ജോസഫ് തന്നത് മുന്നോട്ടുള്ള ആത്മവിശ്വാസം

Thursday 06 December 2018 6:21 PM IST
athmeeya

ചെ​റു​പ്പ​ത്തി​ൽ​ ​ആ​ത്മീ​യ​ ​ന​ന്നാ​യി​ ​പ്രാ​ർ​ത്ഥി​ക്കു​മാ​യി​രു​ന്നു​ ​വ​ലു​താ​കു​മ്പോ​ൾ​ ​ഒ​രു​ ​സി​നി​മാ​ ​ന​ടി​യാ​ക​ണ​മേ​ ​എ​ന്ന്.​ ​വെ​റും​ ​ഒ​രു​ ​സ്വ​പ്‌​ന​മാ​യി​രു​ന്നി​ല്ല​ ​അ​ത്.​ ​എ​ന്നെ​ങ്കി​ലും​ ​മ​ന​സി​ൽ​ ​നി​ന്നും​ ​ആ​ ​മോ​ഹം​ ​വി​ട്ടു​പോ​കാ​തി​രി​ക്കാ​ൻ​ ​നോ​ട്ടു​ ​പു​സ്‌​ത​ക​ത്തി​ലും​ ​സ്‌​കൂ​ളി​ലെ​ ​ബെ​ഞ്ചി​ലും​ ​വ​രെ​ ​എ​ഴു​തി​യി​ട്ടി​രു​ന്നു.​ ​മോ​ഹം​ ​അ​ത്ര​ ​ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ലാ​വ​ണം​ ​പ്ര​തീ​ക്ഷി​ച്ച​തു​ ​പോ​ലെ​ ​സി​നി​മ​യി​ലെ​ത്തി.​ ​പ​ക്ഷേ​ ​സി​നി​മ​യി​ലെ​ത്തി​യ​പ്പോ​ൾ​ ​അ​വി​ടെ​ ​നി​ന്ന് ​ഓ​ടി​പ്പോ​വാ​നാ​ണ് ​തോ​ന്നി​യ​ത്.​ ​കാ​ര​ണം​ ​സി​നി​മ​യി​ലു​ള്ള​വ​രെ​ല്ലാം​ ​വ​ള​രെ​ ​മി​ക​ച്ച​വ​ർ.​ ​ആ​ത്മ​വി​ശ്വാ​സം​ ​അ​തോ​ടെ​ ​കു​ത്ത​നെ​ ​കു​റ​ഞ്ഞു.​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യ​ ​'​മ​നം​ കൊ​ത്തി​ പ്പ​റ​വൈ​"​ ​എ​ന്ന​ ​സി​നി​മ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നൂ​റ് ​ദി​വ​സം​ ​തി​യേ​റ്റ​റു​ക​ളി​ലോ​ടി​ ​ഹി​റ്റ് ​ചാ​ർ​ട്ടി​ൽ​ ​ഇ​ടം​ ​പി​ടി​ച്ച​പ്പോ​ഴും​ ​നാ​യി​ക​ ​ഇ​തൊ​ന്നും​ ​അ​റി​യാ​തെ,​ ശ്ര​ദ്ധി​ക്കാ​തെ​ ​ത​ന്റെ​ ​ന​ഴ്സിം​ഗ് ​പു​സ്ത​ക​ത്തി​ൽ​ ​മു​ഖം​ ​പൂ​ഴ്‌​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ന്നും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​കു​റെ​ ​വി​ളി​ക​ൾ​ ​വ​ന്നെ​ങ്കി​ലും​ ​ഡേ​റ്റി​ല്ല,​ ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്നി​ല്ല​ ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​ഒ​ഴി​ഞ്ഞു​ ​മാ​റി.​ ​അ​ത്ര​ ​ക​ണ്ട് ​സ്‌​നേ​ഹി​ച്ച​തു​ ​കൊ​ണ്ടാ​വ​ണം,​ ​സി​നി​മ​ ​പ​ക്ഷേ,​ ​ആ​ ​മി​ടു​ക്കി​യെ​ ​കൈ​വി​ട്ടി​ല്ല.​ ​ഇ​ന്ന​വ​ൾ​ ​'​ജോ​സ​ഫി​"​ ​ന്റെ​ ​ന​ല്ല​ ​പാ​തി​യാ​ണ്....​മ​ല​യാ​ള​ത്തി​ന് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​യു​വ​ന​ടി​യാ​ണ്.​ ​ജോ​സ​ഫ് ​എ​ന്ന​ ​സി​നി​മ​ ​ത​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​ ​ന​ടി​ ​ആ​ത്മീ​യ​ ​രാ​ജ​ൻ​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.


ഓ​ർ​ക്കാ​പ്പു​റ​ത്ത് ​വ​ന്ന​ ​സി​നിമ
'​'​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ട് ​അ​മ്മ​ക്ക് ​തീ​രെ​ ​താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​മൂ​ന്ന് ​പെ​ൺ​മ​ക്ക​ളെ​ ​വ​ള​ർ​ത്തി​യ​ ​ഒ​ര​മ്മ​യു​ടെ​ ​ആ​ധി​ ​എ​ന്ന് ​പ​റ​യാം.​ ​പ​ക്ഷേ​ നാ​ട​ക​വു​മാ​യി​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ ​അ​ച്ഛ​ന് ​ഞാ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​ൽ​ ​താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ച്‌​ഛ​ൻ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​നേ​ര​ത്തെ​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​ക​ല്യാ​ണ​ത്തോ​ടെ​ ​​ ​അ​തൊ​ക്കെ​ ​ഉ​പേ​ക്ഷി​ച്ചു.​ എന്നെ ​ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​ചി​ല​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​വി​ളി​ച്ചെ​ങ്കി​ലും​ ​പോ​വാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​ച്ഛ​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ക്കു​ന്ന​ ​സ​മ​യ​ത്താ​യി​രു​ന്നു​ ​ആ​ദ്യ​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​നെ​ ​കാ​ണാ​ൻ​ ​പോ​യ​ത്.


വേ​ണ്ട​ ​എ​ന്ന് ​അ​മ്മ​ ​പ​റ​ഞ്ഞ​പ്പോ​ഴും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പ​റ​ഞ്ഞ​ത് ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ക്കു​ന്ന​ ​അ​ച്‌​ഛ​നാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​അ​മ്മ​യും​ ​‌​ഞാ​നും​ ​കൂ​ടി​യാ​ണ് ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​യ​ക​നെ​ ​കാ​ണാ​ൻ​ ​പോ​യ​ത്.​ ​​ ​അ​ന്ന​ത്തെ​ ​കാ​ര്യ​ങ്ങ​ൾ​ ​ആ​ത്മീ​യ​ ​ഓ​ർ​ത്തു.​ ​'​'​പ​യ്യ​ന്നൂ​‌​‌​ർ​ക്കാ​ര​നാ​യ​ ​സെ​വ​ൻ​ ​ആ​ർ​ട്സ് ​മോ​ഹ​ന​ങ്കി​ൾ​ ​മൂ​ല​മാ​ണ് ​സി​നി​മ​യി​ലെ​ത്തി​യ​ത്.​ ​'തു​ള്ളാ​ത​ ​മ​ന​വും​ ​തു​ള്ളും"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നാ​യ​ ​എ​ഴി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​മ​നം​ ​കൊ​ത്തി​ ​പ​റ​വൈ​'​ ​ആ​യി​രു​ന്നു​ ​ആ​ദ്യ​ ​ചി​ത്രം.​ ​'​റോ​സ് ​ഗി​റ്റാ​റി​നാ​ൽ​" എ​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​ലും​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ഈ​ ​സ​മ​യ​ത്താ​ണ്.​""ത​മി​ഴ് ​സി​നി​മ​ക​ൾ​ ​കാ​ണാ​ത്ത​ ​ആ​ത്മീ​യ​ ​ആ​ദ്യ​മാ​യി​ ​ത​മി​ഴി​ലെ​ത്തി​യ​പ്പോ​ൾ​ ​ഭാ​ഷ​ ​ഒ​രു​ ​പ്ര​ശ്‌​ന​മാ​യി​രു​ന്നു.

athmeeya


അ​മീ​ബ​ ​പ​ഠി​പ്പി​ച്ച​ ​പാ​ഠം
'​'​ആ​മാ​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​അ​‌​ർ​ത്ഥം​ ​പോ​ലു​മ​റി​യ​ല്ലാ​യി​രു​ന്നു.​ ​ല​ക്ഷ്യം​ ​മ​ല​യാ​ള​ ​സി​നി​മ​യാ​യി​രു​ന്നു​ ​അ​തി​നാ​ൽ​ ​മ​ല​യാ​ള​ ​സി​നി​മ​ക​ൾ​ ​മാ​ത്ര​മേ​ ​കാ​ണാ​റു​ണ്ടാ​യി​രു​ന്നു​ള്ളു.​ ​ ​ഇ​പ്പോ​ൾ​ ​പ്ര​ശ്‌​ന​മി​ല്ല.​ ​ത​മി​ഴ് ​സം​സാ​രി​ക്കാ​ന​റി​യാം.​""
ഇ​ഷ്ട​പ്പെ​ട്ടാ​ണ് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​തെ​ങ്കി​ലും​ ​ആ​ദ്യ​ ​സി​നി​മ​യിൽ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​കോ​ളേ​ജി​ലെ​ത്ത​ണേ​ ​എ​ന്നാ​യി​രു​ന്നു​ ​ചി​ന്ത​യെ​ന്ന് ​ചി​രി​ച്ചു​കൊ​ണ്ട് ​ആ​ത്മീ​യ​ ​പ​റ​ഞ്ഞു.​
​'​'​അ​ന്നാ​രും​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞു​ത​രാ​നു​ണ്ടാ​യി​രു​ന്നി​ല്ല.​ ​സി​നി​മ​യി​ലെ​ ​മ​റ്റു​ള്ള​വ​രെ​യൊ​ക്കെ​ ​ക​ണ്ട​പ്പോ​ൾ​ ​അ​വ​രൊ​ക്കെ​ ​എ​ന്നെ​ക്കാ​ൾ​ ​എ​ത്ര​യോ​ ​ക​ഴി​വു​ള്ള​വ​രാ​ണ് ​എ​ന്ന് ​തോ​ന്നി​.""
​പി​ന്നീ​ട് ​വ​ലി​യ​ ​ഒ​രു​ ​ഇ​ട​വേ​ള​യാ​യി​രു​ന്നു.​ ​ഇ​തി​നി​ട​യി​ലാ​ണ് ​'​അ​മീ​ബ​"യെ​ത്തി​യ​ത്.​ ​കാ​ലി​ക​ ​പ്ര​സ​ക്ത​മാ​യ​ ​'​അ​മീ​ബ​"യു​ടെ​ ​പ്രാ​ധാ​ന്യം​ ​ജ​ന​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​തെ​ ​പോ​യ​തി​ൽ​ ​ഇ​ന്നും​ ​ആ​ത്മീ​യ​ക്ക് ​നി​രാ​ശ​യു​ണ്ട്.​ ​​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​ർ​ക്കേ​ ​ആ​ ​സി​നി​മ​ ​അ​റി​യു​ള്ളു.​ ​സി​നി​മ​ ​എ​ന്ന​ ​ക്രാ​ഫ്റ്റി​നെ​ ​വേ​ർ​തി​രി​വി​ല്ലാ​തെ​ ​കാ​ണാ​ൻ​ ​ക​ഴി​യ​ണം.​ ​ഒ​രു​ ​ന​ല്ല​ ​ശ​ത​മാ​നം​ ​പ്രേ​ക്ഷ​ക​ർ​ ​അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ലും​ ​ഭൂ​രി​പ​ക്ഷ​വും​ ​അ​ങ്ങ​നെ​യ​ല്ല.​ ​ഇ​ത്ത​രം​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​വാ​ണി​ജ്യ​ ​പ്രാ​ധാ​ന്യം​ ​കി​ട്ടാ​ത്ത​തി​നാ​ൽ​ ​ഇ​ത്ത​രം​ ​ചി​ത്ര​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ആ​രും​ ​മു​ന്നോ​ട്ട് ​വ​രു​ന്നി​ല്ല.​ ​മ​ല​യാ​ള​ത്തി​ല്ലെ​ന്ന​ല്ല,​ ​ഏ​ത് ​ഭാ​ഷ​യി​ലും​ ​ഇ​ത്ത​രം​ ​ചി​ത്ര​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നി​ല്ല.​ ​ഓ​ഫ് ​ബീ​റ്റ് ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി​യാ​ൽ​ ​പി​ന്നെ​ ​ആ​രും​ ​കാ​ണി​ല്ല.


