ക​​​ഥ​​​ ​​​കേ​​​ട്ട​​​യു​​​ട​​​ൻ എം.​​​ജി.​ ​​​രാ​​​ധാ​​​കൃ​​​ഷ്‌​ണ​​​ൻ ഈ​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് പറഞ്ഞു,​ മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴിനെക്കുറിച്ച് ഫാസിൽ

Sunday 13 January 2019 1:35 AM IST
film-

ഇ​രു​പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​ങ്ങ​ൾ...​ ​നാ​ഗ​വ​ല്ലി​യും​ ​ഗം​ഗ​യും​ ​ന​കു​ല​നും​ ​സ​ണ്ണി​യും​ ​രാ​മ​നാ​ഥ​നു​മെ​ല്ലാം​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​മു​ന്നി​ലെ​ത്തി​യി​ട്ട് ​അ​ത്ര​യും​ ​ത​ന്നെ​ ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ടു​ന്നു.​ ​ഇ​ന്നും​ ​മി​ക​ച്ച​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ ക​ണ​ക്കെ​ടു​ത്താ​ൽ​ ​ആ​ദ്യ ​ ​സ്ഥാ​ന​ത്ത് ​ മ​ണി​ച്ചി​ത്ര​ത്താ​ഴു​ണ്ട്,​ ​അ​തും​ ​ഓ​രോ​ ​കാ​ഴ്‌​ച​യി​ലും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​വി​സ്‌​മ​യം​ ​തീ​ർ​ത്തു​കൊ​ണ്ട്.​ ​ഫാ​സി​ൽ​ ​എ​ന്ന​ ​സം​വി​ധാ​യ​ക​ന്റെ​ ​മാ​ന്ത്രി​ക​ത​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​ഇ​ന്നും​ ​പ്രേ​ക്ഷ​ക​ ​ഹൃ​ദ​യ​ങ്ങ​ളെ​ ​കീ​ഴ​ട​ക്കു​ന്ന​തി​ന് ​പി​ന്നി​ലെ​ ​വ​ലി​യ​ ​ര​ഹ​സ്യം.

'​'​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴ് ​​​റി​​​ലീ​​​സാ​​​യ​​​ ​​​സ​​​മ​​​യ​​​ത്തു​​​ ​​​ജ​​​നി​​​ക്കാ​​​ത്ത​​​വ​​​ർ​​​ ​​​വ​​​രെ​​​ ​​​അ​​​തി​​​ന്റെ​​​ ​​​ക​​​ടു​​​ത്ത​​​ ​​​ആ​​​രാ​​​ധ​​​ക​​​രാ​​​ണ്.​​​ ​​​ ഓ​​​രോ​​​ ​​​മ​​​ല​​​യാ​​​ളി​​​ക്കും​​​ ​​​വ​​​ള​​​രെ​​​പ്പെ​​​ട്ടെ​​​ന്ന് ​​​മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ​​​ ​​​ ക​​​ഴി​​​യു​​​ന്ന​​​ ​​​ര​​​ണ്ടു​​​ ​​​ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് ​​​ ഭ്രാ​​​ന്തും​​​ ​​​മ​​​ന്ത്ര​​​വാ​​​ദ​​​വും.​​​ ​​​ മ​​​നോ​​​രോ​​​ഗ​​​ത്തി​​​ന്റെ​​​ ​​​തി​​​ക​​​ച്ചും​​​ ​​​വ്യ​​​ത്യ​​​സ്ത​​​ ​​​അ​​​വ​​​സ്ഥ​​​യാ​​​യ​​​ ​​​ ചി​​​ത്ത​​​ഭ്ര​​​മ​​​മാ​​​ണ് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ച​​​ർ​​​ച്ച ​​​ ​​​ചെ​​​യ്ത​​​ത്.​​​ ​​​ചി​​​ത്ത​​​ഭ്ര​​​മം​​​ ​​​ബാ​​​ധി​​​ച്ച​​​യാ​​​ൾ​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​മ​​​നു​​​ഷ്യ​​​ർ​​​ക്കി​​​ല്ലാ​​​ത്ത​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ക​​​ഴി​​​വു​​​ക​​​ളു​​​ള്ള​​​ ​​​വ്യ​​​ക്തി​​​യാ​​​യി​​​രി​​​ക്കും.​​​ ​​​മ​​​നഃ​​​ശാ​​​സ്ത്ര​​​ ​​​സം​​​ബ​​​ന്ധി​​​യാ​​​യ​​​ ​​​ ​അ​​​ത്ത​​​രം​​​ ​​​പു​​​തി​​​യ​​​ ​​​അ​​​റി​​​വു​​​ക​​​ളെ​​​യും​​​ ​​​മ​​​ന്ത്ര​​​വാ​​​ദ​​​ത്തെ​​​യും​​​ ​​​ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​ ​​​യാ​​​ഥാ​​​ർ​ത്ഥ്യ​ ​​​ബോ​​​ധ​​​ത്തോ​​​ടെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്കാം​​​ ​​​ഇ​​​ത്ര​​​യ​​​ധി​​​കം​​​ ​​​ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്.​ 25​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ ക​​​ഴി​​​ഞ്ഞി​​​ട്ടും​​​ ​​​അ​​​തി​​​ലെ​​​ ​​​ഹെ​​​യ​​​ർ​​​ ​​​സ്​​​​റ്റൈ​​​ലും​​​ ​​​മേ​​​ക്ക​​​പ്പും​​​ ​​​ഡ്ര​​​സ്‌​​​​​​​കോ​​​ഡു​​​മൊ​​​ന്നും​​​ ​​​കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

വി​​​സ്‌​മ​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത​​​ ​​​സം​​​ഭാ​​​വ​​​ന​​​ ​​​തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ​​​മ​​​ധു​​​മു​​​ട്ട​​​ത്തി​​​ന്റേ​​​താ​​​ണ്.​​​ ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ന്​​ ​​​മു​​​മ്പ് ​​​നി​​​ര​​​വ​​​ധി​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്‌​തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​എ​​​ന്റെ​​​ ​​​ചി​​​ന്താ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന് ​​​അ​​​തു​​​വ​​​രെ​​​ ​​​അ​​​പ്രാ​​​പ്യ​​​മാ​​​യ​​​ ​​​ഒ​​​രു​​​ ​​​വി​​​ഷ​​​യ​​​മാ​​​ണ് ​​​മ​​​ധു​​​ ​​​മു​​​ന്നി​​​ലേ​​​ക്കി​​​ട്ടു​​​ ​​​ത​​​ന്ന​​​ത്.​​​ ​​​മാ​​​ഷേ​​​ ​​​ന​​​മു​​​ക്ക് ​​​ചാ​​​ത്ത​​​നേ​​​റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്‌​താ​​​ലോ​​​യെ​​​ന്ന് ​​​മ​​​ധു​​​ ​​​ഒ​​​രി​​​ക്ക​​​ൽ​​​ ​​​എ​​​ന്നോ​​​ട് ​​​ചോ​​​ദി​​​ച്ചു.​​​ ​​​കേ​​​ട്ട​​​പ്പോ​​​ൾ​​​ ​​​ത​​​ന്നെ​​​ ​​​കൗ​​​തു​​​കം​​​ ​​​തോ​​​ന്നി.​ ​അ​​​ന്ന് ​​​മ​​​ധു​​​ ​​​മു​​​ട്ട​​​ത്തി​​​ന് ​​​സി​​​നി​​​മ​​​യു​​​മാ​​​യി​​​ ​​​വ​​​ലി​​​യ​​​ ​​​ബ​​​ന്ധ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​മ​​​റി​​​ച്ചാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ​​​ ​​​ഇ​​​ത്ര​​​യും​​​ ​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ​​​ ​​​ഒ​​​രു​​​ ​​​വി​​​ഷ​​​യ​​​ത്തെ​​​ ​​​മ​​​ധു​​​ ​​​സ​​​മീ​​​പി​​​ക്കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​മ​​​ധു​​​ ​​​പ​​​റ​​​ഞ്ഞ​​​ ​​​ക​​​ഥ​​​യി​​​ൽ​​​ ​​​എ​​​വി​​​ടെ​​​യൊ​​​ക്കെ​​​യാ​​​ണ് ​​​കു​​​ഴ​​​പ്പ​​​മെ​​​ന്ന് ​​​മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ​​​ ​​​എ​​​ന്നി​​​ലെ​​​ ​​​സി​​​നി​​​മ​​​ക്കാ​​​ര​ന് ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​ഒ​​​രു​​​പോ​​​ലെ​​​ ​​​ചി​​​ന്തി​​​ക്കു​​​ന്ന​​​ ​​​ര​​​ണ്ടു​​​പേ​​​ർ​​​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ ​​​കെ​​​മി​​​സ്ട്രി​​​യാ​​​ണ് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്​.​​​ ​​​മ​​​ധു​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ൽ​​​ ​​​സം​​​ഗീ​​​ത​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​എം.​​​ജി​​.​ ​​​രാ​​​ധാ​​​കൃ​​​ഷ്‌​ണ​​​നും​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ ​​​സം​​​ഗീ​​​തം​​​ ​​​നി​​​ർ​​​വ​​​ഹി​​​ച്ച​​​ ​​​ജോ​​​ൺ​​​സ​​​ണു​​​മാ​​​ണ് ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​നെ​​​ ​​​ഏ​​​​​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​സ​​​ഹാ​​​യി​​​ച്ച​​​ത്.​ "

​അ​ത്ഭു​ത​മാ​യ​​ പ​ഴം​ത​മി​ഴ് ​പാ​ട്ട്
ആ​​​ ​​​പാ​​​ട്ടു​​​ക​​​ളും​​​ ​​​മാ​​​ന്ത്രി​​​ക​​​മാ​​​യ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ ​​​സം​​​ഗീ​​​ത​​​വു​​​മി​​​ല്ലാ​​​തെ​​​ ​​​ന​​​മു​​​ക്ക് ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​നെ​​​ക്കു​​​റി​​​ച്ചു​​​ ​​​ചി​​​ന്തി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​പ്ര​​​ധാ​​​ന​​​മാ​​​യും​​​ ​​​ര​​​ണ്ടു​​​ ​​​സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ന്റെ​​​ ​​​സം​​​ഗീ​​​തം​​​ ​​​വി​​​ക​​​സി​​​ക്കു​​​ന്ന​​​ത്.​​​ ​​​തെ​​​ക്കി​​​നി​​​യി​​​ൽ​​​ ​​​രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​​​കേ​​​ൾ​​​ക്കു​​​ന്ന​​​ ​​​തേ​​​ങ്ങ​​​ൽ​​​ ​​​പോ​​​ലു​​​ള്ള​​​ ​​​പാ​​​ട്ടാ​​​ണ് ​​​ആ​​​ദ്യ​​​ത്തേ​​​ത്.​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​അ​​​തു​​​പാ​​​ടി​​​ ​​​ആ​​​രോ​​​ ​​​നൃ​​​ത്തം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​പോ​​​ലെ​​​ ​​​തോ​​​ന്ന​​​ണം.​​​ ​​​ര​​​ണ്ടാ​​​മ​​​ത്തേ​​​ത് ​​​ദു​​​ർ​​​ഗാ​​​ഷ്ട​​​മി​​​ ​​​നാ​​​ളി​​​ൽ​​​ ​​​ഗം​​​ഗ​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​നാ​​​ഗ​​​വ​​​ല്ലി​​​യാ​​​യി​​​ ​​​ മാ​​​റു​​​മ്പോ​​​ഴു​​​ള്ള​​​ ​​​ രൗ​​​ദ്ര​​​മാ​​​യ​​​ ​​​പാ​​​ട്ടാ​​​ണ്.​​​ ​​​ക​​​ർ​​​ണാ​​​ട​​​ക​​​ ​​​സം​​​ഗീ​​​ത​​​ത്തി​​​ല​​​ധി​​​ഷ്​​​​ഠി​​​ത​​​മാ​​​യ​​​ ​​​ഈ​​​ ​​​സം​​​ഗീ​​​തം ​​​ ​​​ചി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​ൻ​​​ ​​​ അ​​​ക്കാ​​​ല​​​ത്തു​​​ ​​​ ഒ​​​രൊ​​​​​​​റ്റ​​​ ​​​ആ​​​ളെ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു.​​​ ​​​സാ​​​ക്ഷാ​​​ൽ​​​ ​​​എം.​​​ജി.​ ​​​രാ​​​ധാ​​​കൃ​​​ഷ്‌​ണ​​​ൻ.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ക​​​ഥ​​​ ​​​കേ​​​ട്ട​​​യു​​​ട​​​ൻ​​​ ​​​ഞാ​​​ൻ​​​ ​​​ഈ​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ​​​എം.​​​ജി​​.​ ​​​രാ​​​ധാ​​​കൃ​​​ഷ്‌​ണ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ​​​ ​​​ത​​​ന്നെ​​​ ​​​ത​​​ല​​​പെ​​​രു​​​ക്കു​​​ന്ന​​​ ​​​ഈ​​​ ​​​ക​​​ഥ​​​ ​​​നീ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​സി​​​നി​​​മ​​​യാ​​​യി​​​ ​​​എ​​​ടു​​​ത്തു​​​ ​​​ഫ​​​ലി​​​പ്പി​​​ക്കു​​​മെ​​​ന്ന് ​​​ചേ​​​ട്ട​​​ൻ​​​ ​​​ചോ​​​ദി​​​ച്ചു.​​​ ​​​വ​​​ള​​​രെ​​​ ​​​പ​​​ണി​​​പ്പെ​​​ട്ടാ​​​ണ് ​​​അ​​​ദ്ദേ​​​ഹ​​​ത്തെ​​​ ​​​അ​​​നു​​​ന​​​യി​​​പ്പി​​​ച്ച​​​ത്.​ ​റീ​​​ ​​​ ​റെ​ക്കാ​ഡിം​​​ഗി​​​ന് ​​​ഡ​​​ബി​​​ൾ​​​ ​​​പോ​​​സി​​​​​​​റ്റി​​​വ് ​​​ക​​​ണ്ട​​​യു​​​ട​​​ൻ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ ​​​സം​​​ഗീ​​​ത​​​ത്തി​​​ൽ​​​ ​​​പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യ​​​ ​​​സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ​​​ ​​​മ​​​തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​ജോ​​​ൺ​​​സ​​​ന്റെ​​​ ​​​അ​​​ഭി​​​പ്രാ​​​യം.​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലി​​​ന്നും​​​ ​​​അ​​​തി​​​നെ​​​ ​​​വെ​​​ല്ലു​​​ന്ന​​​ ​​​ഹൊ​​​റ​​​ർ​​​ ​​​സം​​​ഗീ​​​ത​​​മി​​​ല്ല.​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടാ​​​ണ് ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​അ​​​ത്ത​​​രം​​​ ​​​ഭീ​​​ക​​​ര​​​സം​​​ഗീ​​​തം​​​ ​​​സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​ത്.​​​ ​​​അ​​​തി​​​ൽ​​​ ​​​നി​​​ന്നെ​​​ല്ലാം​​​ ​​​വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​രു​​​ന്നു​​​ ​​​ജോ​​​ൺ​​​സ​​​ന്റെ​​​ ​​​സ​​​മീ​​​പ​​​നം.​​​ ​​​വീ​​​ണ​​​യും​​​ ​​​മൃ​​​ദം​​​ഗ​​​വും​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള​​​ ​​​സം​​​ഗീ​​​ത​​​മാ​​​ണ് ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ന്റെ​​​ ​​​ഭീ​​​ക​​​ര​​​ത​​​ ​​​കൂ​​​ട്ടി​​​യ​​​ ​​​മ​​​​​​​റ്റൊ​​​രു​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ഘ​​​ട​​​കം.​ ​ഒ​​​രു​​​ ​​​മു​​​റ​​​യ് ​​​വ​​​ന്ത് ​​​പാ​​​ർ​​​ത്താ​​​യ​​​ ​​​എ​​​ന്ന​​​ ​​​പാ​​​ട്ടി​​​ൽ​​​ ​​​രാ​​​മ​​​നാ​​​ഥ​​​ൻ​​​ ​​​വ​​​രു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ഭാ​​​ഗ​​​മു​​​ണ്ട്.​​​ ​​​അ​​​തു​​​വ​​​രെ​​​യു​​​ള്ള​​​ ​​​രൗ​​​ദ്ര​​​ത​​​ ​​​മാ​​​റി​​​ ​​​ശൃം​ഗാ​​​ര​​​ ​​​ലാ​​​സ്യ​​​ഭാ​​​വ​​​ങ്ങ​​​ൾ​​​ ​​​വ​​​രും.​​​ ​​​അം​​​ഗ​​​ന​​​മാ​​​ർ​​​ ​​​മൗ​​​ലീ​​​ ​​​മ​​​ണി​​​ ​​​എ​​​ന്ന് ​​​തു​​​ട​​​ങ്ങു​​​ന്ന​​​ ​​​പ്ര​​​സ്തു​​​ത​​​ ​​​ഭാ​​​ഗ​​​ത്തി​​​ന്റെ​​​ ​​​സം​​​ഗീ​​​തം​​​ ​​​പ​​​ഴ​​​യ​​​ ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ന്റെ​​​ ​​​ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യ​​​ ​​​വ​​​ഞ്ചി​​​ഭൂ​​​മി​​​ ​​​പ​​​തേ​​​ ​​​ചി​​​രം​​​ ​​​എ​​​ന്ന് ​​​തു​​​ട​​​ങ്ങു​​​ന്ന​​​ ​​​ഗാ​​​ന​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​പ്ര​​​ചോ​​​ദ​​​നം​​​ ​​​ഉ​​​ൾ​​​ക്കൊ​​​ണ്ടു​​​ ​​​ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ്.​​​ ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ന്റെ​​​ ​​​ദേ​​​ശീ​​​യ​​​ഗാ​​​ന​​​മെ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ഫ്ര​​​ഷാ​​​യി​​​ട്ടു​​​ള്ള​​​ ​​​സം​​​ഗീ​​​ത​​​മാ​​​ണ് ​​​ആ​​​ ​​​പാ​​​ട്ടി​​​ന്റേ​​​ത്.​​​ ​​​ആ​​​ ​​​ഫ്ര​​​ഷ്​​​​​​​​ന​​​സാ​​​ണ് ​​​എം.​​​ജി.​​​ ​​​രാ​​​ധാ​​​കൃ​​​ഷ്​​​​​​​​ണേ​​​ട്ട​​​ൻ​​​ ​​​എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​പ​​​ഴ​​​മ​​​യു​​​ടെ​​​ ​​​സം​​​ഗീ​​​തം​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ​​​ ​​​ചേ​​​ട്ട​​​ൻ​​​ ​​​ആ​​​ഹി​​​രി​​​ ​​​രാ​​​ഗ​​​ത്തി​​​ൽ​​​ ​​​ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​സം​​​ഗീ​​​ത​​​മാ​​​ണ് ​​​ഇ​​​ന്നും​​​ ​​​എ​​​ല്ലാ​​​വ​​​രെ​​​യും​​​ ​​​അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

നാ​ഗ​വ​ല്ലി​യും​ ​ഗം​ഗ​യും
സി​​​നി​​​മ​​​യു​​​ടെ​​​ ​​​ ച​​​ർ​​​ച്ച​​​ക​​​ൾ​​​ ​​​തു​​​ട​​​ങ്ങി​​​ ​​​കു​​​റ​​​ച്ചു​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​ ത​​​ന്നെ​​​ ​​​നാ​​​ഗ​​​വ​​​ല്ലി​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ലേ​​​ക്ക് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ക​​​യ​​​റി.​​​ ​​​നാ​​​ഗ​​​വ​​​ല്ലി​​​ ​​​ഒ​​​രു​​​ ​​​ന​​​ർ​​​ത്ത​​​കി​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​പ്പോ​​​ൾ​​​ ​​​ത​​​ന്നെ​​​ ​​​മ​​​ന​​​സി​​​ലേ​​​ക്ക് ​​​വ​​​ന്ന​​​ത് ​​​ശോ​​​ഭ​​​ന​​​യു​​​ടെ​​​ ​​​മു​​​ഖ​​​മാ​​​ണ്.​​​ ​​​ചി​​​ത്ര​​​ത്തി​​​ലൊ​​​രി​​​ട​​​ത്തും​​​ ​​​നാ​​​ഗ​​​വ​​​ല്ലി​​​യെ​​​ ​​​കാ​​​ണി​​​ക്കു​​​ന്നി​​​ല്ല​​​ .​​​ ​​​നാ​​​ഗ​​​വ​​​ല്ലി​​​യു​​​ടെ​​​ ​​​ഒ​​​രു​​​ ​​​പ്ര​​​തി​​​ബിം​​​ബ​​​ത്തെ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​ശോ​​​ഭ​​​ന​​​യി​​​ലൂ​​​ടെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ​​​ ​​​മു​​​ത​​​ൽ​​​ ​​​മ​​​ന​​​സി​​​ലേ​​​ക്ക് ​​​ വ​​​ന്ന​​​ ​​​ഒ​​​രേ​​​യൊ​​​രു​​​ ​​​ അ​​​ഭി​​​നേ​​​താ​​​വ് ​​​ശോ​​​ഭ​​​ന​​​ ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​ബാ​​​ക്കി​​​ ​​​എ​​​ല്ലാ​​​ ​​​ന​​​ടീ​​​ന​​​ട​​​ന്മാ​​​രും​​​ ​​​പി​​​ന്നീ​​​ട് ​​​വ​​​ന്നു​​​ ​​​ചേ​​​ർ​​​ന്ന​​​താ​​​ണ്.​ ​ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​ന് ​​​മു​​​മ്പ് ​​​സി​​​നി​​​മാ​​​ ​​​സം​​​ബ​​​ന്ധി​​​യാ​​​യ​​​ ​​​ഒ​​​രു​​​ ​​​പ​​​ഠ​​​ന​​​വും​​​ ​​​ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല​​​ ​​​എ​​​ന്ന​​​താ​​​ണ് ​​​വാ​​​സ്ത​​​വം.​​​ ​​​അ​​​ത്ത​​​രം​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ക​​​ണ്ടി​​​രു​​​ന്നെ​​​ങ്കി​​​ൽ​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​തെ​​​​​​​റ്റാ​​​യ​​​ ​​​വ​​​ഴി​​​യി​​​ലൂ​​​ടെ​​​ ​​​പോ​​​യേ​​​നെ.​​​ ​​​ചാ​​​ത്ത​​​നേ​​​റ്​​​​ ​​​ഒ​​​രു​​​ ​​​മാ​​​ന​​​സി​​​ക​​​ ​​​പ്ര​​​ശ്ന​​​മാ​​​ണെ​​​ന്ന് ​​​സ്ഥാ​​​പി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​ഞ​​​ങ്ങ​​​ൾ.​​​ ​​​മ​​​നോ​​​രോ​​​ഗം​​​ ​​​ബാ​​​ധി​​​ച്ച​​​ ​​​ഒ​​​രു​​​ ​​​സ്ത്രീ​​​ ​​​അ​​​തീ​​​വ​​​ ​​​ര​​​ഹ​​​സ്യ​​​മാ​​​യി​​​ ​​​സ്വ​​​ന്തം​​​ ​​​സാ​​​രി​​​ ​​​ക​​​ത്തി​​​ക്കു​​​ന്ന​​​തും​​​ ​​​ക്ലോ​​​ക്ക് ​​​എ​​​റി​​​ഞ്ഞു​​​ട​​​യ്ക്കു​​​ന്ന​​​തു​​​മൊ​​​ക്കെ​​​ ​​​സ്വ​​​യം​​​ ​​​അ​​​റി​​​യു​​​ന്നു​​​ണ്ടോ,​​​ ​​​ഉ​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​അ​​​തൊ​​​ക്കെ​​​ ​​​മ​​​നഃ​​​ശാ​​​സ്ത്ര​​​ലോ​​​കം​​​ ​​​സ​​​മ്മ​​​തി​​​ച്ചു​​​ ​​​ത​​​രു​​​മോ​​​ ​​​എ​​​ന്നൊ​​​ക്കെ​​​യാ​​​ണ് ​​​പ്ര​​​ധാ​​​ന​​​മാ​​​യും​​​ ​​​അ​​​ന്വേ​​​ഷി​​​ച്ച​​​ത്.​​​ ​​​ക്ളോ​​​ക്ക് ​​​എ​​​റി​​​ഞ്ഞു​​​ ​​​പൊ​​​ട്ടി​​​ക്കു​​​ന്ന​​​ ​​​ഗം​​​ഗ​​​യു​​​ടെ​​​ ​​​കൈ​​​യി​​​ലേ​​​ക്ക് ​​​ശ്ര​​​ദ്ധി​​​ച്ചു​​​ ​​​നോ​​​ക്കി​​​യാ​​​ൽ​​​ ​​​ക​​​ല്ല് ​​​കാ​​​ണാ​​​ൻ​​​ ​​​ക​​​ഴി​​​യും.​​​ ​​​പി​​​ന്നീ​​​ടെ​​​ന്നെ​​​ങ്കി​​​ലും​​​ ​​​പ്രേ​​​ക്ഷ​​​ക​​​ൻ​​​ ​​​തി​​​രി​​​ച്ച​​​റി​​​യു​​​ന്നെ​​​ങ്കി​​​ൽ,​​​ ​​​അ​​​റി​​​ഞ്ഞോ​​​ട്ടെ​​​ ​​​എ​​​ന്ന് ​​​ക​​​രു​​​തി​​​യാ​​​ണ് ​​​അ​​​ങ്ങ​​​നെ​​​യൊ​​​രു​​​ ​​​ര​​​ഹ​​​സ്യം​​​ ​​​ഒ​​​ളി​​​പ്പി​​​ച്ചു​​​ ​​​വ​​​ച്ച​​​ത്.

ആ​ദ്യ​ ​പ്ര​തി​ക​ര​ണം
ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ഫ​​​സ്​​​​റ്റ് ​​​കോ​​​പ്പി​​​യാ​​​യ​​​പ്പോ​​​ൾ​​​ ​​​മ​​​ദ്രാ​​​സി​​​ൽ​​​ ​​​ഒ​​​രു​​​ ​​​പ്രി​​​വ്യു​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.​​​ ​​​ഷോ​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​ ആ​​​രും​​​ ​​​ഈ​​​ ​​​സി​​​നി​​​മ​​​ ​​​ഒ​​​രു​​​ ​​​സം​​​ഭ​​​വം​​​ ​​​ആ​​​ണെ​​​ന്നോ​​​ ​​​തി​​​യേ​​​​​​​റ്റ​​​റി​​​ൽ​​​ ​​​വ​​​ൻ​​​ ​​​വി​​​ജ​​​യ​​​മാ​​​കു​​​മെ​​​ന്നോ​​​ ​​​ പ​​​റ​​​ഞ്ഞി​​​ല്ല.​​​ ​​​എ​​​ന്നാ​​​ല​​​ത് ​​​സൂ​​​പ്പ​​​ർ​​​ഹി​​​​​​​റ്റാ​​​കു​​​മെ​​​ന്ന് ​​​എ​​​നി​​​ക്ക് ​​​നൂ​​​റു​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴ് ​​​റി​​​ലീ​​​സാ​​​യി​​​ ​​​മൂ​​​ന്നു​​​ ​​​ദി​​​വ​​​സം​​​ ​​​ക​​​ഴി​​​ഞ്ഞി​​​ട്ടാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ത്.​ ​ആ​​​ ​​​ആ​​​ഴ്ച​​​ ​​​മ​​​റ്റ് ​​​നാ​​​ല് ​​​മ​​​ല​​​യാ​​​ള​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ ​​​കൂ​​​ടി​​​ ​​​റി​​​ലീ​​​സ് ​​​ചെ​​​യ്തി​​​രു​​​ന്നു.​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്റെ​​​ ​​​ക​​​ളി​​​പ്പാ​​​ട്ടം,​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​ഗോ​​​ളാ​​​ന്ത​​​ര​​​ ​​​വാ​​​ർ​​​ത്ത​​​ക​​​ൾ​​​ ​​​പി​​​ന്നെ​​​ ​​​മ​​​​​​​റ്റേ​​​തോ​​​ ​​​ര​​​ണ്ട് ​​​ചി​​​ത്ര​​​ങ്ങ​​​ളും.​​​ ​​​ഡി​​​സ്ട്രി​​​ബ്യൂ​​​ട്ട​​​റെ​​​ ​​​വി​​​ളി​​​ച്ചു​​​ ​​​തി​​​ര​​​ക്കി​​​യ​​​പ്പോ​​​ൾ​​​ ​​​ ഒ​​​ന്നാം​​​ ​​​സ്ഥാ​​​ന​​​ത്ത് ​​​ക​​​ളി​​​ക്കു​​​ന്ന​​​ത് ​​​ക​​​ളി​​​പ്പാ​​​ട്ട​​​മാ​​​ണെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു.​​​ ​​​ര​​​ണ്ടും​​​ ​​​മൂ​​​ന്നും​​​ ​​​നാ​​​ലും​​​ ​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ ​​​മ​​​​​​​റ്റ് ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക്.​​​ ​​​അ​​​ഞ്ചാം​​​ ​​​സ്ഥാ​​​ന​​​ത്താ​​​ണ്​​​​ ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴ്.​​​ ​​​കൃ​​​ത്യം​​​ ​​​ഒ​​​രാ​​​ഴ്ച​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​ക​​​ഥ​​​യാ​​​കെ​​​ ​​​മാ​​​റി.​​​ ​​​എ​​​ല്ലാ​​​ ​​​സെ​​​ന്റ​​​റു​​​ക​​​ളി​​​ലും​​​ ​​​മി​​​ക​​​ച്ച​​​ ​​​അ​​​ഭി​​​പ്രാ​​​യം​​​ ​​​വ​​​ന്നു.​​​ ​​​സി​​​നി​​​മ​​​ ​​​ക​​​ണ്ട​​​ ​​​ഇ​​​ള​​​യ​​​രാ​​​ജ,​​​ ​​​എ​​​ന്തു​​​കൊ​​​ണ്ട് ​​​ഈ​​​ ​​​ചി​​​ത്ര​​​ത്തി​​​ന് ​​​ഫാ​​​സി​​​ൽ​​​ ​​​എ​​​ന്നെ​​​ ​​​വി​​​ളി​​​ച്ചി​​​ല്ലെ​​​ന്നു​​​ ​​​ചോ​​​ദി​​​ച്ചു.​​​ ​​​എ​​​നി​​​ക്ക് ​​​ല​​​ഭി​​​ച്ച​​​ ​​​ആ​​​ദ്യ​​​ത്തെ​​​ ​​​അ​​​ഭി​​​ന​​​ന്ദ​​​ന​​​വും​​​ ​​​അ​​​വാ​​​ർ​​​ഡു​​​മൊ​​​ക്കെ​​​ ​​​ഇ​​​ള​​​യ​​​രാ​​​ജ​​​യു​​​ടെ​​​ ​​​ആ​​​ ​​​വാ​​​ക്കു​​​ക​​​ളാ​​​യി​​​രു​​​ന്നു.

ഇ​നി​ ​ ഹൊ​റ​ർ​ ​ചെ​യ്യി​ല്ല
മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴ് ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​യ​​​ഥാ​​​ർ​​​ത്ഥ്യ​​​ബോ​​​ധ​​​ത്തി​​​ൽ​​​ ​​​നി​​​ന്നു​​​ണ്ടാ​​​യ​​​ ​​​സി​​​നി​​​മ​​​യാ​​​ണ്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​തൊ​​​രു​​​ ​​​സ​​​ങ്ക​​​ല്പ​​​ ​​​ക​​​ഥ​​​കൂ​​​ടി​​​യാ​​​ണ്.​​​ ​​​സ​​​ങ്ക​​​ല്പ​​​വും​​​ ​​​യാ​​​ഥാ​​​ർ​​​ത്ഥ്യ​​​വും​​​ ​​​സ​​​മാ​​​സ​​​മം​​​ ​​​ചേ​​​ർ​​​ന്നൊ​​​രു​​​ ​​​ഹൊ​​​റ​​​ർ​​​ ​​​ചി​​​ത്രം​​​ ​​​ഇ​​​നി​​​ ​​​എ​​​ന്നി​​​ൽ​​​ ​​​നി​​​ന്നു​​​ണ്ടാ​​​വാ​​​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യി​​​ല്ല.​ ​ഒ​​​രു​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ന് ​​​ഏ​​​തു​​​ ​​​വി​​​ഷ​​​യ​​​വും​​​ ​​​അ​​​നാ​​​യാ​​​സ​​​മാ​​​യി​​​ ​​​കൈ​​​കാ​​​ര്യം​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ഫ്‌​​​​​​​ളെ​​​ക്‌​​​​​​​സി​​​ബി​​​ലി​​​​​​​റ്റി​​​ ​​​ഉ​​​ണ്ടാ​​​വ​​​ണം.​​​ ​​​വ്യ​​​ത്യ​​​സ്ത​​​മാ​​​യ​​​ ​​​സി​​​നി​​​മ​​​ക​ളെ​​​ടു​​​ത്ത് ​​​ഫ​​​ലി​​​പ്പി​​​ക്കാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​ ​​​​​​​ ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ന്റെ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ് ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ​​​സ് ​​​എ​​​ടു​​​ത്ത​​​തെ​​​ന്ന് ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​അ​​​റി​​​യാ​​​മെ​​​ന്നു​​​ള്ള​​​വ​​​ർ​​​ ​​​അ​​​ല്ലാ​​​തെ​​​ ​​​ആ​​​രാ​​​ണ് ​​​വി​​​ശ്വ​​​സി​​​ക്കു​​​ക.​​​ ​​​പ​​​ല​​​രും​​​ ​​​വി​​​ല​​​ക്കി​​​യ​​​പ്പോ​​​ഴും​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​എ​​​ടു​​​ത്തു​​​ ​​​കാ​​​ണി​​​ച്ചു​​​ത​​​രാ​​​മെ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞാ​​​ണ് ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്‌​​​ത​​​ത്.​​​ ​​​എ​​​ല്ലാ​​​ ​​​പ​​​ഴു​​​തു​​​ക​​​ളു​​​മ​​​ട​​​ച്ച​​​ ​​​തി​​​ര​​​ക്ക​​​ഥ​​​യി​​​ൽ​​​ ​​​അ​​​ത്ര​​​യ്ക്ക് ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മാ​​​യി​​​രു​​​ന്നു​​​ ​​​ഞ​​​ങ്ങ​​​ൾ​​​ക്ക്.

ലാ​ൽ​ ​എ​ന്നും​ ​വി​സ്മ​യം
ഞാ​ൻ​ ​വ​ള​രെ​ ​സെ​​​ൻ​​​സി​​​​​​​റ്റീ​​​വാ​ണ്.​​​ ​​​ഒ​​​രു​​​ ​​​ക​​​ലാ​​​കാ​​​ര​​​ൻ​​​ ​​​സെ​​​ൻ​​​സി​​​​​​​റ്റീ​​​വാ​​​കു​​​ന്ന​​​ത് ​​​ അ​​​വ​​​ന്റെ​​​ ​​​ ക​​​ല​​​യെ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​വ​​​ള​​​രെ​​​ ​​​ന​​​ല്ല​​​താ​​​ണ്.​​​ ​​​പ്ര​​​ണ​​​യ​​​ത്തി​​​ന്റെ​​​യും​​​ ​​​വാ​​​ത്സ​​​ല്യ​​​ത്തി​​​ന്റെ​​​യും​​​ ​​​മ​​​നു​​​ഷ്യ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​അ​​​പാ​​​ര​​​ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​​​ന​​​മ്മു​​​ടെ​​​ ​​​സൃ​​​ഷ്ടി​​​ക​​​ളെ​​​ ​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ​​​ ​​​ക​​​ഴി​​​യും.​​​ ​മ​​​ഞ്ഞി​​​ൽ​​​ ​​​വി​​​രി​​​ഞ്ഞ​​​ ​​​പൂ​​​ക്ക​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ആ​​​ദ്യ​​​ത്തെ​​​ ​​​ചി​​​ത്രം​​​ ​​​അ​​​ന്നു​​​വ​​​രെ​​​യു​​​ള്ള​​​തി​​​ൽ​​​ ​​​വ​​​ച്ചേ​​​​​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​പ​​​രീ​​​ക്ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ഒ​​​രു​​​ ​​​കൂ​​​ട്ടം​​​ ​​​പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ​​​ ​​​വ​​​ച്ച് ​​​അ​​​ത്ത​​​രം​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​നി​​​ർ​​​മ്മി​​​ക്കാ​​​ൻ​​​ ​​​ന​​​വോ​​​ദ​​​യ​​​യോ​​​ട് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് ​​​ ഞാ​​​ൻ​​​ ​​​ത​​​ന്നെ​​​യാ​​​ണ്​.​​​ ​​​എ​​​ന്റെ​​​ ​​​ സി​​​നി​​​മാ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​​​ളം​​​ ​​​അ​​​ത്ത​​​രം​​​ ​​​ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ ​​​ കാ​​​ണാ​​​ൻ​​​ ​​​ക​​​ഴി​​​യും.​
​​

നോ​​​ക്കെ​​​ത്താ​​​ദൂ​​​ര​​​ത്ത് ​​​ ക​​​ണ്ണും​​​ന​​​ട്ട് ​​​ എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​ ഗേ​​​ളി​​​യെ ​​​കൊ​​​ണ്ടു​​​പോ​​​കു​​​മ്പോ​​​ൾ​​​ ​​​അ​​​യ​​​ൽ​​​പ​​​ക്ക​​​ത്തെ​​​ ​​​കു​​​ട്ടി​​​ക​​​ളെ​​​ല്ലാം​​​ ​​​അ​​​ടു​​​ത്ത് ​​​വ​​​ന്നു​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ​​​മ​​​നു​​​ഷ്യ​​​ബ​​​ന്ധ​​​ത്തി​​​ന്റെ​​​യും​​​ ​​​ന​​​ന്മ​​​യു​​​ടെ​​​യും​​​ ​​​ചി​​​ന്ത​​​യു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ്.​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​കാ​​​ണു​​​ന്ന​​​ത് ​​​മാ​​​ത്ര​​​മാ​​​ണ് ​​​സി​​​നി​​​മ​​​യി​​​ലൂ​​​ടെ​​​ ​​​ഞാ​​​ൻ​​​ ​​​ആ​​​വി​​​ഷ്​​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ​​​സി​​​ലെ​​​ ​​​ഇ​​​ര​​​ട്ട​​​ ​​​ക്ലൈ​​​മാ​​​ക്‌​​​​​​​സൊ​​​ക്കെ​​​ ​​​ അ​​​ന്നു​​​വ​​​രെ​​​ ​​​ ആ​​​രും​​​ ​​​ ചി​​​ന്തി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​ ​​​ ശൈ​​​ലി​​​യാ​​​ണ്.​ ​മ​​​ധു​​​ ​​​മു​​​ട്ട​​​വും​​​ ​​​കൈ​​​ത​​​പ്ര​​​വും​​​ ​​​ശ​​​ങ്ക​​​റും​​​ ​​​ചാ​​​ക്കോ​​​ച്ച​​​നും​​​ ​​​സി​​​ദ്ധി​​​ക്ക് ​​​ലാ​​​ലും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​ഒ​​​രു​​​കൂ​​​ട്ടം​​​ ​​​പ്ര​​​തി​​​ഭ​​​ക​​​ളെ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് ​​​കൊ​​​ണ്ടു​​​വ​​​ന്ന​​​തും​​​ ​​​ആ​​​ ​​​പ​​​രീ​​​ക്ഷ​​​ണ​ങ്ങ​​​ളു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​ണ്.​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ​​​പ്പോ​​​ലു​​​ള്ള​​​ ​​​മ​​​ഹാ​​​നാ​​​യ​​​ ​​​ന​​​ട​​​നെ​​​ ​​​ആ​​​ദ്യ​​​ത്തെ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​പ്പി​​​ച്ച​​​ത്​​​​ ​​​എ​​​ന്റെ​​​ ​​​ഭാ​​​ഗ്യ​​​മാ​​​യി​​​ ​​​കാ​​​ണു​​​ന്നു.​​​ ​​​ഞാ​​​ൻ​​​ ​​​കൊ​​​ണ്ടു വ​​​ന്നി​​​ല്ലെ​​​ങ്കി​​​ലും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​ സി​​​നി​​​മ​​​യി​​​ൽ​​​ ​​​വ​​​രു​​​മാ​​​യി​​​രു​​​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA