​വി​ല്ല​ൻ,​​ ​സ​ഹ​ന​ട​ൻ, ​കോമഡി 25 വർഷമായി എല്ലാം സു​രേ​ഷ് ​കൃ​ഷ്ണ​യു​ടെ​ കയ്യിൽ ഭദ്രമാണ്

അ​ശ്വ​തി​ ​വി​ജ​യൻ | Sunday 30 December 2018 1:35 AM IST

cinema

സീരി​യ​ലി​ൽ​ ​നി​ന്നും​ ​സി​നി​മ​യി​ലേ​ക്ക്..​ ​അ​വി​ടെ​ ​നി​ന്നും​ ​ത​മി​ഴി​ലേ​ക്ക്.​ ​ഇ​ങ്ങ​നെ​യാ​ണ് ​സു​രേ​ഷ് ​കൃ​ഷ്ണ​യു​ടെ​ ​അ​ഭി​ന​യ​ ​ജീ​വി​തം​ ​മു​ന്നേ​റു​ന്ന​ത്.​ ​കി​ട്ടു​ന്ന​ ​വേ​ഷം​ ​വി​ല്ല​നാ​ണോ​ ​സ​ഹ​ന​ട​നാ​ണോ​ ​എ​ന്നൊ​ന്നും​ ​നോ​ക്കാ​റി​ല്ല.​ ​എ​ന്തു​ ​ത​ന്നെ​യാ​യാ​ലും​ ​അ​ഭി​ന​യി​ച്ച് ​ഫ​ലി​പ്പി​ക്കു​ക​ ​എ​ന്ന​ത് ​മാ​ത്ര​മാ​ണ് ​സു​രേ​ഷ് ​കൃ​ഷ്ണ​യു​ടെ​ ​മ​ന​സി​ൽ.​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​മെ​ന്ന​ത് ​ഒ​രു​ ​ന​ട​നെ​ ​സം​ബ​ന്ധി​ച്ച് ​ചെ​റി​യ​ ​കാ​ല​യ​ള​വ​ല്ല.​ ​അ​ത്ര​യും​ ​വ​ർ​ഷ​ങ്ങ​ൾ​ ​പ​ക്ഷേ​ ​ഇ​ന്ന​ലെ​യെ​ന്ന​ ​പോ​ലെ​ ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ന​സി​ൽ തെളിഞ്ഞു നിൽക്കുന്നു.

'​'​ ​​​അ​​​ത്യാ​​​ഗ്ര​​​ഹ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​ ​​​ഒ​​​രാ​​​ളാ​​​ണ് ​​​ഞാ​​​ൻ.​​​ ​ഒ​​​രാ​​​ൾ​​​ ​​​ഒ​​​രേ​​​ ​​​ജോ​​​ലി​​​യി​​​ൽ​​​ 25​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ​​​ശേ​​​ഷ​​​വും​​​ ​​​തു​​​ട​​​രു​​​ന്നു​​​ ​​​എ​​​ന്ന​​​ത് ​​​വ​​​ലി​​​യ​​​ ​​​കാ​​​ര്യ​​​മാ​​​ണ്.​​​ ​​​ബാ​​​ങ്കു​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യാ​​​ലും​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യാ​​​ലും​​​ ​​​ന​​​ട​​​നാ​​​യാ​​​ലും​​​ ​​​അ​​​നു​​​ഭ​​​വ​​​ ​​​സ​​​മ്പ​​​ത്ത് ​​​പ​​​ക​​​രം​​​ ​​​വ​​​യ്‌​​​ക്കാ​​​നാ​​​വി​​​ല്ല.​​​ ​​​നാ​​​യ​​​ക​​​നാ​​​യി​​​ല്ല​​,​​​ ​ഒ​​​രു​​​പാ​​​ട് ​​​പ​​​ണ​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല​​​ ​തു​​​ട​​​ങ്ങി​​​യ​​​ ​​​വി​​​ഷ​​​മ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ല.​​​ ​​​അ​​​തി​​​നെ​​​ക്കാ​​​ളൊ​​​ക്കെ​​​ ​​​വ​​​ലു​​​താ​​​യ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​സി​​​നി​​​മ​​​ ​​​സ​​​മ്മാ​​​നി​​​ച്ചു​​​ ​​​ക​​​ഴി​​​ഞ്ഞു.​ ​ആ​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​മ്പാ​ദ്യ​വും.​ ​തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ​ ​സം​തൃ​പ്തി​ ​മാ​ത്ര​മേ​യു​ള്ളൂ​ "

  • നാ​യ​ക​നാ​കാ​ൻ​ ​മോ​ഹ​മി​ല്ല

സീ​​​രി​​​യ​​​ലി​​​ലൊ​​​ക്കെ​​​ ​​​നാ​​​യ​​​ക​​​നാ​​​യെ​​​ങ്കി​​​ലും​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​തി​​​നു​​​ള്ള​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ല​​​ഭി​​​ച്ചി​​​ല്ല.​​​ ​​​നാ​​​യ​​​ക​​​നാ​വ​ണം​ ​എ​ന്ന് ​വി​ചാ​രി​ച്ച​ല്ല​​​ ​​​സി​​​നി​​​മ​​​യി​​​ൽ​ ​​​എ​​​ത്തി​​​യ​​​ത്.​​​ ​​​ഞാ​​​ൻ​​​ ​​​അ​​​ഭി​​​ന​​​യ​​​ത്തെ​​​ ​​​ഒ​​​രു​​​ ​​​ജോ​​​ലി​​​യാ​​​യി​​​ ​​​ക​​​ണ്ടു.​​​ ​​​ആ​​​ ​​​ജോ​​​ലി​​​ ​​​തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.​​​ ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​നാ​​​യ​​​ക​​​നാ​​​കു​​​ന്ന​​​ത് ​​​വ​​​ലി​​​യ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്.​​​ ​​​പ​​​ടം​​​ ​​​ഓ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​അ​​​യാ​​​ളു​​​ടെ​​​ ​​​ത​​​ല​​​യി​​​ലേ​​​ക്ക് ​​​വ​​​രും.​​​ ​​​ന​​​മ്മ​​​ളെ​​​ ​​​പോ​​​ലു​​​ള്ള​​​ ​​​സ​​​ഹ​​​ന​​​ട​​​ന്മാ​​​ർ​​​ക്ക് ​​​അ​​​ത്ത​​​രം​​​ ​​​ടെ​​​ൻ​​​ഷ​​​നു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല.​​​ ​​​വ​രി​ക,​ ​അ​ഭി​ന​യി​ച്ച് ​ഫ​ലി​പ്പി​ക്കു​ക.​ ​അ​ത്രേ​യു​ള്ളൂ.​ ​മ​റ്റു​ ​പ്ര​യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല.​ ​സി​​​നി​​​മ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​സൗ​​​ഹൃ​​​ദ​​​ങ്ങ​​​ളി​ലൂ​ടെ​യാ​ണ് ​​​നി​​​ല​​​നി​​​ന്ന് ​​​പോ​​​കു​​​ന്ന​​​ത്.​ ​സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ ​അ​​​ല്ലാ​​​ത്ത​​​വ​​​രോ​​​ട് ​​​അ​​​വ​​​സ​​​രം​​​ ​​​ചോ​​​ദി​​​ക്കാ​റി​ല്ലേ​ ​എ​ന്ന് ​സം​ശ​യം​ ​തോ​ന്നാം.​ ​അ​ങ്ങ​നെ​യൊ​രു​ ​സം​ശ​യ​ത്തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.​ ​ചോ​ദി​ക്കാ​റു​ണ്ട്,​ ​എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ചോ​​​ദി​​​ച്ചി​​​ട്ടു​മു​​​ണ്ട്.​​​ ​​​ഹ​​​രി​​​ഹ​​​ര​​​ൻ​​​ ​​​സാ​​​റി​​​നോ​​​ട് 15​​​ ​​​വ​​​ർ​​​ഷ​​​ത്തോ​​​ളം​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ചോ​​​ദി​​​ച്ച​​​ ​​​ശേ​​​ഷ​​​മാ​​​ണ് ​​​പ​​​ഴ​​​ശ്ശി​​​രാ​​​ജ​​​യി​​​ലെ​​​ ​​​വേ​​​ഷം​​​ ​​​ല​​​ഭി​​​ച്ച​​​ത്.​​​ ​​​ഷാ​​​ജി​​​ ​​​എ​​​ൻ.​​​ ​​​ക​​​രു​​​ൺ​​​ ​​​സാ​​​റി​​​നോ​​​ട് ​​​അ​​​വ​​​സ​​​രം​​​ ​​​ചോ​​​ദി​​​ച്ചി​​​ട്ടാ​​​ണ് ​​​കു​​​ട്ടി​​​സ്രാ​​​ങ്കി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ത്.​​​ ​​​അ​​​ങ്ങ​​​നെ​ ​​​നോ​​​ക്കി​​​യാ​​​ൽ​​​ ​​​ചോ​​​ദി​​​ക്കേ​​​ണ്ട​​​വ​​​രോ​​​ടെ​​​ല്ലാം​​​ ​​​ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.​ ​പ​ക്ഷേ,​ ​ആ​​​ഗ്ര​​​ഹി​​​ച്ച​​​ ​​​ത​​​ര​​​ത്തി​​​ലു​​​ള്ള​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ഇ​ക്കാ​ല​യ​ള​വി​ൽ​ ​കി​​​ട്ടി​​​യോ​ ​എ​ന്ന് ​ഞാ​ൻ​ ​എ​ന്നോ​ട് ​ത​ന്നെ​ ​ചോ​ദി​ക്കാ​റു​ണ്ട്.​ ​ഇ​ല്ല​ ​എ​ന്നാ​ണ് ​അ​തി​ന്റെ​ ​ഉ​ത്ത​രം.​ ​​​എ​​​ന്റെ​​​യൊ​​​രു​​​ ​​​സ്വ​​​ഭാ​​​വം​​​ ​​​വ​​​ച്ച് ​​​കി​​​ട്ടു​​​ന്ന​​​ ​വേ​ഷം​ ​ഏ​താ​യാ​ലും​ ​അ​തി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​തൃ​​​പ്‌​​​ത​​​നാ​​​ണ്.​​​ ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​ടൈ​​​പ്പ് ​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​ ​​​തോ​​​ന്നാ​​​റു​​​ണ്ട്.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​അ​​​ത്ത​​​രം​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ക്കു​​​ന്നു.​​​ ​​​ര​​​ഞ്ജി​​​ത്ത് ​​​-​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​​​കൂ​​​ട്ടു​​​കെ​​​ട്ടി​​​ലെ​​​ ​​​ഡ്രാ​​​മ​​​യി​​​ലും​​​ ​​​ബി​​​ജു​​​ ​​​മേ​​​നോ​​​ന്റെ​​​ ​​​ആ​​​ന​​​ക്ക​​​ള്ള​​​നി​​​ലും​​​ ​​​വ്യ​​​ത്യ​​​സ്‌​​​ത​​​മാ​​​യ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ണ്.​​​ ​​​കു​​​റ​​​ച്ച് ​​​കോ​​​മ​​​ഡി​​​ ​​​ക​​​ല​​​ർ​​​ന്ന​​​ ​​​വേ​​​ഷ​​​ങ്ങ​​​ളും​​​ ​​​തേ​​​ടി​​​യെ​​​ത്തു​​​ന്നു​​​ണ്ട്.​​​ ​​​വി​​​ല്ല​​​ൻ​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​തു​​​ട​​​ങ്ങി​​​ ​​​കോ​​​മ​​​ഡി​​​ ​​​ന​​​ട​​​ന്മാ​​​രാ​​​യി​​​ ​​​തി​​​ള​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​പാ​​​ടു​​​ണ്ട​​​ല്ലോ.

  • വ​ഴി​ ​തെ​ളി​ഞ്ഞ​ത്

ജീ​​​വി​​​​​ത​​​ത്തി​​​ന് ​​​വ​​​ഴി​​​വെ​​​ളി​​​ച്ച​​​മാ​​​യ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ട്.​​​ ​​​വേ​​​റൊ​​​രു​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്‌​​​താ​​​ലും​​​ ​​​കി​​​ട്ടാ​​​ത്ത​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​ഈ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ല​​​ഭി​​​ക്കു​​​മ​​​ല്ലോ.​​​ ​​​വ്യ​​​ത്യ​​​സ്‌​​​ത​​​മാ​​​യ​​​ ​​​ആ​​​ളു​​​ക​​​ളെ​​​യും​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​യും​​​ ​​​നി​​​ര​​​ന്ത​​​രം​​​ ​​​നേ​​​രി​​​ടേ​​​ണ്ടി​​​ ​​​വ​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ന​​​ല്ല​​​തും​​​ ​​​ചീ​​​ത്ത​​​യു​​​മാ​​​യ​​​ ​​​ഗു​​​ണ​​​ങ്ങ​​​ൾ​​​ ​​​ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​ ​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​​​വ​​​രു​​​ന്ന​​​തി​​​ന് ​​​മു​​​മ്പ് ​​​എ​​​ല്ലാ​​​ ​​​രീ​​​തി​​​യി​​​ലു​​​ള്ള​​​ ​​​ഹ​​​റാം​​​പി​​​റ​​​പ്പും​​​ ​​​കാ​​​ണി​​​ച്ചു​​​കൂ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ ​​​ഒ​​​രാ​​​ളാ​​​ണ് ​​​ഞാ​​​ൻ.​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​അ​​​ട​​​ക്കും​​​ ​​​ചി​​​ട്ട​​​യു​​​മൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​ ​​​അ​​​തി​​​ൽ​​​ ​​​നി​​​ന്നൊ​​​രു​​​ ​​​മാ​​​റ്റം​​​ ​​​വ​​​ന്ന​​​ത് ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​എ​​​ത്തി​​​പ്പെ​​​ട്ട​​​തു​​​കൊ​​​ണ്ട് ​​​മാ​​​ത്ര​​​മാ​​​ണ്.​​​ ​​ന​​​ന്നാ​​​യി​​​ ​​​വ​​​സ്‌​​​ത്രം​​​ ​​​ധ​​​രി​​​ക്കു​​​ന്ന​​​ത് ​​​മു​​​ത​​​ൽ​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​രോ​​​ട് ​​​പെ​​​രു​​​മാ​​​റാ​​​ൻ​​​ ​​​പ​​​ഠി​​​ച്ച​​​തു​​​ ​​​വ​​​രെ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​വ​​​ന്ന​​​ ​​​ശേ​​​ഷ​​​മാ​​​ണ്.​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​രി​​​ൽ​​​ ​​​നി​​​ന്ന് ​​​ ​പോ​​​സി​​​റ്റീ​​​വാ​​​യ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ ​​​എ​​​ന്റെ​​​ ​​​സ്വ​​​ഭാ​​​വ​​​വും​​​ ​​​അ​​​തി​​​ൽ​​​ ​​​ഗു​​​ണം​​​ ​​​ചെ​​​യ്‌​​​തു.​ ​അ​​​ഭി​​​ന​​​യ​​​ത്തി​​​ലേ​​​ക്ക് ​​​വ​​​ള​​​രെ​​​ ​​​യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യി​​​ ​​​വ​​​ന്നു​​​പെ​​​ട്ട​​​താ​​​ണ്.​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​ജീ​​​വി​​​ച്ച​​​തു​​​ ​​​കാ​​​ര​​​ണം​​​ ​​​സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​മു​​​ള്ള​​​ ​​​കു​​​റ​​​ച്ച് ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​വ​​​ർ​​​ ​​​വ​​​ഴി​​​യാ​​​ണ് ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​വ​​​ന്ന​​​ത്.​​​
​​​

ഈ​​​ ​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​കു​​​റേ​​​ക്കാ​​​ലം​​​ ​​​നി​​​ന്നി​​​ട്ടും​​​ ​​​ജീ​​​വി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മു​​​ള്ള​​​ ​​​വ​​​രു​​​മാ​​​നം​​​ ​​​ല​​​ഭി​​​ക്കാ​​​ത്ത​​​ ​​​അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​​​ ​​​അ​​​പ്പോ​​​ഴൊ​​​ക്കെ​​​ ​​​മ​​​റ്റു​​​ ​​​ജോ​​​ലി​​​ക​​​ള​​​ന്വേ​​​ഷി​​​ച്ച് ​​​പോ​​​യി.​​​ ​​​മൂ​​​ന്നോ​​​ ​​​നാ​​​ലോ​​​ ​​​ത​​​വ​​​ണ​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​സി​​​നി​​​മ​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​പോ​​​യി​​​ട്ടു​​​ണ്ട്.​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ത​​​ല​​​കാ​​​ണി​​​ച്ചാ​​​ൽ​​​ ​​​പി​​​ന്നെ​​​ ​​​തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ​​​ ​​​തോ​​​ന്നി​​​ല്ല.​​​ ​​​ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ലും​​​ ​​​ഇ​​​ല്ലെ​​​ങ്കി​​​ലും​​​മോ​​​ഹം​​​ ​​​ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ല.​​​ ​​​ 25​​​ ​​​വ​​​ർ​​​ഷം​​​ ​​​കൊ​​​ണ്ട് ​​​ഒ​​​രു​​​പാ​​​ട് ​​​ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​വ​​​രു​​​ണ്ട്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​കൂ​​​ടെ​​​ ​​​തു​​​ട​​​ങ്ങി​​​യ​ ​​​മി​​​ക്ക​​​ ​​​ആ​​​ളു​​​ക​​​ളും​​​ ​​​ഇ​​​ന്ന് ​​​സി​​​നി​​​മ​​​യി​​​ലി​​​ല്ല.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​നോ​​​ക്കു​​​മ്പോ​​​ൾ​​​ ​​​എ​​​ന്തോ​​​ ​​​ഒ​​​രു​​​ ​​​അ​​​നു​​​ഗ്ര​​​ഹം​​​ ​​​ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​തോ​​​ന്നു​​​ന്നു.

  • ഒ​ത്തു​വ​ന്നാ​ൽ​ ​നി​ർ​മ്മാ​താ​വാ​കും

ന്യൂ​​​ജ​​​ന​​​റേ​​​ഷ​​​ൻ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രും​​​ ​​​ന​​​ട​​​ന്മാ​​​രു​​​മെ​​​ല്ലാം​​​ ​​​ന​​​ല്ല​​​ ​​​ക​​​ഴി​​​വു​​​ള്ള​​​വ​​​രാ​​​ണ്.​​​എ​​​ല്ലാ​​​വ​​​രോ​​​ടു​​​മൊ​​​പ്പം​​​ ​​​ജോ​​​ലി​​​ചെ​​​യ്യാ​​​ൻ​​​ക​ ​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.​​​ ​​​എ​​​ങ്കി​​​ലും​​​ ​​​പ​​​ല​​​രു​​​മാ​​​യും​​​ ​​​ന​​​ല്ല​​​ ​​​സൗ​​​ഹൃ​​​ദ​​​മു​​​ണ്ട്.​​​ ​​​ദി​​​ലീ​​​ഷ് ​​​പോ​​​ത്ത​​​നെ​​​ ​​​പോ​​​ലെ​​​ ​​​ക​​​ഴി​​​വു​​​ള്ള​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​ഭ​​​ദ്ര​​​മാ​​​ണ് ​​​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ഭാ​​​വി.​ ​ര​​​ണ്ടു​​​മൂ​​​ന്ന് ​​​തെ​​​ലു​​​ങ്ക് ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ചെ​​​യ്‌​​​തി​​​രു​​​ന്നു.​​​ ​​​അ​​​തൊ​​​ന്നും​​​ ​​​കാ​​​ര്യ​​​മാ​​​യി​​​ ​​​ഓ​​​ടി​​​യി​​​ല്ല.​​​ ​​​പി​​​ന്നെ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ല​​​ഭി​​​ച്ച​​​പ്പോ​​​ൾ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​കു​​​റ​​​ച്ച് ​​​തി​​​ര​​​ക്കി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​ത​​​മി​​​ഴി​​​ലും​​​ ​​​ഏ​​​താ​​​നും​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ചെ​​​യ്‌​​​തു.​​​ ​​​അ​​​വ​​​സാ​​​നം​​​ ​​​ചെ​​​യ്‌​​​ത​​​ ​​​ഒ​​​രെ​​​ണ്ണം​​​ ​​​പ​​​കു​​​തി​​​യാ​​​യി​​​ ​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​ശ​​​ര​​​ത് ​​​കു​​​മാ​​​റാ​​​ണ് ​​​നാ​​​യ​​​ക​​​ൻ.​​​ ​​​ത​​​മി​​​ഴി​​​ൽ​​​ ​​​ഇ​​​വി​​​ടു​​​ത്തെ​​​ ​​​പോ​​​ലെ​​​ ​​​ഒ​​​രു​​​ ​​​മാ​​​സം​​​ ​​​കൊ​​​ണ്ടൊ​​​ന്നും​​​ ​​​പ​​​ടം​​​ ​​​തീ​​​രി​​​ല്ല​​​ല്ലോ.​​​ ​​​
ന​​​ല്ല​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​വ​​​ന്നാ​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​മ​​​റ്റു​​​ഭാ​​​ഷ​​​ക​​​ളി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചാ​​​ൽ​​​ ​​​മ​​​തി​​​യെ​​​ന്നാ​​​ണ് ​​​തീ​​​രു​​​മാ​​​നം.​​​ ​​​അ​​​തി​​​നാ​​​യു​​​ള്ള​​​ ​​​കാ​​​ത്തി​​​രി​​​പ്പി​​​ലാ​​​ണ്.​ ​ചേ​​​ട്ടാ​​​യീ​​​സ് ​​​എ​​​ന്നൊ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​‌​​​ഞ​​​ങ്ങ​​​ൾ​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ ​​​ചേ​​​ർ​​​ന്ന് ​​​നി​​​ർ​​​മ്മി​​​ച്ചി​​​രു​​​ന്നു.​​​ ​​​ബി​​​ജു​​​ ​​​മേ​​​നോ​​​നും​​​ ​​​ഞാ​​​നു​​​മൊ​​​ക്കെ​​​യു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​ക​​​മ്പ​​​നി​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​ ​​​പ​​​ക്ഷേ,​​​ ​​​അ​​​തി​​​ന്റെ​​​ ​​​പാ​​​ർ​​​ട്ണേ​​​ഴ്സ് ​​​എ​​​ല്ലാം​​​ ​​​പി​​​ന്നെ​​​ ​​​തി​​​ര​​​ക്കി​​​ലാ​​​യി.​​​ ​​​ഞ​​​ങ്ങ​​​ൾ​​​ക്ക് ​​​പ​​​റ്റു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ക​​​ഥ​​​യും​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നും​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​അ​​​ടു​​​ത്ത​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യാ​​​മെ​​​ന്ന​​​ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​ ​​​നി​​​റു​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​യാ​​​ണ്.​​​ ​എ​​​നി​​​ക്ക് ​​​സി​​​നി​​​മാ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ൽ​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ണ്ട്.​​​ ​എ​​​ല്ലാം​​​ ​​​ഒ​​​ത്തു​​​വ​​​ന്നാ​​​ൽ​​​ ​​​ഒ​​​രു​​​ ​​​പ​​​ടം​​​ ​​​നി​​​ർ​​​മ്മി​​​ക്കും.

  • ഒ​ഴി​വു​സ​മ​യ​ങ്ങൾ

സി​നി​മ​യി​ൽ​ ​ഒ​​​രു​​​പാ​​​ടു​​​ ​​​സൗ​ഹൃ​ദ​ങ്ങ​ളു​ണ്ട്.​​​ ​​​പ​​​ക്ഷേ,​​​ ​​​ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും​​​ ​​​ഓ​​​രോ​​​ ​​​തി​​​ര​​​ക്കു​​​ക​​​ള​​​ല്ലേ.​​​ ​​​സെ​​​റ്റി​​​ൽ​​​ ​​​കാ​​​ണു​​​മ്പോ​​​ഴു​​​ള്ള​​​ ​​​സൗ​​​ഹൃ​​​ദ​​​ങ്ങ​​​ളാ​​​ണ് ​​​കൂ​​​ടു​​​ത​​​ലും.​ ​​​പ​​​ക്ഷേ,​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​ഇ​​​ല്ലാ​​​ത്ത​​​പ്പോ​​​ഴും​​​ ​​​ഞാ​​​ൻ​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ബി​​​ജു​​​ ​​​മേ​​​നോ​​​ന്റെ​​​ ​​​ഫ്ളാ​​​റ്റി​​​ലു​​​ണ്ടാ​​​വും.​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ഒ​​​രു​​​മി​​​ച്ച് ​​​യാ​​​ത്ര​​​ ​​​ചെ​​​യ്യും.​​​ ​​​അ​​​ങ്ങോ​​​ട്ടും​​​ ​​​ഇ​​​ങ്ങോ​​​ട്ടും​​​ ​​​എ​​​ല്ലാം​​​ ​​​തു​​​റ​​​ന്നു​​​ ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ ​​​സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്.​​​ ​​​പി​​​ന്നെ​​​ ​​​ബി​​​ജു​​​ ​​​മേ​​​നോ​​​ൻ​​​ ​​​എ​​​ന്ന​​​ ​​​മ​​​നു​​​ഷ്യ​​​ന്റെ​​​ ​​​ജീ​​​വ​​​ശ്വാ​​​സം​​​ ​​​ത​​​ന്നെ​​​ ​​​സൗ​​​ഹൃ​​​ദ​​​ങ്ങ​​​ളാ​​​ണ്.​​​ ​​​ഞാ​​​ൻ​​​ ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​ബി​​​ജു​​​വി​​​ന് ​​​ഒ​​​രു​​​പാ​​​ട് ​​​സു​ഹൃ​​​ത്തു​​​ക്ക​​​ളു​​​ണ്ട്.​ ​

സി​നി​മ​ക​ളി​ല്ലാ​ത്ത​പ്പോ​ൾ​ ​ഏ​​​റ്റ​​​വും​​​ ​​​ഇ​​​ഷ്‌​​​ടം​​​ ​​​വീ​​​ട്ടി​​​ലി​​​രി​​​ക്കാ​​​നാ​​​ണ്.​​​ ​​​പി​​​ള്ളേ​​​രെ​​​ ​​​നോ​​​ക്ക​​​ൽ,​​​ ​​​വീ​​​ടു​​​ ​​​വൃ​​​ത്തി​​​യാ​​​ക്ക​​​ൽ,​​​ ​​​പാ​​​ച​​​കം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം​​​ ​​​ചെ​​​യ്യും.​​​ ​​​പ​​​റ്റി​​​യാ​​​ൽ​​​ ​​​മൂ​​​ന്നു​​​ ​​​നേ​​​ര​​​വും​​​ ​​​സ്വ​​​ന്ത​​​മാ​​​യി​​​ ​​​പാ​​​ച​​​കം​​​ ​​​ചെ​​​യ്‌​​​ത് ​​​ക​​​ഴി​​​ക്കാ​​​നാ​​​ണ് ​​​ഇ​​​ഷ്‌​​​ടം.​​​ ​​​ഭാ​​​ര്യ​​​ ​​​ജോ​​​ലി​​​ക്കു​​​ ​​​പോ​​​കു​​​ന്നു​​​ണ്ട്.​​​ ​​​പ​​​ക​​​ൽ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​ഉ​​​ണ്ടാ​​​വി​​​ല്ല.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ഷൂ​​​ട്ട് ​​​ഇ​​​ല്ലാ​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​ജി​​​മ്മി​​​ലെ​​​ ​​​പ​​​രി​​​പാ​​​ടി​​​യൊ​​​ക്കെ​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ൽ​​​ ​​​നേ​​​രെ​​​ ​​​അ​​​ടു​​​ക്ക​​​ള​​​യി​​​ലേ​​​ക്ക് ​​​ക​​​യ​​​റും.​​​ ​​​ഭാ​​​ര്യ​​​ ​​​വെ​​​ജി​​​റ്റേ​​​റി​​​യ​​​നാ​​​ണ്.​​​ ​​​ഞാ​​​നു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​കൂ​​​ടു​​​ത​​​ലും​​​ ​​​നോ​​​ൺ​​​വെ​​​ജ് ​​​വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും​​​ ​​​എ​​​ന്നൊ​​​രു​​​ ​​​കു​​​ഴ​​​പ്പം​​​ ​​​മാ​​​ത്ര​​​മേ​​​യു​​​ള്ളൂ.​​​ ​​​പി​​​ന്നെ​​​ ​​​യാ​​​ത്ര,​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ​​​പ്ര​​​ധാ​​​ന​​​ ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA