രാജ്യത്തെ വലിയ ഡിസൈൻ ഫെസ്റ്റിവൽ കൊച്ചിയിൽ

Wednesday 05 December 2018 6:37 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഡിസൈൻ ഫെസ്‌റ്രിവൽ ഡിസംബർ 11ന് കൊച്ചി ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടക്കും. പ്രളയാനന്തര കേരളത്തിന്റെ സുസ്‌ഥിര വികസനത്തിനായി നൂതന രൂപകല്‌പനകളും സത്വര പരിഹാരങ്ങളുമാണ്, രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ ഫെസ്‌റ്രിവൽ സംഘടിപ്പിക്കുന്നതിലൂടെ കേരളം തേടുന്നത്.

ഡിസംബർ 16 വരെ നീളുന്ന ഫെസ്‌റ്റിവലിൽ പൊതു അടിസ്ഥാന സൗകര്യം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, കൈത്തറിമേഖലയുടെ പുനരുദ്ധാരണം, ആവാസ വ്യവസ്ഥകൾ എന്നിവയുടെ സുസ്ഥിര വികസനത്തിനുള്ള രൂപകല്‌പ‌നയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ രൂപകല്‌പനകളാണ് ഫെസ്‌റ്റിവലിൽ ആവിഷ്‌കരിക്കുകയെന്ന് സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ദ്ധർക്കും വാസ്‌തുശില്‌പികൾക്കും അവസരമൊരുക്കി ഡിസംബർ 11,12 തീയതികളിൽ ഡിസൈൻ കേരള ഉച്ചകോടി നടക്കും. 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. 12 മുതൽ കൊച്ചി - മുസിരിസ് ബിനാലെ ആരംഭിക്കുന്നതിനാൽ ബിനാലെയുടെ മുഖ്യവേദികളിൽനിന്ന് സൗജന്യമായി ഡിസൈൻ ഡിസ്ട്രിക്‌ടിലേക്ക് ബോട്ട് സർവീസ് ഉണ്ടാകും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും www.kochidesignweek.org വെബ്‌സൈറ്ര് സന്ദർശിക്കണം. കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടർ ആർ. രാഹുൽ, മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
LATEST VIDEOS
YOU MAY LIKE IN BUSINESS