സിറ്റി ഗ്യാസ് പദ്ധതി: കേരളം കൈയിലാക്കാൻ കമ്പനികൾ

അ​നി​ൽ​കു​മാ​ർ​ ​ശ​ർ​മ്മ | Monday 11 February 2019 9:53 AM IST
city-gas-project

കൊ​ച്ചി​:​ ​ചെ​ല​വ് ​കു​റ​ഞ്ഞ​തും​ ​കൂ​ടു​ത​ൽ​ ​സു​ര​ക്ഷി​ത​വു​മാ​യ​ ​പാ​ച​ക​വാ​ത​കം​ ​പൈ​പ്പു​ക​ളി​ലൂ​ടെ​ ​വീ​ടു​ക​ളി​ലേ​ക്ക് ​എ​ത്തി​ക്കു​ന്ന​ ​സി​റ്രി​ ​ഗ്യാ​സ് ​പ​ദ്ധ​തി​യു​ടെ​ ​ലൈ​സ​ൻ​സ് ​വി​ത​ര​ണ​ത്തി​നു​ള്ള​ ​പ​ത്താം​ഘ​ട്ട​ത്തി​ന് ​തു​ട​ക്ക​മാ​യി.​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​ 14​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ 50​ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ലൈ​സ​ൻ​സ് ​വി​ത​ര​ണ​ത്തി​നു​ള്ള​ ​ടെ​ൻ​ഡ​റു​ക​ളാ​ണ് ​പെ​ട്രോ​ളി​യം​ ​ആ​ൻ​ഡ് ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ് ​റെ​ഗു​ലേ​റ്റ​റി​ ​ബോ​ർ​ഡ് ​(​പി.​എ​ൻ.​ജി.​ആ​ർ.​ബി​)​​​ ​ക്ഷ​ണി​ച്ച​ത്.​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​സി.​എ​ൻ.​ജി​ ​വി​ത​ര​ണ​വും​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.


പ​ത്താം​ഘ​ട്ട​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ആ​ല​പ്പു​ഴ,​​​ ​കൊ​ല്ലം,​​​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളാ​ണ് ​ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ​പ​ത്തു​ ​ക​മ്പ​നി​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​താ​ത്പ​ര്യ​മ​റി​യി​ച്ച് ​രം​ഗ​ത്തെ​ത്തി.​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​നും​ ​അ​ദാ​നി​ ​ഗ്രൂ​പ്പും​ ​ചേ​ർ​ന്നു​ള്ള​ ​പൊ​തു​-​സ്വ​കാ​ര്യ​ ​സം​രം​ഭ​മാ​യ​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​അ​ദാ​നി​ ​ഗ്യാ​സ് ​പ്രൈ​വ​റ്ര് ​ലി​മി​റ്റ​ഡ്,​​​ ​പെ​ട്രോ​നെ​റ്ര് ​എ​ൽ.​എ​ൻ.​ജി​ ​ലി​മി​റ്റ​ഡ്,​​​ ​ടൊ​റ​ന്റ് ​ഗ്യാ​സ്,​​​ ​ഭാ​ര​ത് ​ഗ്യാ​സ് ​റി​സോ​ഴ്‌​സ​സ്,​​​ ​മ​ഹാ​ന​ഗ​ർ​ ​ഗ്യാ​സ്,​​​ ​ഇ​ന്ദ്ര​പ്ര​സ്‌​ഥ​ ​ഗ്യാ​സ്,​​​ ​യൂ​ണി​സ​ൺ​ ​എ​ൻ​വി​റോ,​​​ ​എ.​ജി​ ​ആ​ൻ​ഡ് ​പി​ ​എ​ൽ.​എ​ൻ.​ജി​ ​മാ​ർ​ക്ക​റ്രിം​ഗി​ന്റെ​ ​ക​ൺ​സോ​ർ​ഷ്യം,​​​ ​ഷോ​ല​ഗ്യാ​സ്കോ,​​​ ​തിം​ഗ് ​ഗ്യാ​സ് ​ഇ​ൻ​വെ​സ്‌​റ്ര്‌​മെ​ന്റ്‌​സി​ന്റെ​ ​ക​ൺ​സോ​ർ​ഷ്യം​ ​എ​ന്നി​വ​യാ​ണ​വ.


പ​ത്താം​ഘ​ട്ട​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​മ്പ​നി​ക​ൾ​ ​താ​ത്പ​ര്യ​മ​റി​യി​ച്ച​ ​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ​കേ​ര​ളം.​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​യോ​ഗ്യ​രാ​യ​ ​ക​മ്പ​നി​ക​ൾ​ക്ക് ​പെ​ർ​മി​റ്ര് ​ന​ൽ​കും.​ ​പ​ത്താം​ഘ​ട്ടം​ ​പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ​ ​ഇ​ന്ത്യ​യു​ടെ​ 70​ ​ശ​ത​മാ​നം​ ​പ്ര​ദേ​ശ​ങ്ങ​ളും​ ​കേ​ര​ള​ത്തി​ന്റെ​ 76​ ​ശ​ത​മാ​നം​ ​പ്ര​ദേ​ശ​ങ്ങ​ളും​ ​സി​റ്രി​ ​ഗ്യാ​സ് ​പ​ദ്ധ​തി​യു​ടെ​ ​കീ​ഴി​ലാ​കും.​ ​നി​ല​വി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഊ​ർ​ജ​വി​ത​ര​ണ​ ​രം​ഗ​ത്ത് 6.2​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ​ ​പ​ങ്ക്.​ ​ഏ​താ​നും​ ​വ​ർ​ഷ​ത്തി​ന​കം​ ​ഇ​ത് 15​ ​ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ല​ക്ഷ്യം.

10-ാം​ ​ഘ​ട്ട​ത്തി​ലെ കേ​ര​ളം

ആ​ല​പ്പു​ഴ,​​​ ​കൊ​ല്ലം,​​​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളാ​ണ് ​സി​റ്രി​ ​ഗ്യാ​സ് ​പ​ദ്ധ​തി​യു​ടെ​ ​പ​ത്താം​ഘ​ട്ട​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നുള്ളത്.

ആ​ല​പ്പു​ഴ,​​​ ​കൊ​ല്ലം,​​​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളി​ലെ​ ​സി​റ്രി​ ​ഗ്യാ​സ് ​വി​ത​ര​ണാ​വ​കാ​ശ​ത്തി​നാ​യി​ ​അ​പേ​ക്ഷി​ച്ച​വ​രി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ലും​ ​പെ​ട്രോ​നെ​റ്റും​ ​ഉ​ൾ​പ്പെ​ടെ​ 10​ ​ക​മ്പ​നി​കൾ

രാ​ജ്യ​ത്തെ​ ​അ​മ്പ​ത് ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ​പ​ത്താം​ഘ​ട്ട​ത്തി​ലു​ള്ള​ത്. മൊ​ത്തം​ 225​ഓ​ളം​ ​ടെ​ൻ​ഡ​റു​ക​ളാ​ണ് ​പ​ത്താം​ഘ​ട്ട​ത്തി​ൽ​ ​പെ​ട്രോ​ളി​യം​ ​ആ​ൻ​ഡ് ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ് ​റെ​ഗു​ലേ​റ്റ​റി​ ​ബോ​ർ​ഡി​ന് ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്

പ​ത്താം​ഘ​ട്ട​ ​പ​ദ്ധ​തി​യി​ലെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കാ​നാ​യി​ 50,​​000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​മാ​ണ് ​കേ​ന്ദ്രം​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
LATEST VIDEOS
YOU MAY LIKE IN BUSINESS