ജോ​സ​ഫ് ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ചു
തി​ര​ക്ക​ഥാ​കൃ​ത്ത് ​ബാ​ബു​ ​ജ​നാ​‌​ർ​ദ​ന​നാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​പ​ത്മ​കു​മാ​റി​ന് ​ആ​ത്മീ​യ​യെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത്.​ ​'​ജോ​സ​ഫി​"​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ത​ന്റെ​ ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്ന​ ​ആ​ത്മീ​യ​ ​പ​ത്മ​കു​മാ​റി​ന്റെ​ ​ചി​ത്ര​ത്തി​ലേ​ക്കാ​ണ് ​ക്ഷ​ണം​ ​എ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​പി​ന്നൊ​ന്നും​ ​ആ​ലോ​ചി​ച്ചി​ല്ല.​ ​ഗ്രാ​ഫ് ​പോ​ലെ​ ​ഏ​റി​യും​ ​കു​റ​ഞ്ഞും​ ​കൊ​ണ്ടി​രു​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​ത്തെ​ ​ഒ​ന്ന് ​ശ​രി​യാ​ക്കി​യാ​ണ് ​സ്റ്റെ​ല്ല​യാ​കാ​ൻ​ ​'​ജോ​സ​ഫി​"​ന്റെ​ ​സെ​റ്റി​ല്ലെ​ത്തി​യ​ത്.​ ​പ​ക്ഷേ​ ​അ​വി​ടെ​യും​ ​ഇ​ട​യ്‌​ക്കൊ​ന്നു​ ​പ​ത​റി​പ്പോ​യെ​ന്ന് ​ചി​രി​യോ​ടെ​ ​ആ​ത്മീ​യ​ ​പ​റ​ഞ്ഞു.​ ​'​'​സെ​റ്റി​ൽ​ ​മു​ഴു​വ​ൻ​ ​ചി​രി​യും​ ​ക​ളി​യു​മാ​യി​ ​ന​ട​ന്ന​ ​ജോ​ജു​വേ​ട്ട​ൻ​ ​ആ​ ​ക​ഥാ​പാ​ത്ര​മാ​കുമ്പോ​ളു​ള്ള​ ​മാ​റ്റം​ ​നേ​രി​ട്ട് ​ക​ണ്ടു.​ ​ജോ​ജു​വേ​ട്ട​ൻ​ ​ഡെ​ഡി​ക്കേ​റ്റ​ഡാ​ണ്.​ ​ഇ​വി​ടെ​ ​എ​ല്ലാ​വ​രു​ടെ​ ​കൈ​യി​ൽ​ ​നി​ന്നും​ ​ഒ​രു​പാ​ട് ​പ​ഠി​ക്കാ​നു​ണ്ട്.​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​എ​ല്ലാ​വ​രും​ ​ന​ല്ല​ത് ​പ​റ​യു​മ്പോ​ൾ​ ​എ​ന്റെ​ ​അ​ഭി​ന​യം​ ​കു​റ​ച്ച് ​കൂ​ടി​ ​ന​ന്നാ​ക്കാ​മാ​യി​രു​ന്നു​ ​എ​ന്ന് ​ഇ​പ്പോ​ൾ​ ​തോ​ന്നു​ന്നു.​""
ഒ​രു​പാ​ട് ​അ​ഭി​ന​യി​ക്കാ​നൊ​ന്നു​മി​ല്ല​ ​എ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ര​ണ്ട് ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​അ​തി​നാ​ൽ​ ​സ്റ്റെ​ല്ല​യെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല.
'​'​ജോ​ജു​വേ​ട്ട​നെ​ ​വി​ളി​ച്ച​പ്പോ​ൾ​ ​സ്റ്റെ​ല്ല,​ ​ജോ​സ​ഫി​ന്റെ​ ​ ഭാ​ഗ​മാ​ണെ​ന്നും​ ​തീ​ർ​ച്ച​യാ​യും​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​ലൊ​ക്കേ​ഷ​നി​ലെ​ ​ഓ​രോ​ ​ദി​വ​സ​വും​ ​ശ​രി​ക്കും​ ​ആ​സ്വ​ദി​ച്ചു.​""


ന​ഴ്സിം​ഗ് ​പ​ഠി​ച്ച​തി​നാ​ൽ​ ​ത​ന്നെ​ ​ജോ​സ​ഫ് ​ന​ൽ​കു​ന്ന​ ​സ​ന്ദേ​ശം​ ​വ​ള​രെ​ ​പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ​ആ​ത്മീ​യ. പറയുന്നു.
ജോ​സ​ഫി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ര​ണ്ട് ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ആ​ത്മീ​യ​ ​അ​ഭി​ന​യി​ച്ചു.​ ​ആ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ ​പ​ണി​പ്പു​ര​യി​ലാ​ണ്.​ ​'​ജോ​സ​ഫി​നെ​ക്കു​റി​ച്ച് ​ന​ല്ല​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷം.​ ​കു​ഴ​പ്പ​മി​ല്ല,​ ​എ​ന്ന​ല്ല​ ​സി​നി​മ​ ​ന​ന്നാ​യി​ട്ടു​ണ്ട് ​എ​ന്നാ​ണ് ​നാ​ട്ടി​ലെ​ല്ലാ​വ​രും​ ​പ​റ​ഞ്ഞ​ത്.​ ​ഇ​വി​ടെ​യൊ​ക്കെ​ ​തി​യേ​റ്റ​ർ​ ​ഹൗ​സ് ​ഫു​ള്ളാ​ണ്.​'ജോ​സ​ഫി​"നെ​ ​എ​ല്ലാ​വ​രും​ ​എ​റ്റെ​ടു​ത്ത​തി​ൽ​ ​സ്റ്റെ​ല്ല​ ​അ​ഭി​മാ​നി​ക്കു​ന്നു.​ ​ഫേ​സ്ബു​ക്കി​ലൊ​ക്കെ​ ​എ​ല്ലാ​വ​രും​ ​ടാ​ഗ് ​ചെ​യ്‌​തു​ ​പോ​സ്റ്റ് ​ഇ​ടാ​റു​ണ്ട്.​ ​അ​ഭി​ന​യം​ ​പ​ഠി​ക്കാ​നൊ​രു​പാ​ടു​ണ്ട്.​ ​മോ​ഡ​ലിം​ഗ് ​ത​നി​ക്കി​ണ​ങ്ങു​മോ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​പ​ക്ഷേ,​ ​ആ​ത്മീ​യ​യ്‌​ക്ക് ​ന​ല്ല​ ​സം​ശ​യ​മു​ണ്ട്.


കാ​തു​കു​ത്തി​യ​ ​കഥ
'​മ​നം​ ​കൊ​ത്തി​ ​പ​റ​വൈ​"യി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ​ആ​ദ്യ​മാ​യി​ ​കാ​തുകു​ത്തി​യ​ത്.​ ​ര​ണ്ട് ​ചേ​ച്ചി​മാ​രും​ ​കാ​തു​ ​കു​ത്തി​യെ​ങ്കി​ലും​ ​എ​ന്തു​ ​കൊ​ണ്ടാ​ണ് ​ത​നി​ക്ക് ​മാ​ത്രം​ ​ഇ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​തെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രു​ ​ധാ​ര​ണ​യി​ല്ല.​ ​ആ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​പോ​സ്റ്റ​ർ​ ​ഡി​സൈ​നിം​ഗി​ന് ​വേ​ണ്ടി​ ​ഫോ​ട്ടോ​ ​എ​ടു​ക്കേ​ണ്ട​ ​ആ​വ​ശ്യം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഷൂ​ട്ട് ​തു​ട​ങ്ങു​മ്പോ​ൾ​ ​എ​നി​ക്ക് ​ക​മ്മ​ലി​ല്ല.​ ​പി​ന്നെ​ ​അ​വ​ർ​ ​എ​വി​ടെ​യോ​ ​തി​ര​ക്കി​ ​മാ​ഗ്ന​റ്റ് ​ക​മ്മ​ൽ​ ​സം​ഘ​ടി​പ്പി​ച്ച് ​കൊ​ണ്ടു​ ​വ​ന്നു.​ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും​ ​ക​മ്മ​ല്ലി​ല്ലാ​ത്ത​ ​ന​ടി​യെ​ ​അ​വ​ർ​ ​കാ​ണു​ന്ന​ത്.
ഒ​ടു​വി​ൽ​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങു​ന്ന​തി​ന് ​മു​ൻ​പ് ​കാ​തു​ ​കു​ത്താ​ൻ​ ​സി​നി​മാ​ക്കാ​ർ​ ​പ​റ​ഞ്ഞു​!​ ​ക​മ്മ​ൽ​ ​ഉ​പ​യോ​ഗി​ച്ച് ​ശീ​ല​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ആ​ ​സി​നി​മ​ ​ക​ഴി​ഞ്ഞ​തി​നു​ ​ശേ​ഷം​ ​വീ​ണ്ടും​ ​മൂ​ന്ന് ​ത​വ​ണ​ ​കാ​തു​കു​ത്തേ​ണ്ടി​ ​വ​ന്നു.​ ​വീ​ട്ടി​ല്ലെ​ല്ലാ​വ​രും​ ​ആ​ഭ​ര​ണ​ങ്ങ​ളി​ടു​മെ​ങ്കി​ലും​ ​ആ​ ​സ്വ​ഭാ​വം​ ​ത​നി​ക്ക് ​തീ​രെ​യി​ല്ലാ​യെ​ന്ന് ​കൂ​ട്ടൂ​കാ​ർ​ ​'അ​ത്തു​"എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ആ​ത്മീ​യ​ ​പ​റ​യു​ന്നു.​ ​ക​മ്മ​ലും​ ​മാ​ല​യും​ ​വ​ള​യു​മൊ​ക്കെ​ ​കൂ​ടു​ത​ലാ​യി​ ​ധ​രി​ക്കു​ന്ന​ത് ​ആ​ദ്യ​ ​ചി​ത്ര​ത്തി​ന്റെ​ ​സ​മ​യ​ത്താ​ണ് .​ ​സാ​ധാ​ര​ണ​യാ​യി​ ​ഇ​തൊ​ന്നും​ ​ഉ​പ​യോ​ഗി​ക്കാ​റി​ല്ലാ​യി​രു​ന്നു.​ക​മ​ലാ​ഹ​സ​ന്റെ​ ​'​അ​വ്വൈ​ഷ​ൺ​മു​ഖി​"യെ​യാ​ണ് ​അ​പ്പോ​ൾ​ ​ഓ​ർ​മ്മ​ ​വ​ന്ന​ത്.​ ​ക​മ്മ​ലൊ​ക്കെ​ ​മാ​റ്റി​ ​പ​ഴ​യ​ ​പോ​ലെ​യാ​വാ​ൻ​ ​തോ​ന്നി.​ ​ഇ​പ്പോ​ ​ഇ​തൊ​ക്കെ​ ​ശീ​ലി​ക്ക​ണ​മെ​ന്ന് ​എ​ല്ലാ​വ​രും​ ​പ​റ​യു​ന്നു​ണ്ട്'.


ന​ഴ്സിം​ഗ് ​ഇ​ഷ്‌​ടം,​ ​ഇ​ൻജ​ക്ഷ​ൻ​ ​പേ​ടി
കു​റ​ച്ച് ​മു​മ്പ് ​ത​ന്നെ​ ​അ​ഭി​ന​യം​ ​തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും​ ​ഇ​പ്പോ​ഴും​ ​തു​ട​ക്ക​ക്കാ​രി​യാ​ണ് ​താ​നെ​ന്ന് ​ഒ​രു​ ​സം​ശ​യ​വും​ ​കൂ​ടാ​തെ​ ​ആ​ത്മീ​യ​ ​പ​റ​ഞ്ഞു.​ ​സി​നി​മ​ക​ൾ​ ​ഒ​രു​ ​പാ​ട് ​ക​ണ്ട് ​പ​ഠി​ക്കാ​നു​ണ്ട്.​ ​അ​തി​നാ​ണ് ​ഇ​പ്പോ​ൾ​ ​ ​മു​ൻ​ഗ​ണ​ന​ ​കൊ​ടു​ക്കു​ന്ന​ത്.​ ​എ​ന്നി​ട്ട് ​കി​ട്ടു​ന്ന​ ​വേ​ഷ​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ചെ​യ്യ​ണം.​ ​ഇ​നി​ ​മോ​ശ​മാ​ക്ക​രു​ത്.​ ​

athmeeya

സി​നി​മ​ ​വ​ന്ന് ​വി​ളി​ച്ചി​ല്ലെ​ങ്കി​ൽ.....​?​ ​
വി​ളി​ച്ചാ​ലും​ ​വി​ളി​ച്ചി​ല്ലെ​ങ്കി​ലും​ ​ഒ​രി​ക്ക​ലും​ ​മാ​ലാ​ഖ​യു​ടെ​ ​വേ​ഷ​മ​ണി​യാ​നി​ല്ലെ​ന്ന് ​ഈ​ ​നെ​ഴ്സിം​ഗ് ​ബി​രു​ദ​ധാ​രി​ണി​ ​പ​റ​യു​ന്നു.​ ​ആ​തു​ര​ശു​ശ്രൂ​ഷ​യി​ഷ്ട​മാ​ണ്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​യാ​ണ് ​നഴ്‌​സിം​ഗ് ​പ​ഠി​ച്ച​തും.​ ​പ​ക്ഷേ,​ ​ഇ​ൻജക്ഷ​ൻ​ ​എ​ന്നു​ ​കേ​ട്ടാ​ൽ​ ​ഇ​പ്പോ​ഴും​ ​പേ​ടി​യാ​ണ്.​ ​പ​ഠി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​പോ​ലും​ ​ഇ​ൻജ​ക്ഷ​ൻ​ ​കൈ​ ​കൊ​ണ്ട് ​തൊ​ട്ടി​ട്ടി​ല്ല,​ ​കൈ​ ​വി​റ​ക്കു​ന്ന​ത് ​കാ​ര​ണം.
'​ഞാ​നൊ​രി​ക്ക​ലും​ ​ന​ല്ലൊ​രു​ ​ന​ഴ്സ് ​ആ​യി​രി​ക്കു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​ഹോ​സ്‌​പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​പ​ഠി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​ചേ​ച്ചി​ ​അ​ത് ​പ​ഠി​ക്കു​ന്നു​ണ്ട്.​ ​എ​ന്നെ​യും​ ​വി​ളി​ച്ചി​രു​ന്നു.​ ​അ​ല്ലെ​ങ്കി​ൽ​ ​ഇ​തേ​ ​മേ​ഖ​ല​യി​ൽ​ ​കോ​ളേ​ജി​ൽ​ ​പ​ഠി​പ്പി​ക്കാ​ൻ​ ​പോ​കു​മാ​യി​രു​ന്നു."


ഇ​ട​യ്‌​ക്ക് ​വ​രും​ ​മൂ​ഡ് ​സ്വിം​ഗ്
സ്‌​കൂ​ളി​ലും​ ​കോ​ളേ​ജി​ലും​ ​ഒ​രു​പാ​ട് ​ഒ​തു​ങ്ങി​യ​ ​സ്വ​ഭാ​വ​മു​ള്ള​ ​ആ​ളാ​യി​രു​ന്നി​ല്ല.​ ​ഇ​ട​യ്ക്കൊ​ക്കെ​ ​മൂ​ഡ് ​സ്വിം​ഗ് ​ആ​കു​ന്ന​ ​ടെ​പ്പാ​ണ്.​ ​ചി​ല​പ്പോ​ൾ​ ​ഒ​തു​ങ്ങി​ക്കൂ​ടും.​ ​സി​നി​മ​യി​ൽ​ ​വീ​ണ്ടും​ ​എ​ത്തി​യ​പ്പോ​ൾ​ ​കൂ​ട്ടു​കാ​രൊ​ക്കെ​ ​വി​ളി​ച്ചു.​ ​അ​വ​ർ​ക്കൊ​ക്കെ​ ​സ​ന്തോ​ഷം.​ ​അ​ഭി​ന​യം​ ​നി​ർ​ത്തി​യെ​ന്നാ​ണ് ​അ​വ​ർ​ ​ക​രു​തി​യ​ത് .​ഇ​പ്പോ​ൾ​ ​വാ​ട്ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പി​ന് ​വീ​ണ്ടും​ ​ച​ല​നം​ ​വെ​ച്ച് ​തു​ട​ങ്ങി.​ ​കൂ​ടാ​തെ​ ​കൂ​ട്ടു​കാ​രി​യെ​ ​ട്രോ​ളാ​നും​ ​വി​മ​ർ​ശി​ക്കാ​നും​ ​അ​വ​ർ​ ​മ​റ​ക്കു​ന്നി​ല്ല.​ ​


ത​ന്നെ​ ​എ​റ്റ​വും​ ​ന​ന്നാ​യി​ ​വി​മ​‌​ർ​ശി​ക്കു​ന്ന​ത് ​കൂ​ട്ടു​കാ​രും​ ​വീ​ട്ടു​കാ​രും​ ​ത​ന്നെ​യാ​ണ്.​ ​അ​ച്‌​ഛ​ൻ​ ​ചെ​റു​പ്പ​ത്തി​ൽ​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​പാ​ട്ടും​ ​സ്‌​കി​റ്റു​മൊ​ക്കെ​യാ​യി​ ​ന​ട​ക്കു​ന്ന​ ​കാ​ല​ത്താ​ണ് ​കോ​ള​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​'​ദേ​വ​ദൂ​ത​ൻ​"​ ​എ​ന്ന​ ​സി​നി​മ​ ​ഇം​ഗ്ളീ​ഷ് ​നാ​ട​ക​രൂ​പ​ത്തി​ലാ​ക്കി​ ​അ​വ​ത​രി​പ്പി​ച്ച​തി​ന് ​ഒ​ന്നാം​ ​സ്ഥാ​നം​ ​ല​ഭി​ച്ചി​രു​ന്നു.


'​അ​തൊ​ക്കെ​ ​ന​ല്ല​ ​എ​ക്‌​സ്‌​പീ​രി​യ​ൻ​സാ​ണ്.​ ​അ​ന്നൊ​ക്കെ​ ​വി​ചാ​രി​ച്ചി​രു​ന്നു​ ​ഇ​തൊ​ക്കെ​ ​ത​ന്നെ​യ​ല്ലേ​ ​അ​ഭി​ന​യം.​ ​പി​ന്നെ​ന്താ​ ​കു​ഴ​പ്പം.​ ​എ​ല്ലാ​വ​രും​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഇ​തെ​ന്നെ​ ​അ​ഭി​ന​യം​ ​എ​ന്ന് ​തോ​ന്നി.​ ​സിം​പി​ള​ല്ലേ..​പി​ന്നെ​ ​'​മ​നം​ ​കൊ​ത്തി​ ​പ​റ​വൈ​'​യി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​കാ​മ​റ​ ​നോ​ക്കി​ ​ക​ര​യാ​നൊ​ക്കെ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഇ​തെ​ന്താ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​എ​ന്ന് ​തോ​ന്നി.​ ​അ​പ്പോ​ഴാ​ണ് ​ച​മ്മ​ൽ​ ​തോ​ന്നി​യ​ത്.​ ​ഇ​മേ​ജി​ന്റെ​ ​പ്ര​ശ്‌​ന​മി​ല്ല.​ ​ന​ല്ല​ ​റോ​ളാ​ണെ​ങ്കി​ൽ​ ​പ്രാ​യം​ ​കൂ​ടി​യ​ ​ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും​ ​അ​ഭി​ന​യി​ക്കാം.​ ​എ​നി​ക്ക് ​ന​ന്നാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യ​ണം​ ​അ​ത്ര​യേ​യു​ള്ളൂ."


പേ​രി​ൽ​ ​മാ​ത്ര​മ​ല്ല​ ​പ്ര​വൃ​ത്തി​യി​ലും​ ​ആ​ത്മീ​യ​ ​വ​ഴി​ക്കാ​യി​പ്പോ​യ​ ​മ​ക​ളെ​ക്കു​റി​ച്ച് ​മാ​താ​പി​താ​ക്ക​ൾ​ ​ആ​ശ​ങ്ക​പ്പെ​ട്ടു.​ ​മു​റി​യി​ലി​രു​ന്ന് ​ജ​പി​ക്കു​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ള​തൊ​ന്നു​മി​ല്ല.​ ​പ​ക്ഷേ​ ​ന​ല്ല​ ​കൃ​ഷ്‌​ണ​ ​ഭ​ക്ത​യാ​ണ്.​ ​എ​വി​ടെ​പ്പോ​കു​മ്പോ​ഴും​ ​ആ​ലി​ല​ ​രൂ​പ​ത്തി​ലു​ള്ള​ ​ചെ​റി​യ​ ​കൃ​ഷ്‌​ണ​നെ​ ​കൂ​ടെ​ ​ക​രു​തും.​ ​അ​തൊ​രു​ ​ധൈ​ര്യ​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA