സ്‌പാറാസിന് ഗിന്നസ് വേൾഡ് റെക്കാഡ് അംഗീകാരം

Wednesday 05 December 2018 6:34 AM IST
gin

കൊച്ചി: നവകേരള നിർമ്മാണത്തിനായി സർക്കാരിനെ പിന്തുണച്ച് സ്‌കൂൾ വിദ്യാർത്ഥികളുമായി ചേർന്ന് തിരുവനന്തപുരത്ത് സ്‌പാറാസ് സംഘടിപ്പിച്ച ബോധവത്‌കരണ പരിപാടിക്ക് ഗിന്നസ് വേൾഡ് റെക്കാഡ് അംഗീകാരം. 'ലെറ്ര് അസ് യുണൈറ്റ് ടു റീബിൾഡ് കേരള" എന്ന വാചകം വിദ്യാർത്ഥികൾ 5,654 നോട്ടുബുക്കുകളിൽ എഴുതിയാണ് ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌ത ഗിന്നസ് ബുക്ക് ഒഫ് വേൾ‍‍ഡ് റെക്കാഡ് ലോഗോ ഉൾപ്പെടുന്ന അംഗീകാരം ഗിന്നസ് ബുക്ക് അധികൃതരിൽ നിന്ന് സ്‌പാറാസ് മാനേജിംഗ് ഡയറക്‌ടർ ഡോ.സജിമോൻ പാറയിൽ ഏറ്റുവാങ്ങി. ഗിന്നസ് അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ ഓർഗാനിക് ആൻഡ് നാച്ചുറൽ ഓൺലൈൻ ഷോപ്പെന്ന അംഗീകാരവും കൊച്ചിയിലെ സ്‌പാറാസിന് (www.sparas.com) ലഭിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഖാദി, കൈത്തറി ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്‌പാറാസ് സ്വീകരിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
LATEST VIDEOS
YOU MAY LIKE IN BUSINESS