​ഭ​ര​ത​ൻ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ ഉണ്ടാവില്ലായിരുന്നു. ഔസേപ്പച്ചൻ തുറന്നുപറയുന്നു

പി.ജി. എസ് സൂരജ് | Sunday 20 January 2019 2:03 AM IST

ouseppachan

ഹൃദ​യം​ ​കൊ​ണ്ട് ​സം​ഗീ​ത​മൊ​രു​ക്കി​യാ​ണ് ​ഔ​സേ​പ്പ​ച്ച​ൻ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ ​ഈ​ണ​മാ​യ​ത്.​ ​മ​ന​സു​കൊ​ണ്ട് ​കേ​ൾ​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​തു​കൊ​ണ്ടാ​കാം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​രോ​ ​പാ​ട്ടു​ക​ളും​ ​ഇ​പ്പോ​ഴും​ ​സ​ന്തോ​ഷ​ത്തി​ലും​ ​സ​ങ്ക​ട​ങ്ങ​ളി​ലും​ ​ന​മു​ക്ക് ​തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന​ ​കൂ​ട്ടു​കാ​രാ​കു​ന്ന​തും.​ ​ഔ​സേ​പ്പ​ച്ച​ന്റെ​ ​പാ​ട്ടു​ക​ളി​ലെ​ല്ലാം​ ​ഒ​രു​ ​മാ​ന്ത്രി​ക​ത​യു​ണ്ട്.​ ​സം​ഗീ​ത​ത്തി​ന്റെ​ ​വ​ഴി​യി​ൽ​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​ന​ട​ന്ന​ ​ഒ​രു​ ​ക​ലാ​കാ​ര​ന്റെ​ ​ക​യ്യൊ​പ്പാ​ണ​ത്.

ആ​ ​ അ​ടു​പ്പം​ ​പാ​ട്ടാ​യി​ ​പി​റ​ന്നു

സം​വി​ധാ​യ​ക​ൻ​ ​ഭ​ര​ത​ൻ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​വ​രി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന് ​സം​ഗീ​ത​ത്തി​ൽ​ ​അ​പാ​ര​മാ​യ​ ​പാ​ണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്നു.​ ഞാ​നും​ ​ജോ​ൺ​സ​ണു​മെ​ല്ലാം​ ​മ​ദ്രാ​സി​ൽ​ ​ദേ​വ​രാ​ജ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​കീ​ഴി​ൽ​ ​വ​യ​ലി​നി​സ്റ്റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഭ​ര​ത​നെ​ ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​ത്.​ ​തൃ​ശൂ​ർ​ ​ശൈ​ലി​യി​ലു​ള്ള​ ​എ​ന്റെ​ ​സം​സാ​രം​ ​മ​റ്റൊ​രു​ ​തൃ​ശൂ​രു​കാ​ര​നാ​യ​ ​അ​ദ്ദേ​ഹ​ത്തി​ന് ​വ​ലി​യ​ ​ഇ​ഷ്ട​മാ​യി.​ ​ആ​ ​സൗ​ഹൃ​ദം​ ​ക്ര​മേ​ണ​ ​വ​ള​ർ​ന്നു.​ ​ത​ന്റെ​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ആ​ര​വ​ത്തി​ൽ​ ​ചെ​റി​യ​ ​വേ​ഷം​ ​അ​ഭി​ന​യി​ക്കാ​മോ​യെ​ന്ന് ​ഒ​രു​ ​ദി​വ​സം​ ​എ​ന്നോ​ട് ​ചോ​ദി​ച്ചു.​ ​സം​ഗീ​തം​ ​മാ​ത്രം​ ​മ​ന​സി​ലു​ള്ള​ ​ഞാ​ൻ​ ​ഒ​ഴി​വാ​കാ​ൻ​ ​നോ​ക്കി.​ ​താ​ങ്ക​ൾ​ ​സി​നി​മ​യ്ക്ക് വേ​ണ്ടി​ ​അ​ഭി​ന​യി​ക്കേ​ണ്ടെ​ന്നും ഇ​പ്പോ​ൾ​ ​ചെ​യ്യു​ന്ന​തു​പോ​ലെ​ ​വ​യ​ലി​ൻ​ ​വാ​യി​ച്ചി​രു​ന്നാ​ൽ​ ​മ​തി​യെ​ന്നും​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​എ​നി​ക്ക് ​താ​ത്പ​ര്യ​മാ​യി.​

​അ​ക്കാ​ല​ത്ത് ​ഒ​രു​ ​ദി​വ​സം​ ​കു​റ​ഞ്ഞ​ത് പ​ത്തു​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​ഞാ​ൻ​ ​വ​യ​ലി​ൻ​ ​പ​രി​ശീ​ലി​ക്കു​മാ​യി​രു​ന്നു.​ ​ആ​ര​വ​ത്തി​ൽ​ ​ഒ​രു​ ​നാ​ടോ​ടി​ ​സ​ർ​ക്ക​സ് ​സം​ഘ​ത്തി​ന്റെ​ ​കൂ​ടെ​യു​ള്ള​ ​വ​യ​ലി​നി​സ്റ്റാ​യി​ ​ഞാ​ൻ​ ​വേ​ഷ​മി​ട്ടു.​ ​ഒ​രു​ ​മാ​സം​വ​രെ​ ​നീ​ണ്ടു​ ​നി​ന്ന​ ​ആ​ ​ചി​ത്രീ​ക​ര​ണ​ ​സ​മ​യ​ത്താ​ണ് ​ഭ​ര​തേ​ട്ട​നു​മാ​യി​ ​കൂ​ടു​ത​ൽ​ ​അ​ടു​ക്കു​ന്ന​ത്.​അ​ന്ന് ​ഞാ​ൻ​ ​വ​യ​ലി​നി​ൽ​ ​വാ​യി​ച്ച​ ​ചി​ല​ ​പീ​സു​ക​ൾ​ ​ അ​ദ്ദേ​ഹ​ത്തി​ന് ​ ഇ​ഷ്ട​മാ​യി.​ ​അ​തു​കൊ​ണ്ട് ​ ആ​ര​വ​ത്തി​ന്റെ​ ​ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും​ ​ഞാ​ൻ​ ​ത​ന്നെ​ ​ചെ​യ്യ​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഇ​ള​യ​രാ​ജ​ ​സാ​റി​ന്റേ​തു​ൾ​പ്പെ​ടെ​ ​നൂ​റു​ക​ണ​ക്കി​ന് ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​ത്തി​ൽ​ ​അ​സി​സ്റ്റ​ന്റാ​യി​ ​ഞാ​ൻ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​അ​ത് ​ന​ൽ​കി​യ​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​ആ​ര​വ​ത്തി​ന്റെ​ ​ പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​മൊ​രു​ക്കാ​ൻ​ ​ധൈ​ര്യം​ ​ന​ൽ​കി​യ​ത്.​ ​ആ​ര​വ​ത്തി​നു​ ​വേ​ണ്ടി​ ​വാ​യി​ച്ച​ ​ പ​ല​ ​ പീ​സു​ക​ളും​ ​പി​ന്നീ​ട് ​ ഭ​ര​തേ​ട്ട​ന്റെ​ ​ ചി​ത്ര​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​പാ​ട്ടു​ക​ളാ​യി​ ​വ​ന്നി​ട്ടു​ണ്ട്.​ ​സ്വ​ത​ന്ത്ര​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ത് ​ഭ​ര​തേ​ട്ട​ന്റെ​ ​ കാ​തോ​ട് ​കാ​തോ​ര​ത്തി​ലൂ​ടെ​യാ​ണ്.​ ​പ​ഞ്ച​സ്വ​ര​ ​രാ​ഗ​ങ്ങ​ളാ​യ​ ​മ​ധ്യ​മാ​വ​തി,​ ​ശ്രീ​രാ​ഗം,​ ​ഹി​ന്ദോ​ളം,​ ​ആ​ര​ഭി​ ​തു​ട​ങ്ങി​യ​ ​രാ​ഗ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​വ​ള​രെ​ ​ഇ​ഷ്ട​മാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​മ​ധ്യ​മാ​വ​തി​യി​ലെ​യും​ ​ഹി​ന്ദോ​ള​ത്തി​ലെ​യും​ ​ഒ​രു​ ​പാ​ട്ടെ​ങ്കി​ലും​ ​കാ​ണും.

ന​ല്ല​ ​പാ​ട്ടു​ക​ൾ​ ​ആ​ർ​ക്കു​ ​വേ​ണം

ഗാ​യ​ക​ർ​ ​വ​രി​ക​ൾ​ ​പാ​ടി​യ​ ​ശേ​ഷ​മേ​ ​പ​ണ്ട് ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​വ​രാ​റു​ള്ളൂ.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​അ​ന്ന​ത്തെ​ ​പാ​ട്ടു​ക​ൾ​ ​മ​ന​സി​ൽ​ ​ത​ങ്ങി​ ​നി​ൽ​ക്കു​ന്ന​വ​യാ​യി​രു​ന്നു.​ ​ഇ​ന്ന് ​ ഗാ​യ​ക​ൻ ​ ​പാ​ടു​മ്പോ​ൾ​ ​ ത​ന്നെ​ ​അ​തേ​ ​അ​ള​വി​ലോ​ ​അ​തി​ൽ​ ​കൂ​ടു​ത​ലോ​ ​ആ​യി​ ​റി​ഥ​വും​ ​മ​റ്റ് ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട് .​ ​ഇ​ന്ന​ത്തെ​ ​പാ​ട്ടും​ ​ആ​സ്വാ​ദ​ന​ ​രീ​തി​ക​ളും​ ​ ഒ​രു​പാ​ട് ​ മാ​റി​യി​ട്ടു​ണ്ട്.​ ​പ​ഴ​യ​പാ​ട്ടു​ക​ൾ​ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​​​ർ​ക്ക് ​ ഇ​ത്ത​രം​ ​ പാ​ട്ടു​ക​ൾ​ ​ ആ​സ്വ​ദി​ക്കാ​ൻ​ ​ക​ഴി​യി​ല്ല. സ​മീ​പ​കാ​ല​ത്ത് ​ഹി​റ്റാ​യ​ ​ജി​മി​ക്കി​ ​ക​മ്മ​ൽ​ ​എ​ന്ന​ ​പാ​ട്ട് ​ത​ന്നെ​ ​നോ​ക്കാം.​ ​സാ​ധാ​ര​ണ​ ​പാ​ട്ടി​ന്റെ​ ​വ​രി​ക​ള​ല്ല​ ​അ​തി​ൽ​ ​ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ ​തെ​റി​ പ​റ​യു​ന്ന​ത് ​പോ​ലു​ള്ള​ ​വ​രി​ക​ളെ​ന്ന് ​ന​മു​ക്ക് ​പെ​ട്ടെ​ന്ന് ​തോ​ന്നാം.​ ​റി​ഥം​ ​പാ​റ്റേ​ണും​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​അ​ത്ത​രം​ ​പാ​ട്ടു​ക​ളോ​ട് ​ഒ​രു​ത​രം​ ​കൗ​തു​ക​മാ​ണ് ​ജ​ന​ത്തി​നു​ള്ള​ത്.​ ​ഇ​ന്ന് ​വാ​ട്ട്‌​​​സ് ​ആ​പ്പി​ലും​ ​യൂ​ ​ട്യൂ​ബി​ലും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​റ്റ​ഴി​യു​ന്ന​ത് ​ ഈ​ ​ കൗ​തു​ക​ങ്ങ​ള​ല്ലേ.​ ​ആ​രെ​യും​ ​കു​റ്റം​ ​പ​റ​യു​ക​യ​ല്ല.​ ​ഇ​ന്ന​ത്തെ​ ​കാ​ല​ത്തി​നു​ ​വേ​ണ്ട​ത് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ർ​ ​കൊ​ടു​ക്കു​ന്നു​വെ​ന്ന് ​മാ​ത്രം.​

​പ​ണ്ട് ​ചെ​യ്‌​ത​തു​പോ​ലെ​യു​ള്ള​ ​ന​ല്ല​ ​പാ​ട്ടു​ക​ൾ​ ​എ​ന്തു​കൊ​ണ്ട് ​ഇ​പ്പോ​ൾ​ ​ചെ​യ്യു​ന്നി​ല്ലെ​ന്ന് ​ഒ​രു​പാ​ടു​പേ​ർ​ ​എ​ന്നോ​ട് ​ചോ​ദി​ക്കാ​റു​ണ്ട്.​ ​ഒ​രു​ ​ന​ല്ല​ ​പാ​ട്ടി​റ​ങ്ങി​യാ​ൽ​ ​ഇ​ത്ത​ര​ക്കാ​ർ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​മോ​?​ ​ന​മു​ക്ക് ​ഉ​ദാ​ത്ത​മാ​യ​ ​സൃ​ഷ്‌​ടി​ക​ള​ല്ല,​​ ​ വി​ൽ​ക്ക​പ്പെ​ടു​ന്ന​ ​ സൃ​ഷ്‌​ടി​ക​ളാ​ണ് ​ വേ​ണ്ട​ത്.​ ​നി​ർ​മ്മാ​താ​വി​ന് ​ ലാ​ഭം​ ​ഉ​ണ്ടാ​ക്കി​ ​ കൊ​ടു​ക്കു​ക​യ​ല്ലേ​ ​ആ​ദ്യ​ ​ഉ​ത്ത​ര​വാ​ദി​ത്തം.​ ​എ.​ആ​ർ.​ ​റ​ഹ്‌​മാ​നാ​ണ് ​പാ​ട്ടു​ക​ൾ​ ​വ്യാ​പ​ക​മാ​യ​ ​രീ​തി​യി​ൽ​ ​ക​മ്പ്യൂ​ട്ട​റി​ൽ​ ​പ്രോ​ഗ്രാം​ ​ചെ​യ്‌​ത്​ ​ഉ​പ​യോ​ഗി​ച്ച് ​ തു​ട​ങ്ങി​യ​ത്.​ ​അ​തി​നും​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പേ​ ​ഞാ​ൻ​ ​പാ​ട്ടു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​ക​മ്പ്യൂ​ട്ട​റി​ൽ​ ​പ്രോ​ഗ്രാം​ ​ചെ​യ്‌​തു​ ​തു​ട​ങ്ങി​യി​രു​ന്നു.​ 1986​ൽ​ ​ഇ​റ​ങ്ങി​യ​ ​'വീ​ണ്ടും​" ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ര​ണ്ടു​ ​ പാ​ട്ടു​ക​ൾ​ ​ക​മ്പ്യൂ​ട്ട​ർ​ ​ടെ​ക്‌​​​നോ​ള​ജി​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ ചെ​യ്‌​ത​ത്.​ 1990​ൽ​ ​ഇ​റ​ങ്ങി​യ​ ​'​വെ​ൽ​ക്കം​ ​ന​യ​ന്റി​"​ ​എ​ന്ന​ ​ആ​ൽ​ബ​വും​ ​പൂ​ർ​ണ​മാ​യും​ ​ക​മ്പ്യൂ​ട്ട​റി​ൽ​ ​പ്രോ​ഗ്രാം​ ​ചെ​യ്ത​താ​ണ്.​ ​അ​ന്ന​തി​ന്റെ​ ​ക​മ്പ്യൂ​ട്ട​ർ​ ​ജോ​ലി​ക​ളൊ​ക്കെ​ ​ചെ​യ്ത​ത് ​എ.​ആ​ർ.​ ​റ​ഹ്‌​മാ​നാ​ണ്.​ ​കാ​ല​ത്തി​ന​നു​സ​രി​ച്ചു​ ​മാ​റു​ക​ ​ എ​ന്ന​തി​ന​പ്പു​റം​ ​ കാ​ല​ത്തി​നോ​ട് ​ ഞാ​ൻ​ ​ മാ​റാ​ൻ​ ​പ​റ​യു​ക​യാ​ണ്.​ ​എ​പ്പോ​ഴും​ ​പു​തു​മ​ ​കൊ​ണ്ടു​വ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ഒ​രു​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​ണ് ​ ഞാ​ൻ.

ഞാ​നെ​ന്നും​ ​തൃ​പ്‌​ത​നാ​യി​രു​ന്നു

ദൈ​വി​ക​മാ​യ​ ​നി​മി​ഷം​ ​എ​ന്നേ​ ​അ​തി​നെ​പ​റ്റി​ ​പ​റ​യാ​ൻ​ ​ക​ഴി​യൂ.​ ​വെ​റും​ ​നോ​ട്ടു​ക​ൾ ​ ​കൊ​ണ്ട് ​മാ​ത്രം​ ​മി​ക​ച്ച​ ​മെ​ല​ഡി​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ ക​ഴി​യി​ല്ല.​ ​മി​ക​ച്ച​ ​മെ​ല​ഡി​ക​ൾ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ ക​ഴി​ഞ്ഞ​ത് ​വ​യ​ലി​നി​സ്റ്റ് ​കൂ​ടി​ ​ആ​യ​തു​കൊ​ണ്ടാ​ണെ​ന്ന് ​ക​രു​തു​ന്നു.​ ​ഞാ​ൻ​ ​വ​യ​ലി​നി​ലാ​ണ് ​ആ​ദ്യം​ ​ക​മ്പോ​സ് ​ചെ​യ്യു​ന്ന​ത്.​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​വ​യ​ലി​നി​ലാ​ണ് ​ ആ​ദ്യം​ ​സെ​റ്റ് ​ചെ​യ്യു​ന്ന​ത്.​ ​എ​ന്റെ​ ​പാ​ട്ടി​ന്റെ​ ​ഭാ​വ​ങ്ങ​ളി​ലെ​ല്ലാം​ ​വ​യ​ലി​ന്റെ​ ​സ്വാ​ധീ​നം​ ​ഉ​ണ്ട്.​ ​ രാ​പ്പാ​ടി​ ​തു​ട​ങ്ങി​യ​ ​ എ​ല്ലാ​ ​ഹി​റ്റ് ​ ഗാ​ന​ങ്ങ​ളും​ ​വ​യ​ലി​നി​ലൂ​ടെ​യാ​ണ് ​ ക​മ്പോ​സ് ​ചെ​യ്‌​ത​ത്.​ ​മ​ന​സി​ൽ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​ട്യൂ​ൺ​ ​കൃ​ത്യ​മാ​യി​ ​പാ​ടു​ന്ന​ ​ഗാ​യ​ക​രെ​ക്കൊ​ണ്ട് ​മാ​ത്ര​മേ​ ​പാ​ടി​ക്കാ​റു​ള്ളൂ.​ഒ​രു​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വ​യ​ലി​നി​സ്റ്റ് ​ആ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​തു​ട​ക്ക​കാ​ല​ത്ത് 16​ ​മ​ണി​ക്കൂ​റൊ​ക്കെ​ ​വ​യ​ലി​ൻ​ ​ വാ​യി​ക്കു​മാ​യി​രു​ന്നു.​ ​കൃ​ത്യ​മാ​യി​ ​ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ ​പ്രാ​ക്‌​ടീ​സ് ​ചെ​യ്താ​ൽ​ ​മ​തി.​ ​അ​തൊ​ന്നും​ ​പ​റ​ഞ്ഞു​ ​ത​രാ​ൻ​ ​ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ങ്കി​ലും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പൂ​ർ​ണ​ ​തൃ​പ്‌​ത​നാ​ണ്.​ ​മ​ല​യാ​ള​ ​സി​നി​മാ​ഗാ​ന​ ​ശാ​ഖ​യ്‌​ക്ക് ​എ​ന്റേ​താ​യ​ ​സം​ഭാ​വ​ന​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​അ​തി​യാ​യ​ ​സ​ന്തോ​ഷ​മു​ണ്ട്.

കേ​ട്ട​ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ​ ​പി​ന്നിൽ

ചി​ല​ ​ന​ല്ല​ ​സം​ഗീ​തം​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഇ​തെ​നി​ക്ക് ​എ​ന്തു​കൊ​ണ്ട് ​ഉ​ണ്ടാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന​ ​ചി​ന്ത​യി​ൽ​ ​നി​ന്നാ​ണ് ​കോ​പ്പി​യ​ടി​ ​ഉ​ണ്ടാ​വു​ന്ന​ത്.​ ​കോ​പ്പി​യ​ടി​ ​അ​ടു​ത്ത​ ​കാ​ല​ത്ത് ​തു​ട​ങ്ങി​യ​ ​പ​രി​പാ​ടി​യ​ല്ല.​ ​പ​ഴ​യ​ ​ഹി​ന്ദി​ ​പാ​ട്ടു​ക​ളി​ൽ​ ​നി​ന്ന് ​സ്വാ​ധീ​നം​ ​ഉ​ൾ​ക്കൊ​ണ്ട​ ​എ​ത്ര​യോ​ ​മ​ല​യാ​ള​ ​സി​നി​മാ​ ​ഗാ​ന​ങ്ങ​ളു​ണ്ട്.​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ത്തി​ലെ​ ​പ​ല​ ​കീ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും​ ​ഈ​ണ​ങ്ങ​ൾ​ ​ ദ​ക്ഷി​ണാ​മൂ​ർ​ത്തി​ ​സ്വാ​മി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​ശ​സ്‌​ത​രാ​യ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ർ​ ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​അ​ത്ത​രം​ ​പ്ര​വ​ണ​ത​ക​ളെ​ ​തെ​റ്റെ​ന്ന് ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​മേ​ഘം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഞാ​ൻ​ ​സം​ഗീ​തം​ ​ചെ​യ്ത​ ​'​ഞാ​നൊ​രു​ ​പാ​ട്ട് ​പാ​ടാം​"​ ​എ​ന്ന​ ​ഗാ​ന​ത്തി​നും​ ​കോ​പ്പിയടി​ ​ആ​രോ​പ​ണം​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA