ആദ്യ സിനിമ വിജയമായിട്ടും അത് പ്രയോജനപ്പെടുത്താൻ അറിയില്ലായിരുന്നു

ലിജ വർഗീസ് | Friday 23 November 2018 3:43 PM IST
athmiya-rajan

തി​യേ​റ്റ​റു​ക​ളി​ൽ​ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​നേ​ടി​ ​ജോ​സ​ഫ് ​എ​ന്ന​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ൾ​ ​കീ​ഴ​ട​ക്കു​മ്പോ​ൾ​ ​ആ​ത്മീ​യ​ ​രാ​ജ​നും​ ​വ​ള​രെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ്.​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​മേ​യ​ത്തി​നൊ​പ്പം​ ​താ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​സൂ​സ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​വും​ ​ശ്ര​ദ്ധ​നേ​ടി​യ​തി​ന്റെ​ ​ത്രി​ല്ല് ​ആ​ത്മീ​യ​യു​ടെ​ ​ഓ​രോ​ ​വാ​ക്കി​ലും​ ​പ്ര​ക​ട​മാ​ണ്.​ ​പി​ന്നി​ട്ടു​വ​ന്ന​ ​സി​നി​മാ​ ​വ​ഴി​ക​ളെ​ക്കു​റി​ച്ചും​ ​ഇ​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ആ​ത്മീ​യ​ ​സം​സാ​രി​ക്കു​ക​യാ​ണ് ...
ആ​ദ്യം​ ​ജോ​സ​ഫ​ല്ല
ജോ​സ​ഫ് ​എ​ന്റെ​ ​നാ​ലാ​മത്തെ​ ​സി​നി​മ​യാ​ണ്.​ ​മ​നം​കൊ​ത്തി​ ​പ​റ​വൈ​ ​എ​ന്ന​ ​ത​മി​ഴ് ​സി​നി​മ​യാ​യി​രു​ന്നു​ ​ആ​ദ്യ​ത്തേ​ത്.​ 2012​ലാ​ണ് ​അ​ത് ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യ​ ​ചി​ത്രം​ 100​ ​ദി​വ​സ​ത്തി​ലേ​റെ​ ​ഓ​ടി​ ​സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​വ​ള​രെ​ ​വ​ലി​യൊ​രു​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ​'​റോ​സ് ​ഗി​റ്റാ​റി​നാ​ൽ​"​ ​എ​ന്ന​ ​ചി​ത്രം​ ​ചെ​യ്യു​ന്ന​ത്.​ ​പി​ന്നീ​ട് ​അ​മീ​ബ.​ ​ഇ​പ്പോ​ൾ​ ​ഇ​താ​ ​ജോ​സ​ഫ്.​ ​വേ​റെ​ ​ഒ​ന്നു​ര​ണ്ടു​ ​പ്രൊ​ജ​ക്ടു​ക​ളൊ​ക്കെ​ ​വ​ന്നി​ട്ടു​ണ്ട്.​ ​ഒ​ന്നും​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

സി​നി​മ​യി​ലേ​ക്ക്
സെ​വ​ൻ​ ​ആ​ർ​ട്സ് ​മോ​ഹ​ൻ​ ​അ​ങ്കി​ൾ​ ​ഞ​ങ്ങ​ളു​ടെ​ ​നാ​ട്ടു​കാ​ര​നാ​ണ്.​ ​ക​ണ്ണൂ​ർ​ ​ത​ളി​പ്പ​റ​മ്പ്.​ ​ഇ​തി​നു​മു​മ്പും​ ​കു​റ​ച്ചു​ ​മ​ല​യാ​ളം​ ​സി​നി​മ​ക​ൾ​ക്കൊ​ക്കെ​യാ​യി​ട്ട് ​മോ​ഹ​ൻ​ ​അ​ങ്കി​ൾ​ ​വി​ളി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​പ​ഠ​നം​കാ​ര​ണം​ ​അ​തൊ​ക്കെ​ ​വേ​ണ്ടെ​ന്ന് ​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​മാ​ണ് ​മാ​നേ​ജ​ർ​ ​വി​വേ​കി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ ​മ​നം​കൊ​ത്തി​ ​പ​റ​വൈ​യു​ടെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ച്ചി​യി​ൽ​ ​ലൊ​ക്കേ​ഷ​ൻ​ ​കാ​ണാ​ൻ​ ​വ​ന്ന​പ്പോ​ൾ​ ​വി​വേ​കാ​ണ് ​എ​ന്റെ​ ​ഫോ​ട്ടോ​ ​കാ​ണി​ച്ചു​കൊ​ടു​ത്ത​ത്.​ ​പി​ന്നെ​യെ​ല്ലാം​ ​പെ​ട്ടെ​ന്നാ​യി​രു​ന്നു.
സ​ത്യാ​യി​ട്ടും​ ​ഇ​ൻ​ജെ​ക്ഷ​ൻ​ ​വ​യ്ക്കാ​ൻ​ ​പോ​ലു​മ​റി​യി​ല്ല
ന​ഴ്സിം​ഗ് ​ആ​ണ് ​പ​ഠി​ച്ച​ത്.​ ​മം​ഗ​ലാ​പു​രം​ ​ശ്രീ​ദേ​വി​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജി​ലാ​യി​രു​ന്നു.​ ​സി​നി​മ​യാ​യി​രു​ന്നു​ ​പ​ണ്ടു​മു​ത​ലേ​യു​ള്ള​ ​സ്വ​പ്നം.​ ​അ​മ്മ​യു​ടെ​ ​നി​ർ​ബ​ന്ധം​ ​കാ​ര​ണ​മാ​ണ് ​ന​ഴ്സിം​ഗി​ന് ​പോ​യ​ത്.​ ​പ​ക്ഷേ,​ ​സ​ത്യം​ ​പ​റ​യാ​മ​ല്ലോ,​ ​ഇ​പ്പോ​ഴും​ ​എ​നി​ക്കൊ​രു​ ​ഇ​ൻ​ജെ​ക്ഷ​ൻ​ ​വ​യ്ക്കാ​ൻ​ ​പോ​ലും​ ​അ​റി​യി​ല്ല.
ഇ​തൊ​ക്കെ​ ​പ​ഠി​ക്കു​ന്ന​തേ​യു​ള്ളൂ
ആ​ദ്യ​സി​നി​മ​ ​വി​ജ​യ​മാ​യി​രു​ന്നി​ട്ടു​കൂ​ടി​ ​എ​നി​ക്ക​തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ളൊ​ന്നും​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​മാ​ണ്.​ ​സ്വാ​ഭാ​വി​ക​മാ​യി​ട്ടും​ ​സി​നി​മ​യി​ൽ​ ​എ​ങ്ങ​നെ​ ​പെ​രു​മാ​റ​ണ​മെ​ന്നോ​ ​സി​നി​മാ​ലോ​ക​ത്ത് ​ന​മ്മ​ളെ​ ​എ​ങ്ങ​നെ​ ​ബ്രാ​ൻ​ഡ് ​ചെ​യ്യാ​മെ​ന്നോ​ ​ഒ​ന്നും​ ​എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.​ ​ഇ​ങ്ങ​നെ​ ​ചെ​യ്യ​ണം,​ ​അ​ങ്ങ​നെ​ ​വേ​ണം​ ​എ​ന്നൊ​ന്നും​ ​പ​റ​ഞ്ഞു​ത​രാ​നും​ ​ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഇ​പ്പോ​ ​കു​റേ​യൊ​ക്കെ​ ​കാ​ര്യ​ങ്ങ​ൾ​ ​ത​നി​യെ​ ​പ​ഠി​ക്കു​ക​യാ​ണ്.
എ​ല്ലാ​വ​രും​ ​ക​രു​തി​യ​ത് ​തി​രി​ച്ചാ​ണ്
മ​നം​കൊ​ത്തി​ ​പ​റ​വൈ​ ​വി​ജ​യ​മാ​യ​പ്പോ​ൾ​ ​കൂ​ടെ​പ്പ​ഠി​ക്കു​ന്ന​വ​രൊ​ക്കെ​ ​ക​രു​തി​യ​ത്,​ ​ഞാ​ൻ​ ​ഇ​നി​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​കും​ ​എ​ന്നാ​ണ്.​ ​പ​ക്ഷേ,​ ​വ​ലി​യ​ ​ഇ​ട​വേ​ള​യെ​ടു​ത്ത​പ്പോ​ൾ​ ​അ​വ​ർ​ ​ക​രു​തി,​ ​ഞാ​ൻ​ ​സി​നി​മ​യൊ​ക്കെ​ ​വി​ട്ടെ​ന്ന്.​ ​പ​ക്ഷേ,​ ​ജോ​സ​ഫി​ലൂ​ടെ​ ​വീ​ണ്ടും​ ​ക​ണ്ട​പ്പോ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഭ​യ​ങ്ക​ര​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു.​ ​എ​ല്ലാ​വ​രും​ ​വി​ളി​ക്കും.​ ​ഇ​വി​ടെ​യൊ​ക്കെ​ ​തി​യേ​റ്റ​ർ​ ​ഫു​ൾ​ ​ആ​ണ്.

സി​നി​മ​യെ​നി​ക്ക് ​ഭ​യ​ങ്ക​ര​ ​ഇ​ഷ്ടം
പ​ണ്ടും​ ​സി​നി​മ​ ​ചെ​യ്യ​ണ​മെ​ന്നൊ​ക്കെ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ആ​ഗ്ര​ഹ​മെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​കു​റ​ച്ചു​കൂ​ടി​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ട്ട് ​അ​ത് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് ​തോ​ന്നു​ന്ന​ത്.​ ​കാ​ര​ണം,​ ​ഓ​രോ​ത​വ​ണ​യും​ ​എ​നി​ക്ക് ​സി​നി​മ​യോ​ടു​ള്ള​ ​ഇ​ഷ്ടം​ ​കൂ​ടി​വ​രി​ക​യാ​ണ്.​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​ആ​ധി​കാ​രി​ക​മാ​യി​ട്ട് ​അ​റി​ഞ്ഞി​ട്ടൊ​ന്നു​മ​ല്ല,​ ​എ​ന്നാ​ലും​ ​അ​തി​ഭ​യ​ങ്ക​ര​മാ​യ​ ​ഒ​രി​ഷ്ടം​ ​സി​നി​മ​യോ​ടു​ണ്ട് ​എ​ന്നു​ള്ള​താ​ണ് ​സ​ത്യം.
അ​ച്ഛ​ന് ​ലേ​ശം​ ​അ​ഭി​ന​യ​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു

സി​നി​മാ​പാ​ര​മ്പ​ര്യ​മു​ള്ള​ ​വീ​ടൊ​ന്നു​മ​ല്ല​ ​ഞ​ങ്ങ​ളു​ടേ​ത്.​ ​പ​ക്ഷേ,​ ​അ​ച്ഛ​ന് ​ഞാ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ട് ​എ​തി​ർ​പ്പൊ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ചി​ല​ ​അ​മ​ച്വ​ർ​ ​നാ​ട​ക​ങ്ങ​ളി​ലൊ​ക്കെ​ ​അ​ച്ഛ​ൻ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് ​പ​ണ്ട്.​ ​അ​താ​ണ് ​എ​ന്റെ​ ​ഏ​ക​യു​ള്ള​ ​അ​ഭി​ന​യ​പാ​ര​മ്പ​ര്യം.​ ​അ​മ്മ​യ്ക്ക് ​ചെ​റി​യ​ ​എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു​ ​ആ​ദ്യം.​ ​ഇ​പ്പോ​ ​അ​തൊ​ക്കെ​ ​മാ​റി.​ ​സ്കൂ​ളി​ലും​ ​ഞാ​ൻ​ ​സ്കി​റ്റി​ലൊ​ക്കെ​ ​വേ​ഷ​മി​ട്ടി​ട്ടു​ണ്ട് ​എ​ന്നേ​യു​ള്ളൂ.

​പ്ര​ണ​യ​മോ....
പ്ര​ണ​യി​ക്കാ​നൊ​ക്കെ​ ​എ​നി​ക്ക് ​ഇ​ഷ്ട​മാ​ണ്.​ ​
ഇ​താ​ണെ​ന്റെ​ ​സ്വ​ർ​ഗം
അ​ച്ഛ​ൻ​ ​രാ​ജ​ൻ​ ​ദീ​ർ​ഘ​കാ​ലം​ ​വി​ദേ​ശ​ത്താ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​നാ​ട്ടി​ലു​ണ്ട്.​ ​അ​മ്മ​ ​പ​ദ്മി​നി​ ​ഞ​ങ്ങ​ളു​ടെ​യൊ​ക്കെ​ ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കു​ന്നു.​ ​ര​ണ്ടു​ ​ചേ​ച്ചി​മാ​ർ​ ​ഉ​ണ്ട്.​ ​ആ​തി​ര,​ ​അ​മ്പി​ളി.​ ​അ​വ​രൊ​ക്കെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച് ​കു​ട്ടി​ക​ളൊ​ക്കെ​യാ​യി​ട്ട് ​ജീ​വി​ക്കു​ന്നു.
കാ​തു​പോ​ലും​ ​ഇ​പ്പ​ഴാ​ ​കു​ത്തു​ന്നെ
അ​ങ്ങ​നെ​ ​ഒ​രു​ങ്ങി​ ​ന​ട​ക്കാ​നോ​ ​ഭ​യ​ങ്ക​ര​ ​ഡ്ര​സിം​ഗ് ​സെ​ൻ​സോ​ ​ഒ​ന്നു​മു​ള്ള​ ​ആ​ളേ​യ​ല്ല​ ​ഞാ​ൻ.​ ​കാ​തു​പോ​ലും​ ​കു​ത്തു​ന്ന​ത് ​മ​നം​കൊ​ത്തി​പ്പ​റ​വൈ​യ്ക്കു​വേ​ണ്ടി​യാ​ണ്.​ ​മൂ​ത്ത​ത് ​ര​ണ്ടു​ ​പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്ന​തു​കൊ​ണ്ട്,​ ​കാ​തു​കു​ത്താ​തെ,​ ​മു​ടി​വ​ള​ർ​ത്താ​തെ​ ​എ​ന്നെ​ ​ഏ​ക​ദേ​ശം​ ​ആ​ൺ​കു​ട്ടി​ക​ളെ​പ്പോ​ലെ​യൊ​ക്കെ​യാ​ണ് ​വ​ള​ർ​ത്തി​യ​ത്.

ഹോ​ബീ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞാ​ൽ...
ഡാ​ൻ​സ് ​ഞാ​ൻ​ ​പ​ഠി​ച്ചി​ട്ടി​ല്ല.​ ​സ്കൂ​ളി​ൽ​ ​ഗ്രൂ​പ്പ് ​ഡാ​ൻ​സി​നൊ​ക്കെ​ ​ഏ​റ്റ​വും​ ​പി​റ​കി​ലൊ​ക്കെ​ ​നി​ർ​ത്തു​ന്ന​ ​ഫി​ല്ല​റൊ​ക്കെ​യാ​യി​രു​ന്നു.​ ​(​ചി​രി​).​ ​പി​ന്നെ,​ ​ഒ​റ്റ​യ്ക്കി​രി​ക്കു​മ്പോ​ൾ​ ​പാ​ട്ടും​ ​പാ​ടും.​ വ​ള​രെ​ ​വ​ലി​യ​ ​മൂ​ഡ് ​സ്വിം​ഗിം​ഗ് ​ഉ​ണ്ട്.​ ​ചി​ല​പ്പോ​ ​ക​ട്ട​ശോ​ക​മാ​കും​ ​സീ​ൻ.​ ​ചി​ല​പ്പോ​ൾ​ ​ഭ​യ​ങ്ക​ര​ ​ഹാ​പ്പി​യാ​യി​ട്ടും.​ ​പി​ന്നെ​ ​ഭ​ക്ഷ​ണ​മൊ​ക്കെ​ ​വി​ശ​പ്പി​ന് ​മാ​ത്ര​മേ​ ​ക​ഴി​ക്കൂ.​ ​അ​തി​നോ​ടും​ ​വ​ലി​യ​ ​ആ​ക്രാ​ന്ത​മൊ​ന്നു​മി​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA