അ​​​ര​​​വി​​​ന്ദ​​​ന്റെ​ ​ അ​​​തി​​​ഥിയിൽ നിന്ന് ഞാ​ൻ​ ​പ്ര​​​കാ​​​ശ​നിലേക്ക്

അശ്വതി വിജയൻ | Sunday 02 December 2018 1:34 AM IST
-cinema

ഓ​​​രോ​ ​വ​​​ര​​​വി​​​ലും​ ​കൂ​​​ടു​​​ത​ൽ​ ​കൂ​​​ടു​​​ത​ൽ​ ​സു​​​ന്ദ​​​രി​​​യാ​​​കു​​​ന്ന​ ​നാ​​​യി​​​ക​​​യാ​​​ണ് ​നി​​​ഖി​ല​ ​വി​​​മ​ൽ.​ ​​​എ​ല്ലാ​​​ത്തി​​​നും​ ​അ​​​തി​​​ന്റേ​​​താ​യ​ ​സ​​​മ​​​യ​​​മു​​​ണ്ട് ​ദാ​​​സാ...​ ​എ​​​ന്ന​ ​ചൊ​ല്ല് ​നി​ഖി​ല​യു​ടെ​ ​സി​നി​മാ​ജീ​വി​ത​ത്തി​ലും​ ​അ​ക്ഷ​രം​ ​പ്ര​തി​ ​ശ​രി​യാ​ണ്.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​ഞാ​ൻ​ ​പ്ര​കാ​ശ​നി​ലേ​ക്ക് "​ ​എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ​ ഏ​റെ​ ​പ​റ​യാ​നു​ണ്ട് ഈ മിടുക്കിക്ക്.

ഞാ​ൻ​ ​ പ്ര​​​കാ​​​ശ​​​നി​​​ലേ​​​ക്ക്
അ​​​ര​​​വി​​​ന്ദ​​​ന്റെ​ ​ അ​​​തി​​​ഥി​​​ക​ൾ​​​ക്ക് ​ ശേ​​​ഷ​​​വും​ ​ പ​ഴ​യ​തു​ ​പോ​​​ലെ​ ​ത​​​മി​​​ഴി​​​ലേ​​​ക്ക് ​ മ​​​ട​​​ങ്ങി​​​പ്പോ​​​കേ​​​ണ്ടി​ ​വ​​​രു​​​മെ​​​ന്നാ​​​ണ് ​ക​​​രു​​​തി​​​യ​​​ത്.​ ​പ​​​ക്ഷേ,​ ​ന​​​ല്ല​ ​ചി​ല​ ​ഓ​​​ഫ​​​റു​​​ക​ൾ​ ​എ​​​ന്നെ​​​ത്തേ​​​ടി​ ​എ​​​ത്തു​​​ന്നു​​​ണ്ട്.​ ​അ​​​തി​ൽ​ ​ഏ​​​റ്റ​​​വും​ ​പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​ ​സി​​​നി​​​മ​​​യാ​​​ണ് ​ഫ​​​ഹ​​​ദ് ​ഫാ​​​സി​​​ലി​​​നെ​ ​നാ​​​യ​​​ക​​​നാ​​​ക്കി​ ​സ​​​ത്യ​ൻ​ ​സ​ർ​ ​സം​​​വി​​​ധാ​​​നം​ ​ചെ​​​യ്യു​​​ന്ന​ ​'ഞാ​ൻ​ ​പ്ര​​​കാ​​​ശ​ൻ".​ ​സ​​​ത്യ​ൻ​ ​സാ​​​റി​​​ന്റെ​ ​ഭാ​​​ഗ്യ​​​ദേ​​​വ​​​ത​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ​സി​​​നി​​​മാ​​​രം​​​ഗ​​​ത്തേ​​​ക്ക് ​എ​​​ത്തി​​​യ​​​ത്.​ ​ പി​​​ന്നീ​​​ട് ​ അ​​​ഭി​​​ന​​​യി​​​ച്ച​ ​ ര​​​ണ്ട് ​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​യും​ ​സം​​​വി​​​ധാ​​​യ​​​ക​ർ,​ ​ശ്രീ​​​ബാ​ല​ ​ചേ​​​ച്ചി​​​യും​ ​മോ​​​ഹ​​​നേ​​​ട്ട​​​നും​ ​സ​​​ത്യ​ൻ​ ​സാ​​​റി​​​ന്റെ​ ​സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യി​​​രു​​​ന്നു​ ​എ​​​ന്ന​​​ത് ​യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യി​ ​ സം​​​ഭ​​​വി​​​ച്ച​​​താ​​​ണ്.​ ​നി​​​ന്നെ​ ​നാ​​​യി​​​ക​​​യാ​​​ക്കി​ ​സി​​​നി​മ​ ​എ​​​ടു​​​ക്കു​​​ന്ന​​​ത് ​അ​​​ദ്ഭു​​​ത​​​മാ​​​യി​ ​തോ​​​ന്നു​​​ന്നു​​​വെ​​​ന്ന് ​സ​​​ത്യ​ൻ​ ​സാ​ർ​ ​ഇ​​​ട​​​യ്‌​​​ക്ക് ​ത​​​മാ​ശ​ ​പ​​​റ​​​യാ​​​റു​​​ണ്ട്.​ ​സ്വ​​​ന്തം​ ​വീ​​​ടു​​​പോ​​​ലെ​​​യാ​​​ണ് ​എ​​​നി​​​ക്ക് ​അ​ദ്ദേ​ഹ​ത്തി​​​ന്റെ​ ​സെ​​​റ്റ്.

 സ​​​മ​​​യ​​​ത്തി​​​ലാ​​​ണ് ​കാ​​​ര്യം
സി​​​നി​​​മ​​​യി​ൽ​ ​ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​ൽ​ ​ഭാ​​​ഗ്യം​ ​ആ​​​വ​​​ശ്യ​​​മാ​​​ണ്.​ ​എ​​​ങ്കി​​​ലും​ ​ഭാ​​​ഗ്യ​​​ത്തേക്കാൾ​ ​പ്രാ​​​ധാ​​​ന്യം​ ​സ​​​മ​​​യ​​​ത്തി​​​നാ​​​ണെ​​​ന്ന് ​തോ​​​ന്നു​​​ന്നു.​ ​ഒ​​​രാ​​​ളു​​​ടെ​ ​സ​​​മ​​​യം​ ​ന​​​ന്നാ​​​യാ​ൽ​ ​എ​​​ല്ലാം​ ​ന​​​ന്നാ​​​കും.​ ​സി​​​നി​​​മ​​​യി​ൽ​ ​അ​​​ഭി​​​ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​ ​ആ​​​ഗ്ര​​​ഹം​ ​കൊ​​​ണ്ട് ​അ​​​വി​​​ടെ​ ​എ​​​ത്തി​​​ച്ചേ​ർ​​​ന്ന​ ​ഒ​​​രാ​​​ള​​​ല്ല​ ​ഞാ​ൻ.​ ​എ​​​ട്ടാം​ ​ക്ളാ​​​സി​ൽ​ ​പ​​​ഠി​​​ക്കു​​​മ്പോ​ൾ​ ​സി​​​നി​മ​ ​എ​​​ന്നെ​ ​തേ​​​ടി​ ​വ​​​ന്ന​​​താ​​​ണ്.​ ​പി​​​ന്നെ​ ​ത​​​മി​​​ഴി​ൽ​ ​ര​​​ണ്ട് ​സി​​​നി​​​മ​​​ക​ൾ​ ​ചെ​​​യ്‌​​​തു​ .​ ​ര​​​ണ്ടും​ ​റി​​​ലീ​​​സാ​​​യി​​​ല്ല.​ ​അ​​​തു​​​ക​​​ഴി​​​ഞ്ഞ് ​മ​​​ല​​​യാ​​​ള​​​ത്തി​ൽ​ ​നാ​​​യി​​​ക​​​യാ​​​യി.​ ​വീ​​​ണ്ടും​ ​ത​​​മി​​​ഴി​ൽ​ ​പോ​​​യി​ ​ശ​​​ശി​​​കു​​​മാ​ർ​ ​സാ​​​റി​​​ന്റെ​ ​വെ​​​ട്രി​​​വേ​ൽ,​ ​കി​​​ടാ​​​രി​ ​എ​​​ന്നീ​ ​സി​​​നി​​​മ​​​ക​​​ളി​ൽ​ ​അ​​​ഭി​​​ന​​​യി​​​ച്ചു.​ ​വ​​​ട​​​ക്ക​ൻ​ ​സെ​ൽ​​​ഫി​​​യു​​​ടെ​ ​റീ​​​മേ​​​ക്കി​ൽ​ ​അ​​​ഭി​​​ന​​​യി​​​ച്ച് ​തെ​​​ലു​​​ങ്കി​​​ലും​ ​അ​​​ര​​​ങ്ങേ​​​റ്റം​ ​കു​​​റി​​​ച്ചു.​ ​അ​​​തി​​​ന് ​ശേ​​​ഷം​ ​ത​​​മി​​​ഴി​ൽ​ ​ഗാ​​​യ​​​ത്രി,​ ​ഒ​ൻ​​​പ​​​ത് ​കു​​​ഴി​ ​സ​​​മ്പ​​​ത്ത്,​ ​രം​ഗ​ ​എ​​​ന്നീ​ ​സി​​​നി​​​മ​​​ക​ൾ​ ​ചെ​​​യ്‌​​​തു.​ ​ചു​​​രു​​​ക്കി​​​പ്പ​റ​​​ഞ്ഞാ​ൽ​ ​അ​​​ഭി​​​ന​​​യ​​​ജീ​​​വി​​​ത​​​ത്തി​ൽ​ ​ഗ്യാ​​​പ്പ് ​വ​​​ന്നി​​​ട്ടേ​​​യി​​​ല്ല.​ ​പ​​​ക്ഷേ,​ ​മ​​​ല​​​യാ​​​ള​​​ത്തി​ൽ​ ​അ​​​ഭി​​​ന​​​യി​​​ക്കാ​​​ത്ത​​​തു​​​കാ​​​ര​​​ണം​ ​സി​​​നി​മ​ ​ഒ​​​ന്നു​​​മി​​​ല്ലേ​​​യെ​​​ന്ന് ​പ​​​ല​​​രും​ ​ചോ​​​ദി​​​ക്കും.​ ​അ​​​ത് ​കേ​ൾ​​​ക്കു​​​മ്പോ​ൾ​ ​ആ​​​ദ്യ​​​മൊ​​​ക്കെ​ ​സ​​​ങ്ക​​​ട​​​മാ​​​യി​​​രു​​​ന്നു.​ ​പി​​​ന്നെ​ ​ ന​​​ല്ല​ ​ അ​​​വ​​​സ​​​ര​​​ത്തി​​​നാ​​​യി​ ​ക്ഷ​​​മ​​​യോ​​​ടെ​ ​കാ​​​ത്തി​​​രു​​​ന്നു.

അ​​​മ്മ​ ​ത​​​ന്ന​ ​സ​മ്മാ​നം
ക​​​ണ്ണൂ​​​രാ​​​ണ് ​എ​​​ന്റെ​ ​നാ​​​ട്.​ ​അ​​​ച്ഛ​ൻ​ ​പ​​​വി​​​ത്ര​ൻ​ ​സ്‌​​​റ്റാ​​​റ്റി​​​സ്‌​​​റ്റി​​​ക്‌​​​സ് ​ഡി​​​പ്പാ​ർ​​​ട്ട്‌​​​മെ​​​ന്റി​ൽ​ ​നി​​​ന്ന് ​വി​​​ര​​​മി​​​ച്ചു.​ ​അ​​​മ്മ​ ​ക​​​ലാ​​​മ​​​ണ്ഡ​​​ലം​ ​വി​​​മ​​​ലാ​​​ദേ​​​വി​. ചേ​​​ച്ചി​ ​അ​​​ഖി​ല​ ​ഡ​ൽ​​​ഹി​ ​യൂ​​​ണി​​​വേ​​​ഴ് ​സി​​​റ്റി​​​യി​ൽ​ ​തി​​​യേ​​​റ്റ​ർ​ ​ആ​ർ​​​ട്‌​​​സി​ൽ​ ​റി​​​സ​ർ​​​ച്ച് ​ചെ​​​യ്യു​​​ന്നു.​ ​ഞാ​ൻ​ ​ചെ​​​റു​​​പ്പം​ ​മു​​​ത​​​ലേ​ ​നൃ​​​ത്തം​ ​പ​​​ഠി​​​ക്കു​​​ക​​​യും​ ​മ​​​ത്സ​​​ര​​​ങ്ങ​​​ളി​ൽ​ ​പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും​ ​ചെ​​​യ്‌​​​തി​​​രു​​​ന്നു.​ ​അ​​​മ്മ​​​യു​​​ടെ​ ​അ​​​ടു​​​ത്ത് ​പ​​​ഠി​​​ക്കു​​​മ്പോ​ൾ​ ​മ​​​ടി​ ​കൂ​​​ടു​​​ന്ന​​​തു​​​കാ​​​ര​​​ണം​ ​വി​​​വി​ധ​ ​അ​​​ദ്ധ്യാ​​​പ​​​ക​​​രി​ൽ​ ​നി​​​ന്നാ​​​ണ് ​നൃ​​​ത്തം​ ​പ​​​ഠി​​​ച്ച​​​ത്.​ ​സ്‌​​​കൂ​​​ളി​ൽ​ ​മോ​​​ഹി​​​നി​​​യാ​​​ട്ടം,​ ​കേ​​​ര​​​ള​​​ന​​​ട​​​നം,​ ​ഭ​​​ര​​​ത​​​നാ​​​ട്യം,​ ​കു​​​ച്ചു​​​പ്പു​​​ടി,​ ​മോ​​​ണോ​ ​ആ​​​ക്‌​​​ട്,​ ​ മി​​​മി​​​ക്രി​ ​തു​​​ട​​​ങ്ങി​ ​എ​​​ല്ലാ​ ​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും​ ​സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.​ ​ ത​​​മി​​​ഴി​​​ലും​ ​ തെ​​​ലു​​​ങ്കി​​​ലും​ ​തി​​​ര​​​ക്കാ​​​യ​​​പ്പോ​ൾ​ ​നൃ​​​ത്ത​​​ത്തി​​​ന്റെ​ ​പ്രാ​​​ക്‌​​​ടീ​​​സൊ​​​ക്കെ​ ​കു​​​റ​​​ഞ്ഞു.​ ​എ​​​ങ്കി​​​ലും​ ​അ​​​ര​​​വി​​​ന്ദ​​​ന്റെ​ ​ അ​​​തി​​​ഥി​​​ക​​​ളി​​​ലെ​ ​ നൃ​​​ത്ത​​​രം​​​ഗ​​​ങ്ങ​ൾ​​​ക്ക് ​ ഒ​​​രു​​​പാ​​​ട് ​അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​ൾ​ ​കി​​​ട്ടി.​ ​അ​​​തി​​​ന്റെ​ ​ ആ​​​വേ​​​ശ​​​ത്തി​ൽ​ ​വീ​​​ണ്ടും​ ​പ്രാ​​​ക്‌​​​ടീ​​​സ് ​തു​​​ട​​​ങ്ങാ​​​നു​​​ള്ള​ ​ത​​​യ്യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്.

ക​​​ണ്ണൂ​​​രി​​​നോ​​​ട് ​ പ്രേ​​​മം
ഷൂ​​​ട്ടിം​​​ഗ് ​ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​ൻ​ ​നാ​​​ട്ടി​​​ലേ​​​ക്ക് ​ഓ​​​ടു​​​ന്ന​​​താ​​​ണ് ​ശീ​​​ലം.​ ​പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും​ ​സി​​​നി​​​മാ​​​ക്കാ​ർ​ ​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​ ​ച​​​ട​​​ങ്ങു​​​ക​​​ളി​​​ലു​​​മൊ​​​ന്നും​ ​പോ​​​കാ​​​റി​​​ല്ല.​ ​അ​​​ത് ​കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കാം​ ​പ​​​ല​​​രും​ ​എ​​​ന്നെ​ ​മ​​​റ​​​ന്നു​​​പോ​​​യ​​​ത്.​ ​കൊ​​​ച്ചി​​​യി​ൽ​ ​താ​​​മ​​​സ​​​മാ​​​ക്ക​​ാ​ത്ത​​​ത് ​എ​​​ന്താ​​​ണെ​​​ന്ന് ​ചോ​​​ദി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.​ ​എ​​​ന്തി​​​ന് ​വേ​​​ണ്ടി​​​യാ​​​ണെ​​​ങ്കി​​​ലും​ ​ക​​​ണ്ണൂ​ർ​ ​വി​​​ട്ടു​​​പോ​​​കാ​ൻ​ ​എ​​​നി​​​ക്കി​​​ഷ്‌​​​ട​​​മി​​​ല്ല.​ ​ആ​​​റാം​ ​ക്ളാ​​​സു​​​മു​​​ത​ൽ​ ​പ​​​ത്താം​ ​ക്ളാ​​​സു​​​വ​​​രെ​ ​ഹോ​​​സ്‌​​​റ്റ​​​ലി​ൽ​ ​നി​​​ന്നാ​​​ണ് ​പ​​​ഠി​​​ച്ച​​​ത്.​ ​ആ​ ​സ​​​മ​​​യ​​​ത്ത് ​ചേ​​​ച്ചി​​​യു​​​ടെ​ ​ക​​​ണ്ണി​​​ന് ​ഒ​​​രു​ ​പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യി.​ ​അ​​​തി​​​ന്റെ​ ​ചി​​​കി​​​ത്സ​​​യ്‌​​​ക്കാ​​​യി​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യ്‌​​​ക്കും​ ​കു​​​റേ​ ​യാ​​​ത്ര​ ​ചെ​​​യ്യേ​​​ണ്ടി​ ​വ​​​ന്നു.​ ​എ​​​ന്നെ​ ​കൂ​​​ടെ​ ​കൊ​​​ണ്ടു​​​പോ​​​കാ​​​നും​ ​വീ​​​ട്ടി​ൽ​ ​ഒ​​​റ്റ​​​യ്‌​​​ക്ക് ​നി​​​റു​​​ത്താ​​​നും​ ​പ​​​റ്റി​​​ല്ല.​ ​അ​​​ങ്ങ​​​നെ​ ​ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്ത് ​അ​ൽ​​​ഫോ​ൺ​​​സാ​​​മ്മ​​​യു​​​ടെ​ ​സ്‌​​​കൂ​​​ളാ​യ​ ​സേ​​​ക്ര​​​ഡ് ​ഹാ​ർ​​​ട്ടി​​​ലാ​​​ണ് ​താ​​​മ​​​സി​​​ച്ച് ​പ​​​ഠി​​​ച്ച​​​ത്.​ ​അ​​​വി​​​ടെ​ ​വ​​​ച്ച് ​സീ​​​രി​​​യ​​​ലി​ൽ​ ​അ​ൽ​​​ഫോ​ൺ​​​സാ​​​മ്മ​​​യു​​​ടെ​ ​വേ​​​ഷം​ ​ചെ​​​യ്യാ​ൻ​ ​അ​​​വ​​​സ​​​രം​ ​ല​​​ഭി​​​ച്ചു.​ ​അ​​​ത് ​സി​​​നി​​​മ​​​യി​​​ലേ​​​ക്കും​ ​വ​​​ഴി​ ​തു​​​റ​​​ന്നു.​ ​എ​​​ല്ലാം​ ​ദൈ​​​വ​​​നി​​​ശ്ച​​​യ​​​മാ​​​യി​​​രി​​​ക്കാം.​ ​ചെ​​​റു​​​പ്പ​​​ത്തി​ൽ​ ​വീ​​​ടു​​​വി​​​ട്ട് ​നി​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​വാം​ ​ഇ​​​പ്പോ​ൾ​ ​വീ​​​ട്ടി​ൽ​ ​ത​​​ന്നെ​ ​നി​ൽ​​​ക്കു​​​ന്ന​​​താ​​​ണ് ​ഏ​​​റ്റ​​​വും​ ​ഇ​​​ഷ്‌​​​ടം.​ ​ക​​​ണ്ണൂ​​​രി​ൽ​ ​നി​​​ന്ന് ​സെ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​ ​യാ​​​ത്ര​ ​കു​​​റ​​​ച്ച് ​ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്.

അ​​​ഭി​​​ന​​​യം​ ​പ​​​ഠി​​​പ്പി​​​ച്ച​ ​ത​​​മി​​​ഴ്
ല​​​വ് 24​​​ x7​ ​ചെ​​​യ്‌​​​തു​ ​ക​​​ഴി​​​ഞ്ഞാ​​​ണ് ​ഞാ​ൻ​ ​സി​​​നി​​​മ​​​യെ​ ​സീ​​​രി​​​യ​​​സാ​​​യി​ ​ക​​​ണ്ടു​ ​തു​​​ട​​​ങ്ങി​​​യ​​​ത്.​ ​ആ​ ​സ​​​മ​​​യ​​​ത്താ​​​ണ് ​ശ​​​ശി​​​കു​​​മാ​ർ​ ​സാ​​​റി​​​ന്റെ​ ​ത​​​മി​​​ഴ് ​സി​​​നി​​​മ​​​ക​​​ളി​ൽ​ ​അ​​​ഭി​​​ന​​​യി​​​ച്ച​​​ത്.​ ​സി​​​നി​​​മ​​​യെ​ ​കു​​​റി​​​ച്ചും​ ​അ​​​ഭി​​​ന​​​യ​​​ത്തെ​ ​കു​​​റി​​​ച്ചും​ ​കൂ​​​ടു​​​ത​​​ലാ​​​യി​ ​പ​​​ഠി​​​ച്ച​​​ത് ​അ​​​വി​​​ടെ​ ​നി​​​ന്നാ​​​ണ്.​ ​എ​​​ത്ര​ ​ടേ​​​ക്ക് ​പോ​​​യാ​​​ലും​ ​അ​​​വ​ർ​​​ക്ക് ​പ്ര​​​ശ്‌​ന​​​മ​​​ല്ല.​ ​പ​​​ക്ഷേ,​ ​പെ​ർ​​​ഫെ​​​ക്‌​​​ഷ​ൻ​ ​വ​​​ള​​​രെ​ ​പ്ര​​​ധാ​​​ന​​​മാ​​​ണ്.​ ​ക​​​ണ്ണു​ ​ചി​​​മ്മു​​​ന്ന​​​തി​​​ന്റെ​ ​എ​​​ണ്ണം​ ​വ​​​രെ​ ​നോ​​​ക്കും.​ ​ഓ​​​രോ​ ​സി​​​നി​​​മ​​​യി​​​ലും​ ​ക​​​ര​​​യു​​​ന്ന​ ​രീ​​​തി​ ​പോ​​​ലും​ ​വ്യ​​​ത്യ​​​സ്‌​​​ത​​​മാ​​​യി​​​രി​​​ക്കും.​ ​ആ​ ​അ​​​നു​​​ഭ​​​വ​​​ങ്ങ​ൾ​ ​ഏ​​​ത് ​ഭാ​​​ഷ​​​യി​ൽ​ ​അ​​​ഭി​​​ന​​​യി​​​ച്ചാ​​​ലും​ ​ന​​​മു​​​ക്ക് ​ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ന്ന​​​വ​​​യാ​​​ണ്.​ ​വ്യ​​​ത്യ​​​സ്‌​​​ത​​​മാ​യ​ ​വേ​​​ഷ​​​ങ്ങ​ൾ​ ​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ​ആ​​​ഗ്ര​​​ഹം.​ ​എ​​​ങ്കി​​​ലും​ ​ഒ​​​രു​​​പാ​​​ട് ​മോ​​​‌​​​ഡേ​ൺ​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ൾ​ ​എ​​​നി​​​ക്ക് ​ചെ​​​യ്യാ​ൻ​ ​പ​​​റ്റു​​​മെ​​​ന്ന് ​തോ​​​ന്നു​​​ന്നി​​​ല്ല.​ ​ത​​​നി​ ​നാ​​​ട്ടി​ൻ​പു​​​റ​​​ത്തു​​​കാ​​​രി​​​യു​​​ടെ​ ​വേ​​​ഷ​​​മേ​ ​ചെ​​​യ്യൂ​ ​എ​​​ന്ന​​​ല്ല,​ ​എ​​​നി​​​ക്ക് ​ചേ​​​രു​​​ന്ന​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക​​​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA