ക്കാ​തെ​ ​കെ​ട്ടി​പ്പൊ​ക്കി​യ​ ​പ്ര​തി​ഛാ​യ​യി​ൽ​ ​സ്വ​യം​ ​മു​ങ്ങി​ത്താ​ഴു​ക​യാ​ണ്.

​സി​നി​മ​ ​പോ​ലെ​ ​ബം​ഗാ​ളി​ ​സാ​ഹി​ത്യ​വും​ ​മി​ക​ച്ച​താ​യി​രു​ന്നു.​ ​സി​നി​മ​യു​മാ​യി​ ​അ​ഭേ​ദ്യ​മാ​യ​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​സാ​ഹി​ത്യ​ത്തി​ലും​ ​മൂ​ല്യ​ശോ​ഷ​ണം​ ​ഉ​ണ്ടോ​?​
ഒ​രി​ക്ക​ലും​ ​ഇ​ല്ല.​ ​ന​ല്ല​ ​സാ​ഹി​ത്യം​ ​ക​ണ്ടെ​ത്താ​ൻ​ ​പു​തി​യ​ ​ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ​ക്ക് ​ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് ​പ്ര​ശ്നം.

​ഇ​ട​തു​മു​ന്ന​ണി​ ​ഗ​വ​ൺ​മെ​ന്റ് ​സി​നി​യെ​ ​കാ​ര്യ​മാ​യി​ ​പി​ന്തു​ണ​ച്ചി​രു​ന്നി​ല്ലേ​?​ഇ​പ്പോ​ഴ​ത്തെ​ ​സ്ഥി​തി​ ​എ​ന്താ​ണ്?​
ക​ഴി​ഞ്ഞ​ ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് ​ഞാ​ൻ​ ​പ​റ​യു​ന്നി​ല്ല.​ ​മ​മ​ത​ ​സ​ർ​ക്കാ​ർ​ ​വ​ലി​യ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു.​ ​അ​വി​ടെ​ ​അ​മി​താ​ഭ് ​ബ​ച്ച​നെ​യും​ ​ഷാ​രൂ​ഖ് ​ഖാ​നെ​യും​ ​പോ​ലു​ള്ള​വ​ർ​ ​വ​രു​ന്നു.​ ​അ​താ​ണ് ​വ്യ​ത്യാ​സം.​ ​പ​ല​ ​സം​വി​ധാ​യ​ക​രും​ ​പ​ദ​വി​ക​ൾ​ക്കും​ ​പ്രീ​തി​യ്‌​ക്കും​ ​വേ​ണ്ടി​ ​മ​മ​ത​യു​ടെ​ ​ഭാ​ഗ​ത്തേ​ക്ക് ​ചാ​യു​ന്നു.​ ​എ​ന്റെ​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​ഒ​രു​ ​ച​ല​ച്ചി​ത്ര​കാ​ര​നോ​ ​സാ​ഹി​ത്യ​കാ​ര​നോ​ ​സം​ഗീ​ത​ജ്ഞ​നോ,​ ​ഇ​വ​രാ​രും​ ​ത​ന്നെ​ ​രാ​ഷ്‌​ട്രീ​യ​മാ​യി​ ​ഒ​രു​ ​പാ​ർ​ട്ടി​യോ​ടും​ ​ഒ​പ്പം​ ​നി​ൽ​ക്ക​രു​ത്.​ ​ഉ​ള്ളി​ൽ​ ​രാ​ഷ്‌​ട്രീ​യം​ ​ഉ​ണ്ടാ​കാം.​ ​പ​ക്ഷേ​ ​രാ​ഷ്‌​ട്രീ​യ​ ​കൂ​ടി​ച്ചേ​ര​ൽ​ ​പാ​ടി​ല്ല.​ ​എ​നി​ക്ക് ​ഒ​രു​ ​രാ​ഷ്‌​ട്രീ​യ​ ​പാ​ർ​ട്ടി​യു​മാ​യി​ ​ബ​ന്‌​ധ​മി​ല്ല.​ ​എ​ന്നാ​ൽ​ ​എ​നി​ക്ക് ​രാ​ഷ്‌​ട്രീ​യ​മു​ണ്ട്.​ ​അ​തെ​ന്റെ​ ​സി​നി​മ​ക​ളി​ൽ​ ​കാ​ണാം.

ബം​ഗാ​ളി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ ​തി​രി​ച്ചു​വ​രു​മെ​ന്ന് ​കരു​തു​ന്നു​ണ്ടോ​?​
എ​നി​ക്ക​റി​യി​ല്ല.​ ​ബം​ഗാ​ളി​ൽ​ ​അ​വ​ർ​ക്ക് ​ക​ളം​ ​ന​ഷ്‌​ട​പ്പെ​ട്ടു​ ​ക​ഴി​ഞ്ഞു.​ ​അ​വ​രു​ടെ​ ​ഭ​ര​ണ​കാ​ല​യ​ള​വ് ​ഒ​രി​ക്ക​ലും​ ​അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ​അ​വ​ർ​ ​വി​ശ്വ​സി​ച്ചു.​ ​അ​വ​ർ​ ​ജ​ന​ങ്ങ​ളെ​ ​വ​ഞ്ചി​ച്ചു​വെ​ന്ന് ​ഞാ​ൻ​ ​പ​റ​യി​ല്ല.​മ​മ​ത​യ്‌​ക്ക് ​ഒ​രു​പ​ക്ഷേ​ ​കി​ട്ടി​യ​ത് ​നെ​ഗ​റ്റീ​വ് ​വോ​ട്ടാ​യി​രി​ക്കും.

മ​മ​ത​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് ​കേ​ൾ​ക്കു​ന്നു​ണ്ട​ല്ലോ​?​
ആ​രാ​ണ് ​താ​ങ്ക​ളോ​ട് ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​ത്?​

ബം​ഗാ​ളി​ ​സി​നി​മ​യ്‌​ക്ക് ​ ഒ​രു​ ​ഭാ​വി​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടോ​?​
ഞാ​നൊ​രു​ ​ശു​ഭാ​പ്‌​തി​ ​വി​ശ്വാ​സി​യാ​ണ്.

അ​ടു​ത്ത​ ​സി​നി​മ​?​
തീ​ർ​ച്ച​യാ​യും.​ ​സി​നി​മ​ ​എ​ടു​ക്കു​ക​യ​ല്ലാ​തെ​ ​ഒ​രു​ ​സം​വി​ധാ​യ​ക​ന് ​വേ​റെ​ന്ത് ​ചെ​യ്യാ​ൻ​ ​ക​ഴി​യും​ .​ ​ഞാ​നും​ ​എ​ന്റെ​ ​ഭാ​ര്യ​ ​സോ​ഹി​നി​യും​ ​ചേ​ർ​ന്ന് ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ക​ഴി​ഞ്ഞു.
* * *

  • ക്ളൈ​മാ​ക്സ്

അ​ഭി​മു​ഖ​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​വീ​ണ്ടും​ ​ബു​ദ്ധ​യു​ടെ​ ​ക്ഷ​ണം​ ​സ്വീ​ക​രി​ച്ച് ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​പോ​യി​രു​ന്നു.​അ​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​തേ​ടി​യൊ​രു​ ​അ​തി​ഥി​യെ​ത്തി.​ ​മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത്.​പ​ണ്ട് ​പ്ളാ​ൻ​ ​ചെ​യ്ത​ ​പ്രോ​ജ​ക്ട് ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​ഷൗ​ക്ക​ത്ത് ​അ​വി​ടെ​ ​വ​ച്ച് ​പ​റ​ഞ്ഞു.​ ​ഉ​ട​ൻ​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​പോ​കു​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​ബു​ദ്ധ​യ്ക്കും​ ​സോ​ഹി​നി​യ്ക്കും​ ​പു​റ​മേ​ ​ബു​ദ്ധ​യു​ടെ​ ​ഉ​റ്റ​ ​മി​ത്ര​ങ്ങ​ളും​ ​ച​ല​ച്ചി​ത്ര​ ​ഫി​ലിം​ ​സൊ​സൈ​റ്റി​യു​ടെ​ ​സാ​ര​ഥി​ക​ളു​മാ​യ​ ​ജോ​ർ​ജ്മാ​ത്യു​വും​ ​നാ​രാ​യ​ണ​നും​ ​അ​പ്പോ​ൾ​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA