ഫിൻകെയർ ബാങ്ക് കൊച്ചി ശാഖ പ്രവർത്തനം തുടങ്ങി

Saturday 29 December 2018 3:48 AM IST
fin

കൊ​ച്ചി​:​ ​ഫി​ൻ​കെ​യ​ർ​ ​സ്‌​മാ​ൾ​ ​ഫി​നാ​ൻ​സ് ​ബാ​ങ്കി​ന്റെ​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​ശാ​ഖ​ ​കൊ​ച്ചി​ ​പാ​ലാ​രി​വ​ട്ട​ത്ത് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ 11​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഒ​രു​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​ത്തും​ ​സാ​ന്നി​ദ്ധ്യ​മു​ള്ള​ ​ഫി​ൻ​കെ​യ​ർ​ ​ബാ​ങ്കി​ന് ​നി​ല​വി​ൽ​ 507​ ​ശാ​ഖ​ക​ളും​ 50​ ​കാ​ഷ് ​റീ​സൈ​ക്ള​റു​ക​ളും​ ​(​എ.​ടി.​എം,​ ​സി.​ഡി.​എം​)​ 13.5​ ​ല​ക്ഷം​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​മു​ണ്ട്.​ ​
2017​ ​ജൂ​ലാ​യി​ൽ സ്ഥാപിതമായ ഫി​ൻ​കെ​യ​ർ​ ​ ബാ​ങ്ക് ​ ഇ​തി​ന​കം​ ​ന​ൽ​കി​യ​ത് 2,850​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വാ​യ്‌​പ​ക​ൾ.​ ​നി​ക്ഷേ​പം​ 1,430​ ​കോ​ടി​ ​രൂ​പ.​ ​സ്ഥി​ര​നി​ക്ഷേ​പം,​ ​സേ​വിം​ഗ്‌​സ് ​ബാ​ങ്ക്,​ ​ക​റ​ന്റ് ​അ​ക്കൗ​ണ്ട്,​ ​ഓ​വ​ർ​ഡ്രാ​ഫ്‌​റ്ര്,​ ​ആ​ർ.​ഡി.,​ ​മൈ​ക്രോ​ലോ​ൺ,​ ​ഗോ​ൾ​ഡ് ​ലോ​ൺ,​ ​പ്രോ​പ്പ​ർ​ട്ടി​ ​ലോ​ൺ,​ ​ലൈ​ഫ് ​-​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷ്വ​റ​ൻ​സു​ക​ൾ,​ ​ഇ​ന്റ​ർ​നെ​റ്റ് ​ബാ​ങ്കിം​ഗ്,​ ​ഐ.​എം.​പി.​എ​സ്.,​ ​എ​ൻ.​ഇ.​എ​ഫ്.​ടി.,​ ​ഇ​-​കൊ​മേ​ഴ്‌​സ്,​ ​ഡെ​ബി​റ്ര് ​കാ​ർ​ഡ്,​ ​ഭ​വ​ന​ ​വാ​യ്‌​പ​ ​തു​ട​ങ്ങി​യ​ ​സേ​വ​ന​ങ്ങ​ൾ​ ​ബാ​ങ്ക് ​ന​ൽ​കു​ന്നു​ണ്ട്.​ ​പ്ര​വാ​സി​ക​ളെ​യും​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​രെ​യും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ബാ​ങ്ക് ​കേ​ര​ള​ത്തി​ൽ​ ​ചു​വ​ടു​റ​പ്പി​ക്കു​ന്ന​തെ​ന്ന് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ട​റും​ ​സി.​ഇ.​ഒ​യു​മാ​യ​ ​രാ​ജീ​വ് ​യാ​ദ​വ് ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ​ഒ​മ്പ​ത് ​ശ​ത​മാ​ന​മാ​ണ് ​പ​ലി​ശ.​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​ർ​ക്ക് 9.5​ ​ശ​ത​മാ​നം​ ​പ​ലി​ശ​ ​ല​ഭി​ക്കും.​ ​എ​ൻ.​ആ​ർ.​ ​നി​ക്ഷേ​പ​ങ്ങ​ൾ​ക്കും​ ​പ​ലി​ശ​ ​ഒ​മ്പ​ത് ​ശ​ത​മാ​നം.​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​കോ​ഴി​ക്കോ​ട്ടും​ ​വൈ​കാ​തെ​ ​ശാ​ഖ​ ​തു​റ​ക്കും.​ 2020​-21​ഓ​ടെ​ 40​ ​ല​ക്ഷം​ ​ഉ​പ​ഭോ​ക്താ​ക്ക​ളും​ 10,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വാ​യ്‌​പ​ ​വി​ത​ര​ണ​വു​മാ​ണ് ​ല​ക്ഷ്യം.​ ​ശാ​ഖ​ക​ൾ​ 5,000​ ​ആ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഫി​ൻ​കെ​യ​ർ​ ​ബാ​ങ്ക് ​പ്രോ​ഡ​ക്‌​ട് ​ഹെ​ഡ് ​പോ​ൾ​ ​ജോ​സ്,​ ​സി.​ഒ.​ഒ​ ​(​സൗ​ത്ത്)​ ​സു​രേ​ഷ് ​കൃ​ഷ്‌​ണ​മൂ​ർ​ത്തി​ ​എ​ന്നി​വ​രും​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​ബ​ന്ധി​ച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
LATEST VIDEOS
YOU MAY LIKE IN BUSINESS